നെടുമ്പാശ്ശേരി:  300 കോടിയോളം രൂപ തട്ടിയെടുത്ത നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അറസ്റ്റ്. കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയ ഉതുപ്പിനെ അവിടെ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍-സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും കോടികള്‍ തട്ടിയെടുത്തു. 
1,629 നഴ്സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്.  1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍ 1200 പേര്‍ പോയിക്കാണുമെന്നാണ് സി.ബി.ഐ കണക്കുകൂട്ടുന്നത്. നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫ് മാത്യുവാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്.
ചട്ടങ്ങള്‍ മറികടന്നാണ് അഡോള്‍ഫ് റിക്രൂട്ട്മെന്റിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത്. മാത്യു ഇന്റര്‍നാഷണലിന്റെ കൊച്ചിയിലുള്ള ഓഫീസിലും മറ്റ് സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത എട്ട് കോടിയിലേറെ രൂപ കണ്ടെത്തിയെന്നും സി.ബി.ഐ. പറയുന്നു. 
മാസങ്ങള്‍ക്ക് മുമ്പ് ഉതുപ്പിനെ കുവൈത്ത് പോലീസ് അറസ്റ്റുചെയ്‌തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിട്ടയച്ചു. കുവൈത്തില്‍ മാധ്യമപ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
ആരോഗ്യ മന്ത്രാലയത്തില്‍ നിയമനം നല്‍കാമെന്ന ഉറപ്പില്‍ കുവൈത്തിലെത്തിച്ച നഴ്സുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ നിയമനം നല്‍കി എന്നും പരാതിയുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ നിയമനത്തിനെന്ന പേരില്‍ 22 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അഞ്ച് ലക്ഷം മാത്രം സര്‍വീസ് ചാര്‍ജുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ മാറ്റുകയായിരുന്നു. ഇതിലൂടെ മാത്രം 119 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഉതുപ്പും സംഘവും നടത്തിയത്.
ഉതുപ്പ് വര്‍ഗീസിന്റെ റിക്രൂട്ടിങ് ഏജന്‍സിയായ അല്‍ സറാഫ കൊച്ചിയില്‍ നഴ്സുമാരില്‍ നിന്ന് ശേഖരിക്കുന്ന പണം കുവൈത്തില്‍ എത്തിച്ചിരുന്നത് സുരേഷ് ബാബു എന്ന ആളായിരുന്നെന്നും സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഇയാളേയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ വര്‍ഗീസാണ് കേസിലെ മറ്റൊരു പ്രതി.
കുവൈത്തില്‍ ഈ പണം വെളുപ്പിച്ച് തിരികെ കേരളത്തിലെത്തിച്ചിരുന്നത് അവിടെയുണ്ടായിരുന്ന ഒരു വ്യവസായിയായിരുന്നു. നാട്ടിലും കുവൈത്തിലും ബിസിനസ് ഉള്ള ഇയാള്‍ കുവൈത്തിലെ പൊതുരംഗത്തും സക്രിയമായിരുന്നെന്നാണ് സി.ബി
http://www.mathrubhumi.com/news/kerala/uthup-varghese-nursing-recrutement-1.1832453.ഐ.യുടെ കണ്ടെത്തല്‍.