Saturday 5 March 2016

മാർപാപ്പയുടെ പാക്ക് സന്ദർശനം ഈ വർഷം തന്നെ

by സ്വന്തം ലേഖകൻ

Pope-Francis
ഇസ്‌ലാമാബാദ് ∙ ഫ്രാൻസിസ് മാർപാപ്പയുടെ നിർദിഷ്ട പാക്കിസ്ഥാൻ സന്ദർശനം ഈ വർഷം തന്നെ. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല. പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ക്ഷണം മന്ത്രിസഭയിലെ ഏക ക്രിസ്ത്യാനിയും തുറമുഖ, ഷിപ്പിങ് മന്ത്രിയുമായ കംറാൻ മിഖായേലും മതകാര്യമന്ത്രി സർദാർ യൂസഫും കഴിഞ്ഞ മാസം വത്തിക്കാൻ സന്ദർശിച്ചപ്പോഴാണു മാർപാപ്പയെ അറിയിച്ചത്.
വിവാദമായ മതനിന്ദാ നിയമത്തിൽ പരിഷ്‌കാരം ആവശ്യപ്പെട്ടതിന്റെ പേരിൽ 2011ൽ പാക്കിസ്ഥാനിൽ‌ വധിക്കപ്പെട്ട ഷഹബാസ് ഭട്ടിയെ (42) വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു പാക്ക് സന്ദർശനവേളയിൽ മാർപാപ്പ തുടക്കം കുറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യൂസഫ് റാസാ ഗീലാനി പ്രധാനമന്ത്രിയായിരിക്കെ ന്യൂനപക്ഷകാര്യ മന്ത്രിയും മന്ത്രിസഭയിലെ അന്നത്തെ ഏക ക്രിസ്‌ത്യൻ വംശജനുമായിരുന്ന ഷഹബാസ് ഭട്ടിയെ തീവ്രവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു.
ഭട്ടിയുടെ വധത്തെ അപലപിക്കാൻ അന്ന് പാർലമെന്റ് തയാറായിരുന്നില്ലെങ്കിലും ഫാത്തിമ ചർച്ചിൽ നടത്തിയ ഭട്ടിയുടെ സ്‌മാരക ശുശ്രൂഷയിൽ പ്രധാനമന്ത്രിയും മന്ത്രിമാരും യുഎസ്, ബ്രിട്ടിഷ് നയതന്ത്രജ്‌ഞരും സംബന്ധിച്ചിരുന്നു. ഭട്ടിയെ സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നതു പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളുടെ അന്നുമുതലുള്ള ആവശ്യമാണ്.
http://www.manoramaonline.com/news/world/pope-going-to-pakistan.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin