Sunday 3 April 2016

ഫാ. ഉഴുന്നാലിലിന്റെ മോചനം ഉടനെന്ന്‌ സുഷമാ സ്വരാജ്‌

mangalam malayalam online newspaper
ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കുമെന്നും വിദേശമന്ത്രി സുഷമാ സ്വരാജ്‌ അറിയിച്ചതായി സി.ബി.സി.ഐ. പ്രതിനിധി സംഘം പറഞ്ഞു.
ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്‌. എന്നാല്‍, മോചനശ്രമങ്ങളെ ബാധിക്കുമെന്നതിനാല്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി അറിയിച്ചതായി സി.ബി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജോസഫ്‌ ചിന്നയ്യന്‍ പറഞ്ഞു. ഫാ. ടോമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ സി.ബി.സി.ഐ. പ്രതിനിധിസംഘം ശനിയാഴ്‌ച മന്ത്രിയെ കണ്ടത്‌.
മോചനം വൈകുന്നതില്‍ സംഘം ആശങ്ക രേഖപ്പെടുത്തി. മാര്‍ച്ച്‌ നാലിനാണു മിഷനറീസ്‌ ഓഫ്‌ ചാരിറ്റി നടത്തുന്ന ആശുപത്രിയില്‍നിന്ന്‌ ഫാ. ടോം ഉഴുന്നാലിലിനെ ഐ.എസ്‌. ഭീകരര്‍ തട്ടിക്കൊണ്ടുപോയത്‌. ദുഃഖ വെള്ളിയാഴ്‌ച ദിവസം ഭീകരര്‍ അദ്ദേഹത്തെ വധിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചു.
- See more at: http://www.mangalam.com/print-edition/india/422069#sthash.LT8nDbAp.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin