Tuesday 12 April 2016

സീറോ മലബാ൪ സഭയിലെ അധികാരികൾ ലാറ്റീനും അല്ല, ക്രിസ്ഥാനിയും അല്ല. അധികാരം 


കിട്ടണമെങ്കിൽ,ലാറ്റീ൯്റെ 


കൈയും കാലും പിടിക്കണം


എന്നുമാത്രം?


കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ ക്രിസ്‌തീയ സഭൈക്യത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (പി.സി.പി.സി.യു) അംഗമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചു.
അഞ്ചു വര്‍ഷത്തേക്കാണു നിയമനം. നിലവില്‍ ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസ തിരുസംഘത്തിലും പൗരസ്‌ത്യസഭകള്‍ക്കായുള്ള തിരുസംഘത്തിലും വിശ്വാസപരിശീലനത്തിനായുള്ള രാജ്യാന്തര കൗണ്‍സിലിലും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അംഗമാണ്‌.
ലോകമെമ്പാടുമുള്ള ക്രൈസ്‌തവ സഭകള്‍ തമ്മിലുള്ള സഹകരണം ശക്‌തിപ്പെടുത്തുന്നതിനു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനത്തില്‍ ജോണ്‍ ഇരുപത്തിമൂന്നാമനാണു സെക്രട്ടേറിയേറ്റ്‌ ഫോര്‍ പ്രമോട്ടിങ്‌ ക്രിസ്‌ത്യന്‍ യൂണിറ്റി രൂപീകരിച്ചത്‌. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ക്രിസ്‌തീയ ഐക്യത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാക്കി വിപുലീകരിച്ചു. കര്‍ദിനാള്‍ ഡോ. കുര്‍ട്ട്‌ കോഹ്‌ ആണു ക്രിസ്‌തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ്‌.
- See more at: http://www.mangalam.com/print-edition/international/425104#sthash.W9rAoNYQ.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin