Monday 25 August 2014

ചാവറയച്ചന്‍െറ വിശുദ്ധ പദവി: നേട്ടങ്ങളെച്ചൊല്ലി സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം

ചാവറയച്ചന്‍െറ വിശുദ്ധ പദവി:  നേട്ടങ്ങളെച്ചൊല്ലി സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം
മുഖ്യമന്ത്രിക്ക് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പരാതി നല്‍കി
കോട്ടയം: വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ ‘സ്വന്ത’മാക്കാന്‍ കത്തോലിക്ക സഭയിലെ സിറിയന്‍–ലത്തീന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്. ചാവറ അച്ചന്‍െറ ചരിത്രം വളച്ചൊടിക്കുകയാണെന്ന വരാപ്പുഴ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കലിന്‍െറ ആരോപണത്തിന് മറുപടിയുമായി സി.എം.ഐ സഭ രംഗത്തത്തെി.
സിറിയന്‍ കത്തോലിക്ക വിഭാഗക്കാരനായ ചാവറയച്ചന്‍ എങ്ങനെ ലത്തീനാകുമെന്ന ചോദ്യമാണ് സഭ ഉയര്‍ത്തുന്നത്. ഐക്യകാലത്ത് സിറിയന്‍ വിഭാഗക്കാരുടെ ചുമതലയുണ്ടായിരുന്ന വികാരി ജനറാളായിരുന്ന ചാവറ ഏലിയാസ് അച്ചന്‍ മാന്നാനം വിട്ട് കൂനമ്മാവിലേക്ക് പോയത് റോമില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു. മനസ്സില്ലാമനസ്സോടെയാണ് അദ്ദേഹം പുതിയ ചുമതലയേറ്റെടുത്തതെന്നും സി.എം.ഐയും സീറോ മലബാര്‍സഭയും പറയുന്നു. പുതിയ ആരോപണങ്ങള്‍ക്കു പിന്നില്‍ മാന്നാനം വികസിക്കുന്നതിലുള്ള അസംതൃപ്തിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറച്ചുനാള്‍ മറ്റൊരിടത്ത് സേവനം ചെയ്തതുകൊണ്ട് സഭക്കാരനല്ലാതാകുന്നില്ല. വിശുദ്ധനാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് മുഴുവന്‍ നേതൃത്വം നല്‍കിയത് സഭയായിരുന്നു. അതിനാല്‍ മാന്നാനം തന്നെയാണ് മുഖ്യതീര്‍ഥാടന കേന്ദ്രമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ചാവറ അച്ചന്‍െറ പേരില്‍ സി.എം.ഐ സഭ ചരിത്രം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ രംഗത്തത്തെിയതോടെയാണു പ്രശ്നം വീണ്ടും ചൂടുപിടിച്ചത്. സി.എം.ഐ സഭയുടെ വെബ്സൈറ്റില്‍ ചാവറയച്ചന്‍ അവസാനകാലത്ത് കൂനമ്മാവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നില്ളെന്നും ആര്‍ച്ച് ബിഷപ് ആരോപിച്ചിരുന്നു. എന്നാല്‍, വിശുദ്ധനെ ലോകത്തുള്ള ആര്‍ക്കും സ്വന്തമാക്കാമെന്ന് സി.എം.ഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ.ഡോ. ജോര്‍ജ് ചെറിയാന്‍ ഇടയാടിയില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ചാവറയച്ചന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ചാവറയച്ചനെ വിശുദ്ധനാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് മാന്നാനത്ത് മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയല്ളെന്നുകാട്ടി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാന്നാനത്തെ മാത്രമല്ല കൂനമ്മാവ് ദേവാലയത്തെയും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കത്തോലിക്ക സഭയുടെ വിശ്വാസമനുസരിച്ച് ഒരാള്‍ക്ക് രണ്ട് കല്ലറയുണ്ടാവില്ല. പള്ളിയും പള്ളിക്കൂടവുമെന്ന ഇടയലേഖനം ചാവറയച്ചന്‍െറ വകയല്ളെന്നും ഇവര്‍ ആരോപിക്കുന്നു. അപ്പസ്തോലിക വികാറാണ് ലേഖനം ഇറക്കിയത്. മാന്നാനത്തിനു മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയല്ളെന്നും ഇരുസ്ഥലങ്ങള്‍ക്കും തുല്യ പ്രാധാന്യം വേണമെന്ന ആവശ്യമാണ് ലത്തീന്‍ സഭ മുന്നോട്ടുവെക്കുന്നതെന്നും കെ.എല്‍.സി.എ പ്രസിഡന്‍റ് ഷാജി ജോര്‍ജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തില്‍ ലത്തീന്‍, സുറിയാനി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കരെല്ലാം ഏക സമൂഹമായി കഴിഞ്ഞിരുന്ന കാലത്ത് 1871 ജനുവരി മൂന്നിന് ചാവറയച്ചന്‍ കൂനമ്മാവിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്‍െറ മൃതദേഹം സംസ്കരിച്ച കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് പള്ളി ഇപ്പോള്‍ ലത്തീന്‍ വിഭാഗത്തിന്‍െറ കീഴിലാണ്. എന്നാല്‍, മരിച്ച് 18 വര്‍ഷത്തിനുശേഷം ചാവറയച്ചന്‍െറ ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്‍െറ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങളിലൊന്നായിരുന്ന കോട്ടയം മാന്നാനത്തേക്ക് സി.എം.ഐ സഭ കൊണ്ടുവരികയായിരുന്നു. ഇത് അടക്കംചെയ്ത മാന്നാനത്തെ സെന്‍റ് ജോസഫ്സ് ആശ്രമ ദേവാലയം സുറിയാനി സഭയുടേതാണ്. ഈ ദേവാലയത്തെ മുഖ്യതീര്‍ഥാടന കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെയാണ് ലത്തീന്‍ സഭ രംഗത്തത്തെിയത്. ഇതുസംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടുത്തിടെ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലുമായി ആശയവിനിമയം നടത്തിയിരുന്നു.

2 comments:

  1. ഹൃദയാകാദം മൂലം തെരുവിൽ കുഴഞ്ഞുവീണുമരിച്ച ഒരു സാധു മനുഷ്യന്റെ കഥ പണ്ട് പത്രങ്ങളിൽ
    വായിച്ചത് ഇപ്പോൾ ഓർക്കുന്നു. നിയമസഭയിലേക്കോ പാർലിമെന്റിലേക്കോ ഇലക്ഷൻ നടക്കുന്നകാലം.
    ചേരിതിരിഞ്ഞുള്ള പ്രചരണവും ജാഥയും നാട്ടിലുടനീളം നടന്നുകൊണ്ടിരിക്കുന്നു. പലയിടത്തും കല്ലേറും
    കത്തികുത്തും കയ്യാംകളിയും നടക്കുന്നു. ആ സമയത്താണ് എവിടുന്നോവന്ന ഒരു വഴിയാത്രക്കാരൻ 
    പെട്ടെന്ന് റോഡിൽ കുഴഞ്ഞുവീണ് അബോതാവസ്ഥയിലായി. ഏറെ താമസിക്കാതെ അദ്ദേഹം മരിക്കുകയും
    ചെയ്തു. ഹൃദയസ്തംഭനം ആയിരുന്നു. എവിടുന്നോ പാഞ്ഞെത്തിയ ഒരു വിഭാഗം രാഷ്ട്രീയപ്രവൃത്തകർ
    ആ ശവശരീരത്തെ ഏറ്റെടുത്ത് തങ്ങളുടെ സഹപ്രവൃത്തകനെ എതിർകക്ഷികൾ കൊലപ്പെടുത്തിയതായി
    വരത്തിതീർക്കാൻ സ്രമിച്ചു. ഇരുകക്ഷികളും തങ്ങളുടെതായ പതാകകൊണ്ട് ശവശരീരം പുതപ്പിച്ച് ശവം
    തങ്ങളുടെ പാർട്ടിയിൽപ്പെട്ടയാളാക്കാൻ മൽസരിച്ചുകൊണ്ടിരുന്നു. ഒടുവിൽ പോലിസ് ഇടപെട്ടു പ്രശ്നം
    പരികരിച്ചു. ഒടുവിൽ മനസിലായി മരിച്ചയാൾ ഒരു പാർട്ടിയിലും പെട്ടയാളല്ലെന്നും ഹൃദയാകാദം മൂലം
    ആണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി.

           ഈ സ്ഥിതിയിലേക്കാണ് വിശുദ്ധനായി വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന്റെ കാര്യവും.
    ശവത്തെവരെ വെറുതെ വിടാൻ സഭ തയ്യാറല്ല. ഈ നശിച്ച സഭാതർക്കമാണ് ഏലിയാസച്ചനെ വിശുദ്ധനായി
    വാഴിക്കാൻ ഇത്രയും കാലതാമസം നേരിട്ടത്. ജീവിച്ചിരുന്നപ്പോൽ അദ്ദേഹത്തോട് കാണിക്കാത്ത വിശ്വസ്തതയും
    സ്നേഹവും, ആ പുണ്ണ്യവാൻ മരിച്ച് ഇത്രയും കാലമായിട്ടുപോലും ഇന്നും അദ്ദേഹത്തോട് കാണിക്കുന്നത്
    തികച്ചും തെറ്റുതന്നെയല്ലേ. കൂനന്മാവിൽ അടക്കിയ മൃതദേഹം അവിടുന്നു തോണ്ടിയെടുത്ത് ചാവറയിൽ
    കൊണ്ടുവന്ന് അടക്കി. എന്തിന്? എന്തിനുവേണ്ടി?. കർത്താവിന്റെ തിരുശരീരം തൂങ്ങികിടക്കുന്ന കുരിശ്കണ്ടിട്ട്
    കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സഹോദരൻ ജോസ് ആലഞ്ചേരി പറഞ്ഞത് ചത്ത ശവത്തെ കെട്ടിതൂക്കിയിട്ട്
    ആരാധിക്കുന്നുവെന്നാണ്. ദു:ഖവെള്ളീയാഴ്ച്ച ഈ ശവവും വഹിച്ചുകൊണ്ട് തെരുവിലൂടെ ജാഥ നടത്തുന്നുവെന്നും
    പറഞ്ഞ ഈ മാന്യന്മാർ എന്തിനാണ് കൂനന്മാവിൽ അടക്കംചെയ്ത ഏലിയാസച്ചന്റെ മൃതദ്ദേഹം ചാവറയിൽ
    കൊണ്ടുവന്നു അടക്കിയത്. കർത്താവായ ഏശുവാണോ വലിത് ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണോ
    വലിത്. വിശുദ്ധകുരിശിനെ നോക്കി ചത്ത ശവത്തെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നുവെന്നു പറഞ്ഞ ഈ മാന്യന്മാർ
    എന്തിന് ഏലിയാസച്ചന്റെ ശവശരീരത്തിന് കടിപിടികൂടുന്നു. എന്തിന് അതു മാന്തിയെടുത്ത് ചാവറെ കൊണ്ടുവന്ന്
    അടക്കി. കർത്താവായ ഏശുവിനെ വിറ്റു കാശാക്കുന്നവർക്ക് ചാവറ കുര്യാക്കോസ് ഏലിയാസച്ചനെവച്ച് പണം
    ഉണ്ടാക്കാനാണോ ബുദ്ധിമുട്ട്. പട്ടിയൊട്ട് തിന്നുകയുമില്ല പശുവിനെയൊട്ട് തീറ്റിക്കുകയുമില്ല എന്നമട്ടിലാണ് കാര്യങ്ങൽ.
    പാഷാണത്തിൽ ക്രിമി. അതാണ് ഇന്ന് സീറോ മലബാർ സഭാധികാരികൽ. പണത്തിനുവേണ്ടി അമ്മയെവരെ 
    നൽകാൻ മടിയില്ലാത്ത വർഗ്ഗം. ഗാർലാണ്ടിലിരുന്ന വിത്ത് കാള ജോജിയും, കൊപ്പേലിലിരുന്ന റോസാപ്പൂ മിസ്റ്റർ
    ശാശ്ശേരിയും നമ്മളെ പഠിപ്പിച്ചതും ഒന്നുതന്നെയല്ലെ. ഇവരുടെയെല്ലാം ഗുരു അങ്ങാടിയിലെ ജേക്കബും നമ്മളെ
    പഠിപ്പിച്ചതും ഇതൊക്കെതന്നെയല്ലെ. അമ്മ അമ്മ എന്നു വിളിച്ചോണ്ട് അവിട്ടിൽ കൈയിടുന്ന രീധി. ഇതൊക്കെ
    നമ്മളെങ്ങനെ പെട്ടെന്ന് മറക്കാൻപറ്റും. ഇത്രയൊക്കെയായിട്ടും ഒരു ഉളിപ്പുമില്ലാതെ പുഴുങ്ങിയചിരിയുമായി
    പോക്കറ്റിലൂടെ കയ്യിട്ടു ക്ലാവർഗുലാനെ തടവി ഞെളിഞ്ഞുനിന്നുകൊള്ളും ഈ നാറികൽ.

    ReplyDelete

  2. ഹൃദയാകാദം മൂലം തെരുവിൽ കുഴഞ്ഞുവീണുമരിച്ച ഒരു സാധു മനുഷ്യന്റെ കഥ പണ്ട് പത്രങ്ങളിൽ

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin