മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടുവെന്നത് ക്രിസ്തീയതയ്ക്ക് എതിരല്ലെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണെന്ന ബൈബിള്‍
വെളിപ്പെടുത്തലിന് വിരുദ്ധമായി മഹാവിസ്‌ഫോടന സിദ്ധാന്തം ക്രിസ്തീയ
വിശ്വാസത്തിന് എതിരല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം.
പ്രപഞ്ചോത്പത്തിയെക്കുറിച്ച് ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെ വ്യഖ്യാനങ്ങളെ
നിഷേധിക്കുന്ന ഈ പ്രസ്താവന സഭയില്‍ പുതിയ വിവാദത്തിന് ഇത്
വഴിതെളിച്ചേക്കും. മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വെങ്കലപ്രതിമ
വത്തിക്കാനില്‍ അനാച്ഛാദനംചെയ്ത് സംസാരിക്കവെയാണ് മഹാസ്‌ഫോടന സിദ്ധാന്തം
വിശ്വാസത്തിന് എതിരല്ലെന്ന് മാര്‍പാപ്പ പറഞ്ഞത്. ഈ സിദ്ധാന്തം
പ്രപഞ്ചോത്പത്തിയെക്കുറിച്ച് വിശദീകരിക്കുന്ന മാതൃക മാത്രമാണ്. ഏകസ്രഷ്ടാവ്
എന്ന സങ്കല്‍പത്തെ മഹാവിസ്‌ഫോടന സിദ്ധാന്തം തള്ളുന്നില്ല. അതുകൊണ്ടുതന്നെ
സഭയുടെ നിലപാടും ഈ സിദ്ധാന്തവും തമ്മില്‍ വൈരുധ്യമില്ല.
1951ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയും 1996ല്‍ ജോണ്‍പോള്‍ രണ്ടാമന്‍
മാര്‍പാപ്പയും മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് അനുകൂലമായ നിലപാട്
സ്വീകരിച്ചിരുന്നു. എന്നാല്‍, ഈയടുത്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും
അദ്ദേഹത്തോട് അടുപ്പമുള്ളവരും ഈ നിലപാടുകളോട് വിയോജിക്കുകയായിരുന്നു. http://4malayalees.com/index.php?page=newsDetail&id=52254
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin