Thursday 29 September 2016

ദൈവത്തെ ചിരിപ്പിക്കുന്ന നർമവുമായി വലിയ മെത്രാപ്പൊലീത്ത

കക്കോടി ഗ്രാമ പഞ്ചായത്തിലെ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടകൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയും പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രനും കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. കക്കോടി ഗ്രാമ പഞ്ചായത്തിലെ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടകൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയും പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രനും കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.
കക്കോടി ∙ ദൈവത്തിനു പോലും അറിയാൻ‌ പാടില്ലാത്ത കാര്യമാണ് ഇവിടത്തെ ബിഷപ്പും അച്ചനും കണ്ടുപിടിച്ചിരിക്കുന്നതെന്നമാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നർമം കേട്ടപ്പോൾ എല്ലാവരിലും ചിരി പടർന്നു. കക്കോടി ചെലപ്രം മാർത്തോമ്മാ സെന്റർ വളപ്പിലെ മാതൃകാ കുളത്തിൽ ഉൾനാടൻ മത്സ്യകൃഷിക്കായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മെത്രാപ്പൊലീത്ത തന്റെ സ്വതസിദ്ധമായ ഹാസ്യം ചൊരിഞ്ഞു കൂടിയിരുന്നവരിൽ ചിരി പടർത്തിയത്.
പാടത്തല്ലാതെ കരനെല്ലു കൃഷി കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇവിടെ മത്സ്യങ്ങളെ വളർത്താമെന്ന് ഇവർ കണ്ടുപിടിച്ചിരിക്കുകയാണ്.മീൻ വളർത്തുക മാത്രമല്ല സന്തോഷവും നന്മയും ഊട്ടി വളർത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് വകുപ്പ് മത്സ്യസമൃദ്ധി പദ്ധതിയിൽ നൽകിയ രോഹു, കട്‌ല, ഗ്രാസ് കാർട്, ആസാംവാള എന്നിങ്ങനെ രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്.

15 സെന്റു സ്ഥലത്തെ കുളം നവീകരിച്ചു പ്രത്യേകം നെറ്റും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. തോമസ് മാർ തീത്തോസ്, ഫാ. കെ.ജി. തോമസ്, മത്സ്യ സമൃദ്ധി കോ– ഓർഡിനേറ്റർ പി. ദിനകരൻ എന്നിവർ പ്രസംഗിച്ചു. മാർത്തോമ്മാ സെന്റർ ഡയറക്ടർ ഫാ. കെ.വി. ചെറിയാൻ, ഫാ. ബിജു കെ ജോർജ്, ഫാ. ഷൈമോൻ ഏലിയാസ്, വാർഡ് മെംബർമാരായ കൈതമോളി മോഹനൻ, കെ.കെ. മഞ്ജുള തുടങ്ങിയവർ പങ്കെടുത്തു.
http://localnews.manoramaonline.com/kozhikode/local-news/kozhikode-mar-philipose.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin