Wednesday 28 January 2015

മത സ്വാതന്ത്ര്യം:



മത സ്വാതന്ത്ര്യം: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന് ഏത് മതം സ്വീകരിക്കുന്നതിനും, അത് 
പ്രകാരമുള്ള  ആചാരങ്ങള്‍ അനുഷ്ടിക്കുന്നതിനും സ്വാതന്ത്ര്യം നല്കുന്നു.       
മത സംഘടനകള്‍ക്ക് സ്വത്ത് സമ്പാദിക്കുന്നതിനും, സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവകാശമുണ്ട്. എന്നാല്‍ സമ്പത്തിന്റെ ഭരണം നിയമപ്രകാരം നിര്‍വഹിക്കപ്പെടണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 അനുശാസിക്കുന്നു. ഇത് പ്രകാരം ഹിന്ദുക്കള്‍ക്കും, മുസ്ലീമുകള്‍ക്കും, സിക്ക് മതത്തിനും പാര്‍ലിമെന്റ് പാസാക്കിയിട്ടുള്ള നിയമമുണ്ട്. അതുപോലൊരു നിയമം ക്രൈസ്തവ മതങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിക്കണം. അന്തരിച്ച ജസ്റ്റിസ്  വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന്‍ കേരള സര്‍ക്കാരിന് 2009 ല്‍ ശുപാര്‍ശ ചെയ്ത 'Kerala Christian Church Properties and Institutions Trust Bill 2009' എന്ന കരട് ബില്‍ വേണ്ടത്ര പരിഗണന നല്‍കി, ഒരു നിയമം നിര്‍മ്മിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്.
കേരള സര്‍ക്കാരിന്റെ പരിഗണനയിലുള്ള പ്രസ്തുത ബില്‍ ഇപ്പോള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിലാണ് ഉള്ളത്. കത്തോലിക്കാ മെത്രാന്മാര്‍ നിയമം നിര്‍മ്മിക്കുന്നതിന് അനുകൂലമല്ല. സഭാ സമ്പത്ത് കൈവശം വെച്ച് ഏകാധിപത്യപരമായി ധൂര്‍ത്തടിക്കുകയാണവര്‍. ഇത് രാജ്യത്തിന്റെ അഖണ്‍ഡ തക്ക് ഭീഷണിയാണ്. നിയമ നിര്‍മ്മാണം വഴി മതസമൂഹസമ്പത്തിന്റെ  ഭരണം തെരഞ്ഞെടുക്കപ്പെടുന്ന സമിതി ഭരിക്കാനുള്ള അവസരം ഒരുക്കാന്‍ കത്തോലിക്കാ മെത്രാന്മാര്‍ സഹകരിക്കണം. ഈ മാറ്റം വേണമെന്ന ആവശ്യം ഉയര്‍ത്തി ഒരു ചര്‍ച്ച നടക്കണം
 http://joyvarocky.blogspot.ca/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin