Thursday 15 September 2016

ഭീകരർ ദേവാലയത്തിനുളളില്‍ കൊലപ്പെടുത്തിയ പുരോഹിതന്‍ സഭയുടെ രക്തസാക്ഷി: മാര്‍പ്പാപ്പ

FRANCE-ATTACK-CHURCHഐഎസ് തീവ്രവാദികള്‍ ദേവാലയത്തിനുളളില്‍ കഴുത്തറുത്ത് കൊന്ന ഫാദര്‍ ജാക്വസ് ഹാമല്‍.
വത്തിക്കാൻ സിറ്റി∙ ഫ്രാന്‍സില്‍ ഐഎസ് തീവ്രവാദികള്‍ ദേവാലയത്തിനുളളില്‍ കഴുത്തറുത്തു കൊന്ന പുരോഹിതന്‍ സഭയുടെ രക്തസാക്ഷിയാണെന്നു ഫ്രാൻസിസ് മാര്‍പ്പാപ്പ. ഫ്രാന്‍സില്‍നിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴാണു ഫാദര്‍ ജാക്വസ് ഹാമലിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ചു മാര്‍പ്പാപ്പ ഒാര്‍മിപ്പിച്ചത്. ഫാദര്‍ ജാക്വസിനെ വിശുദ്ധപദവിയിലേക്കുയര്‍ത്തുമെന്ന സൂചനയായാണു വിശ്വാസി സമൂഹം മാർപാപ്പയുടെ വാക്കുകളെ കാണുന്നത്.
ക്രിസ്തുവിനെ തളളി പറയാത്തതു കൊണ്ട് ലോകമെമ്പാടുമുളള വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുകയും ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഫാദര്‍ ജാക്വസ് ഹാമലിന്‍ അത്തരത്തിലുളള രക്തസാക്ഷികളില്‍ ഒരാളാണ്. ദൈവത്തിന്റെ പേരില്‍ കൊല്ലുന്നതു പൈശാചികമായ പ്രവര്‍ത്തിയാണെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറന്‍ യൂറോപ്പില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ െഎഎസ് നടത്തിയ ആക്രമണത്തിനിടെയാണു ഫാദര്‍ ജാക്വസ് ഹാമലിെന ദേവാലയത്തിന്റെ ഉളളില്‍ വച്ച് കഴുത്തറുത്തു കൊന്നത്. സഭാ പാരമ്പര്യമനുസരിച്ചു രക്തസാക്ഷികളെ വിശുദ്ധപദവിയിലേക്കുയര്‍ത്തുന്നതിന് അദ്ഭുതങ്ങള്‍ നിര്‍ബന്ധമില്ല. അതാണു ഫാദര്‍ ജാക്വസ് ഹാമലിനെ വിശുദ്ധനായി പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹത്തിനാധാരം. 
http://www.manoramaonline.com/news/just-in/pope-francis-sets-the-stage-for-canonizing-rev-jacques-hamel.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin