Thursday 1 September 2016

മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് വത്തിക്കാനും കൊല്‍ക്കത്തയും ഒരുങ്ങി

Text Size
Your Rating:

മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് വിപുലമായ ആഘോഷപരിപാടികളൊരുക്കി വത്തിക്കാനും കൊല്‍ക്കത്തയും. കരുണയും സ്നേഹവും നിറഞ്ഞ മദറിന്‍റെ ജീവചരിത്രം ലോകമെങ്ങുമെത്തിക്കുന്ന വിപുലമായ പ്രചാരണപരിപാടികളാണ് മിഷനറീസ് ഒാഫ് ചാരിറ്റിയുടേത്. 
അനാഥബാല്യങ്ങള്‍ക്കും അവശര്‍ക്കും പ്രഭ പരത്തിയ ജീവിതം ലോകത്തിന് മുന്നില്‍ വിശുദ്ധമാകാന്‍ ഇനി മൂന്നുനാള്‍ കൂടി. വിശുദ്ധിയിലേക്കുള്ള കഠിനപാത ലോകത്തിനു പരിചയപ്പെടുത്താന്‍ മിഷനറീസ് ഒാഫ് ചാരിറ്റിയുടെ നേതൃത്വത്തില്‍ മദര്‍ തെരേസയുടെ ജീവിത കഥ ബാലെ രൂപത്തില്‍ ഇന്ന് റോമിലെ ഒളിംപികോ തിയറ്ററില്‍ അരങ്ങേറും. സംവാദങ്ങള്‍ , ചിത്രകലാപ്രദര്‍ശനങ്ങള്‍., ഡോക്യുമെന്‍ററികള്‍ തുടങ്ങി മദറിന്‍റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ പരിപാടികളാണ് വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് മിഷനറീസ് ഒാഫ് ചാരിറ്റി വത്തിക്കാനില്‍ സംഘടിപ്പിക്കുന്നത്. 
വത്തിക്കാനില്‍ സെപ്റ്റംബര്‍ എട്ടുവരെ ആഘോഷ·ം തുടരും. തീര്‍ഥാടകര്‍ക്ക് വെള്ളിയാഴ്ച മുതല്‍ മദര്‍ തെരേസയെക്കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനം കാണാം. ശനിയാഴ്ച ഡല്ലാവാലി ബസലിക്കയില്‍ മദര്‍ തെരേസയെത്തുറിച്ചുള്ള കലാപരിപാടികള്‍ അരങ്ങേറും. മദറിനെക്കുറിച്ച് ഉഷ ഉതുപ്പ് തയാറാക്കിയ പാട്ടും ഇവിടെ അവതരിപ്പിക്കും. അണമുറിയാത്ത പ്രാര്‍ഥനാ കൂട്ടായ്മകളുമായി ഞായറാഴ്ചയിലെ ആ വിശുദ്ധനിമിഷത്തിനായി കാത്തിരിക്കുകയാണ വത്തിക്കാനിലെ വിശ്വാസീസമൂഹം. 
ജീവിക്കുന്ന വിശുദ്ധയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മദര്‍ തെരേസയെ വിണ്ണിലെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഇവിടെ വത്തിക്കാനില്‍ തുടങ്ങിക്കഴിഞ്ഞു. ഇനി ആരാധാനയുടെയും ഒപ്പം ലാളിത്യം നിറഞ്ഞ ആഘോഷങ്ങളുടെയും ദിനങ്ങളാണ്.
http://www.manoramanews.com/news/india/Vatican-and-Kolkata-all-set-for-mother-Teresa-canonization.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin