Friday 16 January 2015

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്
 പരിധിയുണ്ടെന്ന് മാര്‍പാപ്പ


മനില: ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണെങ്കിലും അതിന് പരിധിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോയ്ക്ക് നേരേ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌ക്കാര സ്വാതന്ത്യം ഒരു അവകാശവും കടമയുമാണ്. പക്ഷേ അത് അവഹേളിക്കലാകരുത്. മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ഫിലിപ്പിന്‍സില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ.

പാരീസിലെ ആക്രമണം തെറ്റായ വഴിയിലൂടെയുള്ള സഞ്ചാരാണ്. ദൈവത്തിന്റെ പേരിലുള്ള ഇത്തരം അതിക്രമങ്ങള്‍ നീതീകരിക്കാനാവില്ല. എന്നാല്‍ ഓരോ മതത്തിനും അതിന്റേതായ അന്തസ്സുണ്ട്. മതങ്ങളെ ആദരവോടെ കാണണം. ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുകയോ അവമതിക്കുകയോ ചെയ്യരുത്. എല്ലാത്തിനും പരിധിയുണ്ട്. മാര്‍പാപ്പ വ്യക്തമാക്കി.

ഒരാള്‍ എന്റെ അമ്മയെപ്പറ്റി മോശമായി സംസാരിക്കകയാണെങ്കില്‍ അയാള്‍ക്ക് ഒരു ഇടി പ്രതീക്ഷിക്കാം. അത് സാധാരണയാണ്. ആരേയും പ്രകോപിപ്പിക്കരുത്. മാര്‍പാപ്പ പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദിനെ ആക്ഷേപിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനുള്ള പ്രതികാരമായാണ് ഷാര്‍ലി എബ്ദോ ആക്രമിച്ചത്. ആക്രമണത്തില്‍ മാസികയുടെ പത്രാധിപരും കാര്‍ട്ടൂണിസ്റ്റുകളുമടക്കം 12 പേര്‍ മരിച്ചിരുന്നു.
 http://www.mathrubhumi.com/story.php?id=515769

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin