Tuesday 6 September 2016

മദർ തെരേസ അനുകമ്പയുടെ സാക്ഷാത്കാരം: രാഷ്ട്രപതി


Click here for detailed news of all items
 
 
ന്യൂഡൽഹി: അനുകമ്പയുടെ സാക്ഷാത്കാരമായിരുന്നു മദർ തെരേസയെന്നു രാഷ്ട്രപതി പ്രണാബ് മുഖർജി. ഇന്നു വത്തിക്കാനിൽ മദർ തെരേസ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ വ്യക്‌തമാക്കി. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കും അഗതികൾക്കും പരിത്യക്‌തർക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മദറിന്റേത്. തന്നെ ദൈവത്തിന്റെ കൈയിലെ ഒരു ചെറിയ പെൻസിലായിട്ടു കണ്ട മദർ തന്റെ സേവനങ്ങൾ പുഞ്ചിരിയോടെയും മാനുഷത്വത്തോടെയും ശാന്തമായി ചെയ്തു. എല്ലായ്പോഴും ലളിതമായ നീലക്കരയുള്ള തൂവെള്ള സാരിയണിഞ്ഞ മദർ അതീവ സ്നേഹത്തോടെയും അങ്ങേയറ്റം ആത്മാർഥതയോടെയുമാണ് പ്രവർത്തിച്ചിരുന്നത്.

ജീവിതത്തിൽ പരാജിതരായവരെ അന്തസും ബഹുമാനവും നൽകി മദർ വീണ്ടെടുത്തു. പാവപ്പെട്ടവരുടെ മിശിഹായും ദുർബലരുടെയും പീഡിതരുടെയും നെടുതൂണുമായിരുന്നു മദർ. മദറിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റരീതികൾ എല്ലാ വിശ്വാസത്തിലും പെട്ട കോടിക്കണക്കിനാളുകളുടെ ഹൃദയത്തിൽ സ്പർശിച്ചുവെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.

വിശക്കുന്നവർക്കും നഗ്നരായവർക്കും വീടില്ലാത്തവർക്കും വികലാംഗർക്കും അന്ധരായവർക്കും കുഷ്ഠരോഗികൾക്കും എന്നു വേണ്ട ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയിരുന്ന എല്ലാവർക്കും വേണ്ടി 1950ൽ മദർ മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിച്ചു. ഇന്ന് വിവിധ ലോക രാജ്യങ്ങളിൽ ശാഖകളുള്ള മതത്തിനും സാമൂഹിക പദവികൾക്കും അപ്പുറം മനുഷ്യത്വപരമായി ആവശ്യക്കാരിലേക്ക് ചെന്നെത്തുന്ന മഹാപ്രസ്‌ഥാനമായി മിഷനറീസ് ഓഫ് ചാരിറ്റി വളർന്നിരിക്കുന്നു.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ22ാീവേലൃബവേലൃമെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
മറ്റുള്ളവർക്കു കൊടുക്കുന്നതാണ് ജീവിതത്തിലെ യഥാർഥ സന്തോഷമെന്ന് മദർ വിശ്വസിച്ചിരുന്നു. കൊടുക്കുന്നത് ഏറ്റുവാങ്ങുന്ന ആളാണ് ഏറ്റവും വലിയ സമ്മാനമെന്നും മദർ വിശ്വസിച്ചു. വിനയം നിറഞ്ഞ സേവനങ്ങളിലൂടെ മദർ സ്വന്തം ജീവിതത്തെ മഹത്വവത്കരിച്ചു. മദറിന്റെ നിസ്വാർഥവും സമർപ്പിതവുമായ സേവനങ്ങൾ പരിഗണിച്ചാണ് 1980ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചതെന്നും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ ഓർമിച്ചു.

പാവങ്ങളുടെ ആവശ്യം സ്നേഹിക്കപ്പെടുക എന്നതാണ്. എല്ലാത്തരം രോഗങ്ങൾക്കും മരുന്നുകളുണ്ട്. എന്നാൽ, ഒരുവൻ അനഭിമതനാകുമ്പോൾ അയാളുടെ നേർക്കു സേവനസദ്ധമായ കരങ്ങളോ സ്നേഹിക്കുന്ന ഹൃദയമോ ഇല്ലെങ്കിലും പൂർണമായ സുഖപ്പെടൽ ഉണ്ടാകില്ലെന്ന് മദർ എപ്പോഴും പറഞ്ഞിരുന്നു.

മദറിന്റെ സ്നേഹ സന്ദേശം ലോകത്തെ കോടിക്കണക്കിനാളുകൾക്ക് പ്രചോദനമാണ്. മനുഷ്യത്വത്തോടും ദൈവത്തോടുമുള്ള സേവനങ്ങളുടെ പേരിൽ മദർ വിശുദ്ധയാകുമ്പോൾ എല്ലാ ഇന്ത്യക്കാരനും അഭിമാനമാണ്. മദറിന്റെ മാതൃക മനുഷ്യസമൂഹത്തിനു വേണ്ടി സ്വയം സമർപ്പിക്കാൻ എല്ലാവർക്കും മാതൃകയാകട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin