Tuesday 22 March 2016

കാല്‍കഴുകല്‍ ശുശ്രൂഷ: സ്ത്രീകളെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം വരാപ്പുഴ അതിരൂപതയും ഇത്തവണ നടപ്പാക്കില്ല

കാല്‍കഴുകല്‍ ശുശ്രൂഷ: സ്ത്രീകളെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം വരാപ്പുഴ അതിരൂപതയും ഇത്തവണ നടപ്പാക്കില്ല
 COMMENTS
  
22Mar
കൊച്ചി: പെസഹാ ദിനത്തില്‍ കത്തോലിക്കാ സഭയുടെ കീഴിലുളള പള്ളികളില്‍  സ്ത്രീകളുടെ കാലുകഴുകണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം ഇത്തവണ നടപ്പിലാക്കേണ്ടെന്നു ലത്തീന്‍ സഭയ്ക്കു കീഴിലുള്ള വരാപ്പുഴ അതിരൂപത തിരുമാനിച്ചു. സിറോ മലബാര്‍ സഭയും തത്കാലത്തേക്കു മാര്‍പ്പാപ്പയുടെ ഉത്തരവ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.

വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ തീരുമാനപ്രകാരമാണു തല്‍ക്കാലത്തേക്ക് മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.  കൂടുതല്‍ കൂടിയാലോചനകളും ബോധവല്‍ക്കരണവും നടത്തി വേണം പരിഷ്കാകരം നടപ്പാക്കാനെന്നാണ് അഭിപ്രായം . അതിനാല്‍ത്തന്നെ പെസഹാ ദിനത്തിലെ ചടങ്ങില്‍ പുരുഷന്‍മാരുടെ കാലുകഴുകല്‍ മാത്രമേ ഇത്തവണ ഉണ്ടാകൂ.

കത്തോലിക്കാ സഭ ഇതുവരെ പിന്തുടര്‍ന്നു പോന്ന ആരാധനാക്രമത്തില്‍ നിന്നു വ്യത്യസ്തമായി പുരുഷന്‍മാരുടെ മാത്രം കാലു കഴുകുന്നതിനു പകരം സ്ത്രീകളെക്കൂടെ അക്കൂട്ടത്തില്‍ ഉള്‍പെടുത്തണമെന്ന മാര്‍പാപ്പയുടെ കല്‍പ്പന കഴിഞ്ഞ ജനുവരി 21 നാണു പുറത്തുവന്നത് . ഇത്തവണ സ്ത്രീകളുടെ കാലു കഴുകേണ്ടെന്ന സിറോ മലബാര്‍ സഭ നേരത്തേ തീരുമാനമെടുത്തിരുന്നു. 
http://www.asianetnews.tv/news/kerala/maundy-thursday-observations-in-in-verapoly-archdiocese-56507

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin