Tuesday 26 August 2014

സഭയില്‍ അല്‍മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കും : ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍



കൊച്ചി: സഭയുടെ വിവിധ തലങ്ങളില്‍ അല്മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്നും ഭാരതകത്തോലിക്കാസഭയ്ക്കുവേണ്ടി അല്മായ മുന്നേറ്റമായ ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും ആര്‍ച്ച്ബിഷപ് ഫ്രാന്‍സീസ് കല്ലറയ്ക്കല്‍. എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍നടന്ന ഓള്‍ ഇന്ത്യാ കാത്തലിക്ക് യൂണിയന്‍ ദേശീയ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ക്രൈസ്തവസഭ പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിടുമ്പോള്‍ തളരാതെ മുന്നേറുവാനുള്ള ശക്തിസ്രോതസ്സാണ് അല്മായ സമൂഹമെന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ പ്രസിഡന്റ് യൂജിന്‍ ഗോണ്‍സാല്‍വസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ സംസ്ഥാനങ്ങളിലെ പൊതു പ്രശ്‌നങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

മൂന്നു ദിവസമായി നടന്ന വിവിധ സമ്മേളനങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ..കെവി.തോമസ്.എം.പി, മേഘാലയ മന്ത്രി ശ്രീമതി ഡോ.അംബരീന്‍ ലിങ്‌ദോ, മുന്‍ എം.പി.ഡോ.ചാള്‍സ് ഡയസ്, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റിയന്‍, ഉപഭോക്തൃ കമ്മീഷനംഗം അഡ്വ.ജോസ് വിതയത്തില്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ അഡ്വ.ഏബ്രഹാം പട്ട്യാനി, ദേശീയ വൈസ്പ്രസിഡന്റ് ലാന്‍സി ഡിക്കുണ, സെക്രട്ടരി ജനറല്‍ ഏലിയാസ് വാസ്, ദേശീയ സെകട്ടറി പ്രൊ.ഫ. വി.എ. വര്‍ഗീസ്, തോമസ് ജോണ്‍ തേവരേത്ത്, അല്‍ഫോന്‍സ് പെരേര, ജോസഫ് ആഞ്ഞിപ്പറമ്പില്‍, ഫ്രാന്‍സി ആന്റണി,,തോമസ് ചെറിയാന്‍, ലക്‌സി ജോയ്,ജോസഫ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.സി. ബി. സി. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോക്ടര്‍ വര്‍ഗീസ് ചക്കാലക്കല്‍ സമാപന സന്ദേശം നല്‍കി. 100 ലധികം രൂപതകളെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 250 പ്രതിനിധികള്‍ പങ്കെടുത്തു. ദേശീയ പ്രസിഡന്റായി യൂജീന്‍ ഗോണ്‍സാല്‍വസ് കല്‍ക്കത്ത, വൈസ് പ്രസിഡന്റായി ലാന്‍സി ഡിക്കുണ മംഗലാപുരം എന്നിവരെയും സംസ്ഥാന ഭാരവാഹികളായി ഫ്രാന്‍സി ആന്റണി, (സംസ്ഥാനപ്രസിഡന്റ്, സീറോ മലബാര്‍),ജോസപ് ആഞ്ഞിപ്പറമ്പില്‍(സംസ്ഥാനപ്രസിഡന്റ്,ലത്തീന്‍),തോമസ് ചെറിയാന്‍(സംസ്ഥാനപ്രസിഡന്റ്,സീറോ മലങ്കര)എന്നിവരെയും തെരഞ്ഞെടുത്തു. അല്മായര്‍ക്ക് സഭയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്നും ഗോത്ര മേഖലയായ മേഘാലയയില്‍ എയിംസ് അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 http://4malayalees.com/index.php?page=newsDetail&id=50515

1 comment:

  1. സഭയില്‍ അല്‍മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കും.....

    പക്ഷേ, ഈ വിളക്കില്‍ ഗാ൪ലാഡ് ജോജിയച്ഛ൯റെ ലിംഗനമോ ജോജിയച്ഛ൯റെ കാമുകിമാരുടെ താമയോ കണ്ടില്ലല്ലൊ ഇത് എന്തുപറ്റി മാ൪ അങ്ങാടിയത്തേ?

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin