Thursday 29 January 2015

ബാര്‍കോഴ: മറ്റു മന്ത്രിമാരും പുണ്യാളന്മാരല്ലെന്നു പിണറായി

mangalam malayalam online newspaperകണ്ണൂര്‍: ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കൊപ്പം മറ്റു മന്ത്രിമാരും പുണ്യാളന്മാരല്ലെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. യു.ഡി.എഫ്‌. ഭരണത്തില്‍ അഴിമതി സര്‍വവ്യാപിയായതായും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ഉദ്യോഗസ്‌ഥരും അഴിമതിവീരന്മാരും ചേര്‍ന്നുള്ള ഉപജാപക വൃന്ദത്തിന്റെ തലവനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറി. ബാറുടമകള്‍ കോഴയുമായി സ്വഭാവികമായും ആദ്യം സമീപിക്കുക മുഖ്യമന്ത്രിയെയും എക്‌സൈസ്‌ മന്ത്രിയെയുമായിരിക്കും. അതിനാല്‍ മന്ത്രിസഭയിലെ മറ്റംഗങ്ങളും കോഴക്കേസില്‍ കുറ്റക്കാരാണ്‌. അര നിമിഷം പോലും യു.ഡി.എഫ്‌. സര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല.അഴിമതിയുടെ കാര്യത്തില്‍ പരസ്‌പരം പുറംചൊറിയുന്ന നിലപാടാണു മന്ത്രിമാരുടേത്‌. അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടതോടെ മന്ത്രിസഭയിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രമായിമാണി മാറി. അഴിമതിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയാണു മാണിയ്‌ക്കു മാതൃകയാകുന്നത്‌. നേരേചൊവ്വെ ഭരണം നടത്തുന്ന മുഖ്യമന്ത്രിയാണ്‌ ഉമ്മന്‍ ചാണ്ടിയെങ്കില്‍ മാണിയെ മന്ത്രിസഭയില്‍നിന്നു മാറ്റുമായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുടെ സന്ദര്‍ശനത്തിലൂടെ ഇന്ത്യയ്‌ക്ക്‌ യാതൊരു നേട്ടവുമുണ്ടായിട്ടില്ല. അമേരിക്കയുടെ ആവശ്യങ്ങള്‍ ഒബാമ പൂര്‍ണമായും നേടിയെടുക്കുകയും ചെയ്‌തതായും പിണറായി പറഞ്ഞു. സംസ്‌ഥാന സമിതി അംഗം എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.
 http://www.mangalam.com/print-edition/keralam/277528

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin