Friday 3 March 2017

വിർജീനിയയിൽ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുന്നു

വിർജീനിയയിൽ  ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുന്നു
February 2416:132017Print This Article
ചാള്‍സ്‌ട്ടന്‍: അമേരിക്കൻ ജനത നിരീശ്വരവാദങ്ങൾ തള്ളിക്കളഞ്ഞു ദൈവത്തിങ്കലേക്ക് അടുക്കുന്നു എന്നതിന്റെ സൂചനയുടെ ആദ്യപടിയായി വെസ്റ്റ്‌ വിര്‍ജീനിയ സംസ്ഥാനത്തില്‍ വിശുദ്ധ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വേണ്ട നടപടികള്‍ക്ക്‌ ആരംഭം കുറിച്ചു. 1931-ലെ നിയമം ഭേദഗതി ചെയ്യാന്‍ വേണ്ടി ‘ഹൗസ്‌ ബില്‍ 2568’ എന്ന ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. നിയമഭേദഗതി പാസ്സായാല്‍ വെസ്റ്റ്‌ വിര്‍ജീനിയ സംസ്ഥാനത്ത്‌ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാകും.
നിയമസഭാംഗമായ ജെഫ്‌ എല്‍റിഡ്‌ജാണ് ബില്ല്‌ സഭയില്‍ അവതരിപ്പിച്ചത്. മറ്റ്‌ നിയമസഭാംഗങ്ങളായ റൊഡിഗിറൊ, മെയ്‌നാര്‍ഡ്‌,മില്ലര്‍, മാര്‍ക്കും, വൈറ്റ്‌, ഹിക്ക്‌സ്‌, സ്‌റ്റോര്‍ച്ച്‌, ഹാമില്‍ട്ടന്‍, ഡീന്‍, വെസ്‌റ്റ്‌ഫാള്‍ എന്നിവര്‍ ബില്ലിനെ പിന്‍താങ്ങി. ജുഡീഷ്യറി കമ്മിറ്റിക്കു മുമ്പാകെയാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ദൈവവിശ്വാസം തള്ളികളഞ്ഞു ജീവിച്ചതിന്റെ പ്രത്യാഘാതം മനസ്സിലായ അമേരിക്കന്‍ ജനത ശക്തമായ ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നുവെന്ന സൂചനയാണ് പുതിയ ബില്‍ നല്‍കുന്നത്. നിരീശ്വരപ്രസ്ഥാനങ്ങള്‍ക്കും ഭൗതീകവാദത്തിനും ഏറെ പ്രധാന്യം കൊടുത്ത തലമുറയിൽ മാറ്റത്തെ ഏറെ ഹർഷാരവരത്തോടെയാണ് നിയമ സഭാംഗങ്ങൾ വരവേറ്റത്.
ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക
http://christianmediaonline.com/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin