Thursday 1 September 2016

മദർ തെരേസ: വത്തിക്കാനിൽ ആഘോഷങ്ങൾക്ക് ഇന്നു തുടക്കം

by സ്വന്തം ലേഖകൻ
http://www.manoramaonline.com/news/india/09-cpy-mother-theresa.html
Italy Mother Teresa's Darknessപോപ്പ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടൊപ്പം മദർ തെരേസ(ഫയൽ ചിത്രം)
സന്യാസ സമൂഹം സംരക്ഷിക്കുന്ന അഗതികളുടെ തിരുനാൾ എന്ന രീതിയിലാണു ചടങ്ങുകൾ. സാന്താ സിസിലിയ ഓഡിറ്റോറിയത്തിൽ പ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞൻ മിഷേൽ പൗലിസെല്ലി പ്രത്യേക സംഗീതപരിപാടി അവതരിപ്പിക്കും.
നാളെ ഒൻപതിനു റാഞ്ചി ആർച്ച്ബിഷപ് കർദിനാൾ ടെലസ്ഫോർ ടോപ്പോ ഇംഗ്ലിഷിലും പത്തരയ്ക്കു ബിഷപ് എമിലിയോ ബെർളിയ സ്പാനിഷിലും പന്ത്രണ്ടിനു കർദിനാൾ ആഞ്ജലോ കോമാസ്റ്ററി ഇറ്റാലിയനിലും കുർബാന അർപ്പിക്കും.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ റോമിലെ മദർ ഹൗസിനോടു ചേർന്നുള്ള സെന്റ് അനസ്താസിയ ബസിലിക്കയിലാണിത്. ഓരോ കുർബാനയ്ക്കു ശേഷവും മദറിന്റെ തിരുശേഷിപ്പു വണങ്ങാനുള്ള ക്രമീകരണവുമുണ്ട്. ഉച്ചയ്ക്കുശേഷം മദറിന്റെ ജീവിതവുമായി ബന്ധപ്പെട്ട എക്സിബിഷനും ബസിലിക്കയിൽ അരങ്ങേറും.
വൈകിട്ട് സെന്റ് ജോൺ ലാറ്റെറൻ ബസിലിക്കയിൽ റോം വികാരി കർദിനാൾ അഗോസ്തിനോ വല്ലിനിയുടെ കാർമികത്വത്തിൽ ജാഗരണ പ്രാർഥന. മദർ തെരേസയുടെ തിരുനാൾ പിറ്റേന്നു നടക്കും. ആറിനു സുപ്പീരിയർ ജനറൽ ഫാ.സെബാസ്റ്റ്യൻ വാഴക്കാലായുടെ നേതൃത്വത്തിൽ കുർബാന. നാലാം തീയതി നാമകരണ നടപടികൾക്കുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ പൂർത്തിയായി.
മൂന്നുലക്ഷത്തിലേറെ തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്. മദർ സൂപ്പീരിയർ സിസ്റ്റർ പ്രേമയുടെ നേതൃത്വത്തിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ മുതിർന്ന കന്യാസ്ത്രീകളെല്ലാവരും വത്തിക്കാനിൽ നേരത്തേ എത്തിയിട്ടുണ്ട്.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin