Saturday 29 November 2014

   സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടി൯റെ photoയും ബിഷപ്പ് അങ്ങാടിയത്തി൯റെ വടിയും; 

ആള്‍മാറാട്ടമോ, കള്‍ദായ കഥകളിയോ?

Real photos

fake photo

ദിവ്യ ദാനത്തിനു നന്ദി:നാമകരണത്തിന്റെ കൃതജ്ഞതാ ബലിക്കൊരുങ്ങി ക്ലിഫ്ടന്‍ സീറോ മലബാര്‍ സമൂഹം,മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മികന്‍



ദിവ്യ ദാനത്തിനു നന്ദി:നാമകരണത്തിന്റെ കൃതജ്ഞതാ ബലിക്കൊരുങ്ങി ക്ലിഫ്ടന്‍ സീറോ മലബാര്‍ സമൂഹം,മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മികന്‍
കേരള സഭക്കും സമൂഹത്തിനും അഭിമാനമായി ചാവറയച്ചനും ഏവുപ്രസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആനന്ദത്തിലാണ് യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങള്‍. ലോകം സ്വന്ത ബന്ധങ്ങളുടെ ഇത്തിരിവട്ടത്തില്‍ ജീവിതത്തെ നിര്‍വചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുമ്പോള്‍ ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുന്ന പുണ്യ ചരിതര്‍ ത്യാഗത്തിന്റെ പ്രഭാമയമായ ഒരു പുതു ലോകത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ക്രിയാത്മകമായ സംരഭങ്ങള്‍ കൊണ്ട് മുന്‍ നിരയിലുള്ള ക്ലിഫ്ടന്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും ഓവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദ പ്രഖ്യാപനം നവംബര്‍ 30 നു ഗ്ലോസ്‌റ്റെറില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നവാഭിഷിക്തനായ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഈ ആഘോഷത്തിനു സമകാലീന യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ജീവിത സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.

ചാവറയച്ചന്‍ കര്‍മ നിരതമായ ജീവിതചര്യയിലൂടെ തന്റെ താപസ ജീവിതത്തിന്റെ പ്രകാശം നൂറു മടങ്ങായി സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രസരിപ്പിച്ചപ്പോള്‍ ആദ്ദേഹത്തിന്റെ ആത്മീയ പുത്രിയായ എവുപ്രാസ്യമ്മ തന്റെ സ്‌നേഹത്തിന്റെ സമസ്ത ഭാവങ്ങളെയും ദൈവത്തിങ്കലര്‍പ്പിച്ച് ഏകാഗ്രമായ ആന്തരിക ജീവിതത്തിന്റെ ശക്തിയും ദീപ്തിയും നമുക്ക് കാട്ടിത്തന്നു. കേരളത്തിന്റെ സാംസ്‌കാരിക നഭോ മണ്ഡലത്തില്‍ വെളിച്ചം വിതറിയ മഹത്തുക്കളില്‍ പ്രഥമ ഗണനീയനാണ് ചാവറയച്ചന്‍. മലയാളം,തമിഴ്,സുറിയാനി,ലത്തീന്‍ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്ന അച്ചന്റെ 112 ഓളം വരുന്ന കൃതികള്‍ സാഹിത്യ ലോകത്തിനും മുതല്‍ക്കൂട്ടാണ്.

കേവലം ഭൗതികമായ നേട്ടങ്ങളുടെ സ്ഥിതി വിവരക്കണക്കുകളില്‍ മനുഷ്യ ജന്മത്തിന്റെ മൂല്യം അടയാളപ്പെടുത്താന്‍ പരിശ്രമിക്കുകയും അന്തസാര ശൂന്യമായ വ്യാപാരങ്ങളില്‍ സ്വയം നഷ്ടപ്പെടുകയും ചെയ്യുന്ന ആധുനിക ലോകത്തിനു മുന്‍പില്‍ നിരാഢംബരവും വിനായാന്വിതവുമായ ജീവിത ശൈലിയുടെ അര്‍ത്ഥ പൂര്‍ണ്ണതയാണ് എവുപ്രാസ്യമ്മയില്‍ നാം കാണുക.

ക്ലിഫ്ടന്‍ രൂപതയിലെ ബാത്ത്,ബ്രിസ്റ്റോള്‍,ചെല്‍റ്റെനം,ഗ്ലോസ്റ്റര്‍,സോള്‍സ്ബറി,സ്വിന്‍ഡന്‍,ടോണ്ടന്‍,വെസ്റ്റണ്‍ സൂപ്പര്‍ മേര്‍,യോവില്‍ എന്നീ ഒമ്പത് സീറോ മലബാര്‍ സമൂഹങ്ങള്‍ കൃതജ്ഞതാ ബലിക്കായി ഒരുമിച്ചുകൂടുമ്പോള്‍ കൂട്ടായ്മയുടെയും വിശ്വാസ പരിശീലനത്തിന്റേയും പ്രഘോഷണത്തിന്റെയും അനുഭവമായി അത് മാറും. ഗ്ലോസ്റ്ററിലെ പ്രസിദ്ധമായ സര്‍ തോമസ് റിച് സ്‌കൂള്‍ ഹാളാണ് ഈ പുണ്യ സംഗമത്തിന് വേദിയാകുക. നവംബര്‍ 30 നു രാവിലെ 10 മണിക്ക് മാര്‍ ജോയ് ആലപ്പാച്ചിനെ ഒമ്പത് സമൂഹങ്ങളിലും നിന്ന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും വിവാഹത്തിന്റെ 10,10,20,25 വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതികളും മറ്റു വിശ്വാസികളും ചേര്‍ന്ന് സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വെഞ്ചരിക്കുകയും തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു കൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക.

ചടങ്ങിനു ശേഷം ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടേയും ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയും കലാപരിപാടികളും ഉണ്ടായിരിക്കും. വിശ്വാസ പരിശീലന രംഗത്ത് സേവനം ചെയ്യുന്ന മതാധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ബിഷപ് വിതരണം ചെയ്യും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന(ഒന്നാം സമ്മാനം ഐപാഡ് മിനി,രണ്ടാം സമ്മാനം സോണി സ്മാര്‍ട്ട് വാച്ച്,മൂന്നാം സമ്മാനം ഹാരഡ്ഡ് ബാഗ് ) റാഫിള്‍ നറുക്കെടുപ്പ് ബിഷപ് നിര്‍വഹിക്കും. 4.30 നു ആഘോഷങ്ങള്‍ക്ക് സമാപനമാകും.

രൂപതയില്‍ വിവിധ സ്ഥലങ്ങളില്‍ അജപാലന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്ന ഫാ. സണ്ണി പോള്‍,ഫാ. സജി നീണ്ടൂര്‍ എന്ീ വൈദികരുടെ സഹകരണം ആഘോഷങ്ങള്‍ക്ക് പിന്തുണയാകും. ഈ പുണ്യ ദിനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി രൂപതാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ഗ്ലോസ്റ്റര്‍ സമൂഹത്തിന്റെ ചാപ്ലൈന്‍ ഫാ. സിറിള്‍ ഇടമന,രൂപതാ ട്രസ്റ്റി സിജി വാദ്ധ്യാനത്ത്, സെക്രട്ടറി ജയ്‌സണ്‍ ബോസ്, ആതിഥേയരായ ഗ്ലോസ്റ്റര്‍ സമൂഹത്തിന്റെ ട്രസ്റ്റി ഫിലിപ്പ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സമ്മേളന നഗരിയുടെ വിലാസം

Sir Thomas Rich's school

Oakleaze

Gloucester

GL2 0LF
 http://4malayalees.com/index.php?page=newsDetail&id=52750

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin