Wednesday 16 March 2016

കേന്ദ്രമന്ത്രിമാരുടെ വിദേശസന്ദർശനങ്ങൾക്കായി മൂന്നു വർഷത്തിനിടെ ചെലവഴിച്ചത് 1537 കോടി!



അപ്പോഴേ പറഞ്ഞില്ലേ, പറഞ്ഞില്ലേ, 

പഴയമന്ത്രസഭയോട് പറഞ്ഞതല്ലേ,  

മുഴുവ൯ പണംകേന്ദ്രത്തില് സൂക്ഷിച്ച്

വെക്കാതേ ചെലവാക്ക്൯. അന്ന് 

കേട്ടിരുന്നെങ്കില് ഇന്ന് ഈ മന്ത്രസഭക്ക്, 

പണിയെടുക്കാതെ വിദേശസന്ദർശനങ്ങൾക്കായി മൂന്നു വർഷത്തിനിടെ ചെലവഴിക്കാ൯ 1537 കോടി ഉണ്ടാവുമായിരുന്നൊ?


by സ്വന്തം ലേഖകൻ
modi-plane







ന്യൂഡൽഹി∙ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചത് 1500 കോടിയിൽപരം രൂപയെന്ന് വെളിപ്പെടുത്തൽ. കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ എഴുതി തയ്യാറാക്കി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
2014–15 വർഷത്തിൽ 509.91 കോടി, 2013–14 വർഷത്തിൽ 434.94 കോടി, 2012–13 വർഷത്തിൽ 593.09 കോടി എന്നിങ്ങനെയാണ് വർഷാടിസ്ഥാനത്തിൽ ചെലവഴിച്ച തുക. പഴ്സനേൽ വകുപ്പാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 2014–15 കാലഘട്ടത്തിൽ മാത്രം പഴ്സനേൽ വകുപ്പ് ചെലവഴിച്ചത് 351.65 കോടി രൂപയാണ്. 2013–14ൽ 289.92 കോടിയും 2012–13ൽ 453.95 കോടിയും മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചു.
http://www.manoramaonline.com/news/just-in/ministers-spent-over-1500-crore-on-foreign-tours.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin