Thursday 7 April 2016

മെക്‌സിക്കന്‍ അംബാസഡറുടെ ഔദ്യോഗിക വാഹനം ഓട്ടോറിക്ഷ!  ഒരാളെങ്കിലുഠ മാ. ആലഞ്ചേരിയേ ഫോളോചെയ്തു!

mangalam malayalam online newspaper
ന്യൂഡല്‍ഹി: ഒരു വെള്ള ഓട്ടോറിക്ഷയാണിപ്പോള്‍ ഡല്‍ഹിയിലെ സംസാര വിഷയം. സാധാരണക്കാരന്റെ പ്രിയ വാഹനമായതുകൊണ്ടോ ഡല്‍ഹിയുടെ ഭരണചക്രം തിരിക്കുന്നത്‌ ആം ആദ്‌മി സര്‍ക്കാരോ ആയതുകൊണ്ടല്ല ഇത്‌.
ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബ പ്രീയയുടെ ഔദ്യോഗിക വാഹനമെന്ന നിലയിലാണ്‌ ഈ ഓട്ടോയ്‌ക്ക്‌ വി.വി.ഐ.പി. പദവി കൈവന്നിരിക്കുന്നത്‌. ഓടിക്കുന്നത്‌ ടൈ കെട്ടി ടിപ്‌-ടോപ്‌ വേഷത്തില്‍ ഔദ്യോഗിക സാരഥി.
മെക്‌സിക്കോയിലെ പ്രശസ്‌ത കലാകാരന്റെ വക ഓട്ടോയില്‍ ചിത്രപ്പണികള്‍ ആവോളം. നയതന്ത്ര വാഹനങ്ങള്‍ക്ക്‌ അനുവദിക്കുന്ന നീല നിറത്തിലുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റാണു വാഹനത്തിന്‌. പോരാത്തതിന്‌ മെക്‌സിക്കോയുടെ ദേശീയ പതാകയുമുണ്ട്‌. കഴിഞ്ഞ ദിവസം ഔദ്യോഗിക വാഹനം ഡല്‍ഹിയിലെ സാംസ്‌കാരിക കേന്ദ്രമായ ഇന്ത്യന്‍ ഹാബിറ്റാറ്റ്‌ സെന്ററില്‍ പാര്‍ക്ക്‌ ചെയ്യാന്‍ സുരക്ഷാ ജീവനക്കാര്‍ വിലക്കിയതോടെയാണ്‌ സംഗതി വാര്‍ത്തയായത്‌. നയതന്ത്ര പ്രതിനിധി ഓട്ടോയില്‍ വരുമെന്ന്‌ അവര്‍ സ്വപ്‌നത്തില്‍ക്കൂടി കരുതിയിരുന്നില്ല. ഔദ്യോഗിക ക്ഷണപ്രകാരം ഹാബിറ്റാറ്റ്‌ സെന്ററില്‍ പ്രഭാഷണത്തിന്‌ എത്തിയതായിരുന്നു മെല്‍ബ. പ്രഭാഷണ വിഷയം പൊതുഗതാഗതം! നയതന്ത്ര പ്രതിനിധിയുടെ വാഹനം തടഞ്ഞെന്ന ഗുരുതരമായ പ്രശ്‌നം അറിഞ്ഞ്‌ സംഘാടകര്‍ പാഞ്ഞെത്തി.
പക്ഷേ, യാതൊരു കാരണവശാലും കുലീനമായ സാംസ്‌കാരിക കേന്ദ്രത്തില്‍ ഓട്ടോ കയറ്റാനാവില്ല എന്ന നിലപാടില്‍ ഹാബിറ്റാറ്റ്‌ സെന്റര്‍ അധികൃതര്‍ അയവുവരുത്തിയില്ലെന്നു മാത്രം.
- See more at: http://www.mangalam.com/print-edition/india/423467#sthash.cgB2BVMq.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin