Friday 2 September 2016

ക്രിസ്തുവിലുള്ള വിശ്വാസമാണ് നമ്മുക്ക് രക്ഷ പ്രദാനം ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 01-09-2016 - Thursday
വത്തിക്കാന്‍: ക്രിസ്തുവിലുള്ള വിശ്വാസമാണ് നമുക്ക് രക്ഷ നല്‍കുന്നതെന്നും അത് ദൈവവുമായുള്ള നല്ല ബന്ധത്തിനും നിത്യമായ മഹത്വത്തിനും വഴിതെളിയിക്കുന്നതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പ്രസംഗത്തിലാണ് രക്ഷയും വിശ്വാസവും തമ്മിലുള്ള ബന്ധത്തെ പറ്റി ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗത്തില്‍ രക്തസ്രാവം ബാധിച്ച സ്ത്രീയെ ക്രിസ്തു സുഖപ്പെടുത്തുന്ന സംഭവമാണ് പിതാവ് തന്റെ പ്രസംഗത്തിനായി തെരഞ്ഞെടുത്തത്. 

"സമൂഹത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ രക്തസ്രാവമുള്ള സ്ത്രീ അശുദ്ധയും പൊതുസമൂഹത്തില്‍ കടന്നുവരുവാന്‍ വിലക്കുള്ളവളുമാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട രോഗിയായ സ്ത്രീ ക്രിസ്തുവില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. മനുഷ്യരുടെ ഇടയില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തുന്ന രോഗത്തിന് ക്രിസ്തു സൗഖ്യം തരുമെന്ന് അവള്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. അവളുടെ തീവ്രവും ആഴവുമായ വിശ്വാസമാണ് യേശുവിന്റെ വസ്ത്രത്തില്‍ സ്പര്‍ശിക്കുവാന്‍ അവളെ പ്രേരിപ്പിച്ചത്". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. 

"ക്രിസ്തുവിലുള്ള വിശ്വാസമാണ് നമുക്ക് രക്ഷ നല്‍കുന്നത്. ഈ രക്ഷ ദൈവവുമായുള്ള നല്ല ബന്ധത്തിനും നിത്യമായ മഹത്വത്തിനും വഴിതെളിയിക്കുന്നതാണ്. നമ്മുടെ പാപങ്ങള്‍ മൂലം എത്രയോ തവണ നാം നമ്മിലേക്ക് തന്നെ കൂടുതല്‍ ഉള്‍വലിഞ്ഞു പോയിരിക്കുന്നു. എന്നാല്‍ ക്രിസ്തു അവന്റെ അരികിലേക്ക് നമ്മേ വിളിക്കുകയാണ്. അവന്‍ നമ്മേ കൈവിടുകയില്ല. ഒരുനാളും ഉപേക്ഷിക്കുകയുമില്ല". പിതാവ് കൂട്ടിച്ചേര്‍ത്തു. 

SaveFrTom 

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക 
http://pravachakasabdam.com/index.php/site/news/2418

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin