Tuesday 7 March 2017

കൊട്ടിയൂർ പീഡനം: വൈദികനെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകി

robin vadakkumcherry
പേരാവൂർ (കണ്ണൂർ) ∙ പ്രായപൂർത്തിയെത്താത്ത പെൺകുട്ടി പീഡനത്തിനിരയായി പ്രസവിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഫാ. റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കൂത്തുപറമ്പ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. നാലു ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അപേക്ഷ ഇന്നു കോടതി പരിഗണിക്കും.
പീഡനത്തിന് ഇരയായ പെൺകുട്ടിയെ ഇന്നലെയും പരിശോധനകൾക്കു വിധേയമാക്കി. പതിവു പരിശോധന മാത്രമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഡിഎൻഎ പരിശോധനാ നടപടികൾ നടന്നു വരികയാണെന്നു പൊലീസ് അറിയിച്ചു.
ഇതിനിടെ കേസിൽ പ്രതികളായി ചേർക്കപ്പെട്ട കൂത്തുപറമ്പ് ആശുപത്രിയിലെ ഡോക്ടർമാരായ സിസ്റ്റർ ടെസി ജോസ്, ഹൈദരലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു എന്നിവർ മുൻകൂർ ജാമ്യാപേക്ഷ തലശേരിയി കോടതിയിൽ സമർപ്പിച്ചു.
http://www.manoramaonline.com/news/kerala/09-knr-kottiyur-case.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin