Monday 18 April 2016

സഭാശുശ്രൂഷകര്‍ മിശിഹായുടെ ദാസന്മാരാകണം: കര്‍ദിനാള്‍

റോം: സഭാ ശുശ്രൂഷകര്‍ വിശുദ്ധി നിറഞ്ഞവരും മിശിഹായുടെ ദാസന്മാരുമാകണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.
വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരിയില്‍ വൈദികപരിശീലനം നേടിക്കൊണ്ടിരിക്കുന്ന പന്ത്രണ്ട്‌ സീറോ മലബാര്‍ വൈദികവിദ്യാര്‍ഥികളെ സഭാശുശ്രൂഷകള്‍ക്കായി നിയോഗിച്ച്‌ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സുവിശേഷസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ശുശ്രൂഷിക്കാനും എല്ലാവരുടെയും രക്ഷയ്‌ക്കായി സ്വന്തം ജീവന്‍ നല്‍കാനുമായി വന്ന മിശിഹായുടെ ദാസന്മാരാണ്‌ സഭയിലെ ശുശ്രൂഷകര്‍. ആന്തരികവും ആധ്യാത്മികവുമായ വിശുദ്ധീകരണം ദൈവവചനത്തിലൂടെയും കൂദാശകളിലൂടെയുമാണ്‌ സാധ്യമാകുന്നത്‌. സഭാശുശ്രൂഷകര്‍ ദൈവകൃപയിലാണ്‌ ദൈവികരഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യുന്നത്‌. ദൈവകരുണയാലാണ്‌ സഭാശുശ്രൂഷകര്‍ക്കു പരിശുദ്ധാത്മാവിന്റെ കൃപ ലഭിക്കുന്നത്‌. നിര്‍മ്മലഹൃദയത്തോടും നല്ലമനഃസാക്ഷിയോടുകൂടി ദൈവികരഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യുന്ന സഭാ ശുശ്രൂഷകര്‍ നീതിയുടെ പ്രവൃത്തികളില്‍ പ്രശോഭിതരാകുമെന്നും കര്‍ദിനാള്‍ പറഞ്ഞു. ര്‍ച്ച്‌ ബിഷപ്‌ ഡോ. സാവിയോ ഹോണ്‍ തയ്‌ഫായി, മോണ്‍സിഞ്ഞോര്‍ വിന്‍ചെന്‍സോ വീവാ, മോണ്‍സിഞ്ഞോര്‍ സ്‌റ്റീഫന്‍ ചിറപ്പണത്ത്‌, ഫാ. ജോസഫ്‌ സ്രാമ്പിക്കല്‍ തുടങ്ങി എഴുപതു വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.
- See more at: http://www.mangalam.com/print-edition/international/426422#sthash.MfjPufKK.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin