Tuesday 6 January 2015

ഹെരോദാ രാജാവിന്റെ കൊട്ടാരം കണ്ടെത്തി

mangalam malayalam online newspaperജറുശലേം: ഹെരോദാ രാജാവ്‌ യേശുവിനെ വിചാരണ ചെയ്‌ത കൊട്ടാരം കണ്ടെത്തി.
യോഹന്നാന്റെ സുവിശേഷത്തിലെ പരാമര്‍ശങ്ങളുടെ അടിസ്‌ഥാനത്തിലാണു ചരിത്ര ഗവേഷകര്‍ കൊട്ടാരം തിരിച്ചറിഞ്ഞത്‌. യേശുവിനെ വിചാരണ ചെയ്‌ത സ്‌ഥലം ഉടന്‍ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കാനാണ്‌ ഇസ്രയേല്‍ തീരുമാനം.
ദാവീദിന്റെ ഗോപുരത്തിനു സമീപമാണു കൊട്ടാരത്തിന്റെ സ്‌ഥാനം. 15 വര്‍ഷം മുമ്പാണു കൊട്ടാരം കണ്ടെത്തിയത്‌. തുടര്‍ഗവേഷണങ്ങളാണു ഹെരോദാവിന്റെ ജറുശലേമിലെ കൊട്ടാരം തിരിച്ചറിയാന്‍ സഹായകമായത്‌.
പഴയ ജറുശലേമിലാണു ഹെറോദാവിന്റെ കൊട്ടാരമെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക്‌ ഏകാഭിപ്രായമായിരുന്നു. എന്നാല്‍ ക്രിസ്‌തുവിനെ വിചാരണ ചെയ്‌ത സ്‌ഥലം സംബന്ധിച്ചായിരുന്നു തര്‍ക്കം. പൊന്തിയോസ്‌ പീലാത്തോസ്‌ യേശുവിനെ വിചാരണ ചെയ്‌തതും ഹെരോദാവിന്റെ കൊട്ടാരവളപ്പിലാണെന്നു ഒരു വിഭാഗം ഗവേഷകര്‍ ഉറച്ചുനിന്നതോടെയാണു തര്‍ക്കം തുടങ്ങിയത്‌. ടെമ്പിള്‍ മൗണ്ടിലായിരുന്നു വിചാരണയെന്ന വാദവും ശക്‌തമായിരുന്നു. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തെ അടിസ്‌ഥാനമാക്കിയാണ്‌ അന്തിമ തീരുമാനമായത്‌. നോര്‍ത്ത്‌ കരോളിന സര്‍വകലാശാലയിലെ ഷിമോണ്‍ ഗിബ്‌സണിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണു വിചാരണ സ്‌ഥലം സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്‌. എന്നാല്‍ ഇതു സംബന്ധിച്ചു സഭകള്‍ നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ല.

 http://www.mangalam.com/print-edition/international/269398

യേശുവിനെ വധശിക്ഷയ്ക്കുവിധിച്ച ഹെരോദിന്റെ കൊട്ടാരം ചരിത്രകാരന്മാര്‍ കണ്ടെത്തി



യേശുവിനെ വധശിക്ഷയ്ക്കുവിധിച്ച ഹെരോദിന്റെ കൊട്ടാരം ചരിത്രകാരന്മാര്‍ കണ്ടെത്തി
യുശിവിനെ വധശിക്ഷയ്ക്കുവിധിച്ച സ്ഥലം ജറുസലേം പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ഗവേഷകരുടെ പതിനഞ്ച് വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തല്‍. യേശുവിന്റെ വിചാരണയും ശിക്ഷാവിധിയും നടന്ന ഹെരോദിന്റൈ കൊട്ടാര അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആണ് പുതിയ കണ്ടെത്തല്‍ ഗവേഷകര്‍ നടത്തിയത്. ജോണിന്റെ സുവിശേഷത്തില്‍ പറയുന്ന വാതിലിനും കല്‍പ്പടവിനും ഇടയിലുള്ള സ്ഥലത്തോട് സാമ്യമുള്ള സ്ഥലമാണ് ഗവേഷകര്‍ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷാവിധി നടത്തപ്പെട്ട സ്ഥലമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട ജയില്‍ പരിസരം ഉദ്ഖനനം നടത്തുന്നതിനിടെയാണ് ഹെരോദിന്റെ കൊട്ടാരത്തിന്റെ അടിത്തറയും ഭൂഗര്‍ഭ അഴുക്കുചാല്‍ സംവിധാനവും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ കൂടുതല്‍ പഠനങ്ങളിലാണ് മതപരവും ചരിത്രപരവുമായ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലം ജോണിന്റെ സുവിശേഷത്തില്‍ പറയുന്ന സ്ഥലവുമായി ഏറെ സാമ്യമുള്ള ഒന്നാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ ആര്‍ക്കിയോളജി പ്രൊഫസര്‍ ഷിമോണ്‍ ഗിബ്‌സണ്‍ പറയുന്നു. ഈ സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട എഴുത്തുരേഖകള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ സുവിശേഷത്തിലെ സൂചനകളുടെ അടിസ്ഥാനത്തില്‍ യേശു വിധികേള്‍ക്കാന്‍ നിന്ന സ്ഥലം ഇതുതന്നെയാണെന്ന് ഉറപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒരു വിഭാഗം ചരിത്രകാരന്മാര്‍ ഈ നിഗമനത്തിനെതിരാണ്. ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിന് തൊട്ടടുത്തുള്ള ഈ സ്ഥലം തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഉടന്‍ തുറന്നുകൊടുക്കും.


 http://4malayalees.com/index.php?page=newsDetail&id=54462

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin