Tuesday 21 March 2017

പാതിരിയുടെ പീഡനം: 3 പ്രതികള്‍ക്ക് ജാമ്യം

March 21, 2017
തലശ്ശേരി: കൊട്ടിയൂരില്‍ പാതിരിയുടെ പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പ്രസവിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ മൂന്ന് പ്രതികള്‍ക്ക് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക് -ഒന്ന്)കോടതി ജഡ്ജ് ശ്രീകല സുരേഷ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രസ്തുരാജാ ആശുപത്രി അഡ്മിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.ഹൈദരാലി എന്നിവര്‍ക്കാണ് ജഡ്ജ് ശ്രീകലാ സുരേഷ് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. കേസില്‍ ഇവര്‍ മൂന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളാണ്.
30000 രൂപ വീതമുള്ള രണ്ട ആള്‍ ജാമ്യത്തിലും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ പ്രതികള്‍ കേസ് നടപടി പൂര്‍ത്തീകരിക്കുന്നതുവരെ ജില്ല വിട്ട് പോകരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.
ഒളിവില്‍ കഴിയുന്ന ഇവര്‍ അഡ്വ. ജയകൃഷ്ണന്‍ മുേഖനയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്. കേസില്‍ നാലു പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

http://www.janmabhumidaily.com/news586543
ജന്മഭൂമി: http://www.janmabhumidaily.com/news586543#ixzz4bvwzQa5q

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin