Saturday 5 March 2016

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അറബ് അധിനിവേശമാണെന്ന് പോപ്പ് ഫ്രാന്‍സിസ്; അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യുമെന്ന് മാര്‍പ്പാപ്പ; ഇതിലൂടെ സംസ്‌കാരങ്ങളുടെ വിനിമയം നടന്ന് ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യപൂര്‍ണമാകുമെന്ന് പോപ്പ്

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അറബ് അധിനിവേശമാണെന്ന് പോപ്പ് ഫ്രാന്‍സിസ്; അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യുമെന്ന് മാര്‍പ്പാപ്പ; ഇതിലൂടെ സംസ്‌കാരങ്ങളുടെ വിനിമയം നടന്ന് ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യപൂര്‍ണമാകുമെന്ന് പോപ്പ്
യൂറോപ്പിലേക്ക് ഇപ്പോള്‍ നടക്കുന്ന അഭയാര്‍ത്ഥി പ്രവാഹത്തെ അറബ് അധിനിവേശമെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. എന്നാല്‍ പുതിയതായി യൂറോപ്പിലെത്തുന്ന ഇവര്‍ നാടിന് നല്ലതേ വരുത്തുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഫ്രഞ്ച് ക്രിസ്ത്യാനികളായ സദസ്യരോട് സംസാരിക്കവെയാണ് പോപ്പ് ഈ വിധത്തില്‍ പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പിന്റെ ചരിത്രം കുടിയേറ്റങ്ങളുടെയാണെന്നും അതിന്റതെ ഗുണവശമാണ് ഇന്ന് യൂറോപ്പിന്റെ സംസ്‌കാരമെന്നും മാര്‍പ്പാപ്പ പറഞ്ഞു. അഭയാര്‍ത്ഥി പ്രശ്‌നം ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണെന്നും മഹാഇടയന്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ അഭയാര്‍ത്ഥി പ്രവാഹം ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യും. കാരണം ഭാവിയില്‍ ഇതിലൂടെ ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യം നിറഞ്ഞതാകുമെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.

യൂറോപ്പിലേക്ക് ഇപ്പോള്‍ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തെ വിശദീകരിക്കവെയാണ് പോപ്പ് അതിനെ അറബ് അധിനിവേശം എന്ന് വിശേഷിപ്പിച്ചിരിപ്പിക്കുന്നതെന്നാണ് വത്തിക്കാന്‍ ന്യൂസ്‌പേപ്പറായ ലോ ഒസെര്‍വേറ്റര്‍ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം കുടിയേറ്റങ്ങളിലൂടെ വിവിധ സംസ്‌കാരങ്ങളുടെ വിനിമയങ്ങളിലൂടെ യൂറോപ്പ് പുരോഗതിക്കുകയാണെന്നും പോപ്പ് പറയുന്നു. യൂറോപ്യന്‍ ഭൂഖണ്ഡത്തിന് ഇത്തരത്തില്‍ ലോകത്തെ ഏകോപിപ്പിക്കാന്‍ സാധിക്കുമെന്ന് അഭിമാനത്തോടെ പറയാമെന്നും പോപ്പ് പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 362,800 ആണെന്നും ഇപ്പോഴും പ്രവഹിച്ച് കൊണ്ടിരിക്കുന്ന ഇറാഖുകാരുടെ എണ്ണം നിലവില്‍ 121,500 ആയിത്തീര്‍ന്നിരിക്കുകയാണെന്നുമാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കി അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടുന്നത് ഓസ്ട്രിയയും മറ്റ് ബാല്‍ക്കന്‍ രാജ്യങ്ങളുമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ ആരോപണമുന്നയിച്ചതിന് അല്‍പം കഴിഞ്ഞാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബാല്‍ക്കന്‍ രാജ്യങ്ങളുടെ നേതാക്കന്‍മാരെ വിയന്നയില്‍ ഒരു മീറ്റിംഗിന് ക്ഷണിക്കാത്ത ഗ്രീസിന്റെ നടപടിയെ ഓസ്ട്രിയ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവില്‍ യൂറോപ്പിലേക്ക് കടന്ന് കയറാന്‍ വേണ്ടി 30,000 അഭയാര്‍ത്ഥികളാണ് ഗ്രീസില്‍ തമ്പടിച്ചിരിക്കുന്നത്. മാസിഡോണിയയിലെ അതിര്‍ത്തി വീണ്ടും തുറക്കാനും അതിലൂടെ വടക്കന്‍ യൂറോപ്പിലേക്ക് പ്രത്യേകിച്ചും ജര്‍മനിയിലേക്ക് കടന്ന് കയറാനുമാണ് അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.എന്നാല്‍ തിങ്കളാഴ്ച ബ്രസല്‍സില്‍ വച്ച് ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ വച്ച് അഭയാര്‍ത്ഥി പ്രശ്‌നം ഉഭയകക്ഷി മാനദണ്ഡപ്രകാരം പരിഗണിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളികള്‍ തയ്യാറായില്ലെന്നും സിപ്രാസ് ആരോപിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ പുറം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് വന്‍ തോതില്‍ പ്രവഹിക്കുന്ന അഭയാര്‍ത്ഥികളെ നേരിടാന്‍ ഗ്രീസിനെ സഹായിക്കുകയും ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്താനായിരുന്നു പ്രസ്തുത യോഗം ചേര്‍ന്നിരുന്നത്. ഇപ്പോഴുള്ള അവസ്ഥ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും എന്നാല്‍ നിയന്ത്രണാതീതമൊന്നുമല്ലെന്നും സിപ്രാസ് പറയുന്നു. ഗ്രീസ് തങ്ങളുടെ 100 ശതമാനം വാഗ്ദാനങ്ങളും പാലിക്കുന്നുണ്ടെന്നും എന്നാല്‍ മറ്റുള്ളവര്‍ 10 ശതമാനം വാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കുന്നില്ലെന്നും അതിന് പകരം ഗ്രീസിനെ കുറ്റപ്പെടുത്താനാണ് മുന്‍ഗണന നല്‍കുന്നതെന്നും സിപ്രാസ് ആരോപിക്കുന്നു.കഴിഞ്ഞ വര്‍ഷം ജര്‍മനി ഒരു മില്യണ്‍ അഭയാര്‍ത്ഥികളെയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നടപടിയാണ് യൂറോപ്പിലെ സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി മറ്റ് യൂറോപ്യന്‍ യൂണിയന്‍രാജ്യങ്ങള്‍ ജര്‍മനിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

http://4malayalees.com/index.php?page=newsDetail&id=81464

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin