Sunday 24 April 2016

കുമ്പസാരിക്കാം, മാര്‍പാപ്പയ്‌ക്ക് മുന്നില്‍

mangalam malayalam online newspaper
വത്തിക്കാന്‍: ഒരിക്കല്‍ കൂടി യുവജനങ്ങളുടെ ഹൃദയത്തില്‍ത്തൊട്ട്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ യുവജനദിനാഘോഷത്തിനിടെയാണു മാര്‍പാപ്പ എത്തിയത്‌. തുടര്‍ന്നു കൗമാരക്കാര്‍ക്കു തന്റെ മുമ്പാകെ കുമ്പസാരിക്കാന്‍ അദ്ദേഹം അനുമതി നല്‍കുകയായിരുന്നു.
സാധാരണ കുമ്പസാരക്കൂട്ടിലിരുന്നാണു വൈദികര്‍ കുമ്പസാരം കേള്‍ക്കുന്നത്‌. എന്നാല്‍ ചത്വരത്തിന്റെ മധ്യേ പരസ്യമായിട്ടായിരുന്നു കുമ്പസാരം. 16 കൗമാരക്കാര്‍ക്കാണു കുമ്പസാരത്തിന്‌ അവസരം ലഭിച്ചത്‌. സൗഹൃദസംഭാഷണം പോലെയായിരുന്നു കുമ്പസാരം കണ്ടവര്‍ക്കു തോന്നിയത്‌.
- See more at: http://www.mangalam.com/print-edition/international/428738#sthash.wvUErC69.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin