Wednesday 14 January 2015

ലങ്കയിലെ ആഭ്യന്തര യുദ്ധം: സത്യം പുറത്തുവരണമെന്നു മാര്‍പാപ്പ

കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുളള സത്യം പുറത്തുകൊണ്ടുവരണമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. റവ. ജിയോസെപ്പെ വാസിനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കാനെത്തിയതാണു മാര്‍പാപ്പ.
ആഭ്യന്തരയുദ്ധം ഉണ്ടാക്കിയ മുറിവുണക്കാന്‍ സത്യം പുറത്തുവരണം. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ ശ്രീലങ്കയിലെത്തിയ മാര്‍പാപ്പയ്‌ക്ക്‌ കൊളംബോ വിമാനത്താവളത്തില്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയുടെ നേതൃത്വത്തില്‍ ഉജ്‌ജ്വല വരവേല്‍പ്‌ നല്‍കി.
തനിക്കു മാര്‍പാപ്പയുടെ സന്ദര്‍ശനം അനുഗ്രഹമാണെന്നു സിരിസേന പറഞ്ഞു. തമിഴ്‌ ഭൂരിപക്ഷ മേഖലകളിലും തമിഴരുടെയും സിംഹളരുടെയും ആരാധനാലയങ്ങളിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നുണ്ട്‌.

 http://www.mangalam.com/print-edition/international/271976

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin