Friday 31 March 2017

വിജയിച്ച പ്രധാനമന്ത്രിമാർ ആര്? ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നു... നെഹ്റു, ഇന്ദിര, മോദി

nehru-indira-and-modi
ന്യൂഡൽഹി∙ ജവാഹർലാൽ നെഹ്റുവിനും ഇന്ദിരഗാന്ധിക്കും ശേഷം ‘ഏറ്റവും വിജയിച്ച’ പ്രധാനമന്ത്രിയാകാൻ പോകുകയാണു നരേന്ദ്ര മോദിയെന്നു പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ. മോദിയുടെ വ്യക്തിപ്രഭാവവും ആകർഷകത്വവും ജാതിയുടെയും ഭാഷയുടെയും അതിരുകൾ ലംഘിച്ചതായും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എൽഎസ്‌ഇ) ഇന്ത്യ ഉച്ചകോടി 2017 പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയുടെ ആധികാരികതയും സമസ്ത ഇന്ത്യാ ദർശനവും അദ്ദേഹത്തെ നെഹ്റുവിന്റെയും ഇന്ദിരയുടെയും തലത്തിലേക്ക് ഉയർത്തുന്നു. ‘ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിജയിച്ച മൂന്നാമത്തെ പ്രധാനമന്ത്രി എന്ന നിലയിലേക്കു മോദി എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ജനസ്വാധീനത്തിന്റെ കാര്യത്തിൽ നെഹ്റുവിനും ഇന്ദിരയ്ക്കും ഒപ്പം വയ്ക്കാൻ കഴിയുന്ന ഏകവ്യക്തി അദ്ദേഹമാണ്’– ഗുഹ പറഞ്ഞു.
സ്ത്രീകൾക്കെതിരായ വിവേചനവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തർക്കമില്ലാത്ത രണ്ടു വസ്തുതകളെന്നും അദ്ദേഹം പറഞ്ഞു. ഉപഭൂഖണ്ഡത്തിലെ രണ്ടു പ്രമുഖ മതങ്ങളായ ഇസ്‌ലാമും ഹിന്ദുമതവും സ്ത്രീകൾക്കെതിരെ കടുത്ത വിവേചനം പുലർത്തുന്നതായും അദ്ദേഹം ആരോപിച്ചു.
http://www.manoramaonline.com/news/india/2017/03/30/successful-prime-ministers-of-india-according-to-ramachandra-guha.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin