fr.tomവത്തിക്കാന്‍ സിറ്റി: യെമനിലെ ഏദനില്‍നിന്ന് ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളിപുരോഹിതന്‍ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് നാലിനാണ് പാലാ സ്വദേശി ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധനചെയ്യുകയായിരുന്നു മാര്‍പാപ്പ. ഭീകരരുടെ തടവിലുള്ള എല്ലാവരെയും മോചിപ്പിക്കണമെന്നും മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
കൊല്ലം പരവൂരിലെ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായി പാപ്പ സന്ദേശത്തില്‍ പറഞ്ഞു. 
http://www.mathrubhumi.com/print-edition/world/fr-tom-malayalam-news-1.989304