Sunday 3 April 2016

\

കോണ്‍ഗ്രസിന്റെ ആലപ്പുഴ സീറ്റ് 20 വര്‍ഷമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് രൂപത


 Asianet News  Sunday 03 April 2016 04:16 pm IST  Kerala

കോണ്‍ഗ്രസിന്റെ ആലപ്പുഴ സീറ്റ് 20 വര്‍ഷമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് രൂപത

 COMMENTS
  
03Apr

ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ ആലപ്പുഴ രൂപത പരസ്യമായി രംഗത്ത്. തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ ദുരൂഹമായ തീരുമാനമാണ്. ലാലി വിന്‍സെന്‍റ് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നും ആലപ്പുഴ രൂപതാ വികാരി ജനറല്‍ പയസ് ആറാട്ടുകുളം പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആലപ്പുഴ രൂപത കോണ്‍ഗ്രസ്സ് നേതാക്കളെ മുന്‍ കൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ്സ് നേതൃത്വം പരിഗണിച്ചില്ല. പകരം ലാലി വിന്‍സെന്‍റിനെയാണ് സ്ഥാനാര്‍ത്ഥിംയായി തീരുമാനിച്ചത് രൂപതയെ ചൊടിപ്പിച്ചു. കഴിഞ്ഞ 20 വര്‍ഷമായി തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റാണെന്നും അതില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നും ആലപ്പുഴ രൂപതാ വികാരി ജനറല്‍ പറഞ്ഞു.
തോമസ് ഐസക്കിനെ അനായാസം വിജയിപ്പിക്കാനുള്ള കോണ്‍ഗ്രസ്സിന്‍റെ ദുരൂഹമായ തീരുമാനമാണ് ഇതിന് പിന്നില്‍. അവകാശം അംഗീകരിച്ച് തന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ എന്ത് തീരുമാനം എടുക്കണമെന്ന് പിന്നീട് ആലോചിക്കും. ലാലി വിന്‍സന്റാണ് സ്ഥാനാര്‍ത്ഥിയാവുന്നതെങ്കില്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നും പയസ് ആറാട്ടുകുളം പറഞ്ഞു. കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഹിഡന്‍ അജണ്ടയുണ്ട്. തങ്ങളുടെ രൂപതയില്‍പെട്ട ആളല്ല മല്‍സരിക്കുന്നെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ആലപ്പുഴ രൂപത അറിയിച്ചു.
http://www.asianetnews.tv/news/kerala/alappuzha-diocese-claims-on-congress-cadidature-57146

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin