Friday 21 November 2014

പൂവാലന്മാരില്‍നിന്നു രക്ഷിക്കാന്‍ പൈലറ്റില്ലാ വിമാനം എത്തും!

 അച്ഛ൯ പൂവാലന്മാരെ പിടിക്കാ൯, ഈ പൈലറ്റില്ലാ വിമാനം എത്തുമോ!

mangalam malayalam online newspaperന്യൂയോര്‍ക്ക്‌: പൂവാലന്മാരില്‍നിന്നും കുറ്റവാളികളില്‍നിന്നും രക്ഷിക്കാന്‍ അമേരിക്കയില്‍ പൈലറ്റില്ലാ വിമാന(ഡ്രോണ്‍)ത്തിന്റെ സേവനം. അമേരിക്കയിലെ 30 ആശുപത്രികളിലാണ്‌ ആദ്യഘട്ടമായി ഡ്രോണ്‍ പരീക്ഷിക്കുക. സ്‌കൂളുകളിലും ഓഫീസുകളിലും വൈകാതെ ഇവയെത്തും.
"ലൈഫ്‌ലൈന്‍ റെസ്‌പോണ്‍സ്‌" എന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണു ഡ്രോണ്‍ സംവിധാനം പ്രവര്‍ത്തിക്കുക.
അവശ്യഘട്ടങ്ങളില്‍ ഫോണിലെ പ്രത്യേക കീയില്‍ വിരലമര്‍ത്തിയാല്‍ സമീപത്തെ പോലീസ്‌ സ്‌റ്റേഷനിലേക്കു സന്ദേശം പോകും. തൊട്ടുപിന്നാലെ ഫോണ്‍ ഉടമയെത്തേടി ഡ്രോണ്‍ എത്തും. ജി.പി.എസിന്റെ സഹായത്തോടെയാകും ഫോണ്‍ ഉടമയുടെ സ്‌ഥാനം കണ്ടെത്തുക.
മണിക്കൂറില്‍ 96 കിലോമീറ്റര്‍ ആണു ഡ്രോണിന്റെ പരമാവധി വേഗം. സ്‌ഥലത്തെത്തി അവിടുത്തെ ദൃശ്യങ്ങള്‍ ഇവ പകര്‍ത്തും. പോലീസ്‌ സ്‌ഥലത്തെത്തുന്നതുവരെ ഡ്രോണിന്റെ സേവനം തുടരും. ഷിക്കഗോയില്‍ 50 ഡ്രോണുകള്‍ ആവശ്യമാകുമെന്നാണു റിപ്പോര്‍ട്ട്‌. ഈ സേവനത്തിനു പ്രതിവര്‍ഷം 600 രൂപയോളം ഉപയോക്‌താവ്‌ മുടക്കേണ്ടതുണ്ട്‌.

 http://www.mangalam.com/print-edition/international/252562

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin