Sunday 20 March 2016

കത്തോലിക്കാ സഭയില്‍ രണ്ട്‌ ബിഷപ്പുമാര്‍ കൂടി

വത്തിക്കാന്‍: വൈദികരായ പീറ്റര്‍ ബ്രയാന്‍ വെല്‍സ്‌(അമേരിക്ക), മിഗ്വേല്‍ ഏന്‍ജല്‍ ഗ്വായ്‌സോട്ട്‌(സ്‌പെയിന്‍) എന്നിവരെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ മെത്രാന്‍ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തി. ഓശാന ദിനത്തില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിലാണു സ്‌ഥാനാരോഹണച്ചടങ്ങുകള്‍ നടത്തിയത്‌. വിവിധ മതങ്ങളുമായുള്ള സംവാദത്തിനുള്ള പൊന്തിക്കല്‍ കൗണ്‍സില്‍ അംഗമായാണു ബിഷപ്‌ മിഗ്വേല്‍ നിയമിതനായത്‌.
ദക്ഷിണാഫ്രിക്ക, ലസോത്തോ, നമീബിയ എന്നിവിടങ്ങളിലെ വത്തിക്കാന്‍ പ്രതിനിധി സ്‌ഥാനമാണു ബിഷപ്‌ പീറ്റര്‍ ബ്രയാനുള്ളത്‌. അതേ സമയം, മാര്‍പാപ്പ ഇന്‍സ്‌റ്റാഗ്രാമില്‍ അംഗത്വമെടുത്തതും ഓശാനയുടെ സവിശേഷതയായി. "എനിക്കുവേണ്ടി പ്രാര്‍ഥിക്കുക" എന്ന സന്ദേശത്തോടെയാണ്‌ അദ്ദേഹം സാന്നിധ്യം അറിയിച്ചത്‌. മണിക്കൂറില്‍ 58,000 പേരെയാണ്‌ അദ്ദേഹത്തിനു ഫോളോവര്‍മാരായി ലഭിച്ചത്‌. @franciscus@ എന്നാണു വിലാസം. ട്വിറ്ററില്‍ അദ്ദേഹത്തിനു 40 കോടിപ്പേര്‍ ഫോളോവര്‍മാരായി ഉണ്ട്‌.
- See more at: http://www.mangalam.com/print-edition/international/417688#sthash.EJMm9TEu.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin