Friday 22 August 2014

ഒരു വിശ്വാസി.
വിശ്വാസം, അതല്ലേ എല്ലാം?  സമയം കളയാതെ, എത്രയും വേഗം ക്രിസ്ത്യാനിയായതിന്റെ പേരിൽ മാത്രം ജീവിതം കുരിശിൽ ഹോമിക്കപ്പെടുന്ന ഇറാക്കിലെ സഹോദരന്മാരെ നേരിട്ട് ചെന്ന് സഹായിക്കാൻ വിദേശങ്ങളിൽ ഉള്ള മലയാളി വൈദികരെയും മെത്രാന്മാരെയും ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ സഹായം, സാമീപ്യം അവർക്ക് വലുതായിരിക്കും.
 
കേരളത്തിൽ നിന്ന് യുകെ, യു എസ് എ മുതലായ രാജ്യങ്ങളിൽ കഷ്ടപ്പെട്ട് ജോലിചെയ്യുകയും ക്രിസ്തു അനുയായികളായി  ജീവിക്കുകയും ചെയ്യുന്നവർക്ക്, വീണ്ടും വീണ്ടും പൌണ്ടിന്റെയും ഡോളറിന്റെയും പൊലിമ നോക്കി "സുവിശേഷ പ്രവർത്തനം" നടത്തി "സഹായങ്ങൾ" ചെയ്യുന്ന വൈദികർ എത്രയും വേഗം ഇറാക്കിലെ ക്രിസ്ത്യൻ സഹോദരന്മാരെ ആശ്വസിപ്പിക്കാൻ അവിടങ്ങളിലേയ്ക്ക്‌ ചെന്ന് മാതൃക കാട്ടണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കേരളത്തിൽ പള്ളികളിലും പിന്നെ അത്യാവശ്യം പള്ളിക്കൂടങ്ങളും ആശുപത്രികളുമായി ജീവിക്കുന്ന ബഹുമാന്യ വൈദികരെ അവിടെത്തന്നെ ഉപേക്ഷിക്കുന്നു. അവർക്ക് പറക്കാൻ പാസ്പോർട്ടുകളില്ലല്ലോ...
 
ഇടയ്ക്കിടെ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തഴക്കവും വഴക്കവും വന്ന മെത്രാന്മാരും ഇറാക്കിലെ ക്രിസ്ത്യാനികളെ, അവരെ സഹായിക്കാനുള്ള അവസരമായി ഇതിനെക്കാണാതെ, പണപ്പിരിവ് നടത്താനുള്ള അനുമതിപത്രമായി ഇടയലേഖനങ്ങൾ പുറപ്പെടുവിക്കാതെ, നേരിട്ട് ഇറാക്കിലേയ്ക്ക് പോകണമെന്ന് അപേക്ഷിക്കുന്നു.  അവരുടെ കയ്യിൽ പണമുണ്ടായിരിക്കില്ല. ജീവൻ കയ്യിലെടുത്തു നടക്കുന്ന അവർ പക്ഷെ, ഉള്ളത് മുഴുവൻ നിങ്ങൾക്ക് തരും.
  
ബർമിംഹാമിലെ ധ്യാനകേന്ദ്രത്തിലെ സോജി ഓലിക്കൽ, എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള സമയക്കുറവുമൂലം ലോകമെമ്പാടും പറന്നു നടന്നു ധ്യാനിപ്പിക്കുന്ന സേവ്യർ വട്ടായിൽ മുതലായവർ പ്രത്യേകം ശ്രദ്ധിക്കുക. (മാർഗേറ്റിലെ പുതിയ കേന്ദ്രത്തിൽ വാർദ്ധക്യജീവിതം നയിക്കുന്ന ജോസഫ് പനക്കലിനെ പ്രായാധിക്യത്തിന്റെ അവശതകൾ മൂലം ഒഴിവാക്കാമെന്നു തോന്നുന്നു) ഒറ്റ ഞൊടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നിങ്ങൾക്ക് സാധിക്കാത്തതു എന്താണുള്ളത് ആൾദൈവങ്ങളേ?  നിങ്ങളുടെ ആഗോള മാർക്കറ്റിംഗിന് ഏറ്റവും ഉചിതമായ സമയമാണിത്. ഒറ്റ നിമിഷംകൊണ്ട് ഇറാക്കിലെ തീവ്രവാദികളെ മാനസാന്തരപ്പെടുത്തൻ നിങ്ങൾക്ക് നിങ്ങളുടെ പ്രത്യേക കഴിവുകൾ ഉപയോഗിക്കാൻ കഴിയുമല്ലോ. അവരുടെ കയ്യിൽ പണമുണ്ടായിരിക്കില്ല. ജീവൻ കയ്യിലെടുത്തു നടക്കുന്ന അവർ പക്ഷെ, നിങ്ങൾക്കും ഉള്ളത് മുഴുവൻ തരും.
 
"സീറോ മലബാർ" എന്ന പ്രത്യേകത നിറഞ്ഞ ശാഖ വളർത്താനെത്തി, ഓടി നടന്നു "കുബാന, വെഞ്ചരിപ്പുകൾ, ഭവനസന്ദർശനം, മാമോദീസ, ആദ്യകുർബാന" മുതലായ ആഘോഷക്കച്ചവടങ്ങൾ നടത്തുന്ന ബഹുമാന്യരായവർക്കും ഈ അഭ്യർത്ഥന ബാധകമാണ്.  ഇറാക്കിലെ ക്രിസ്ത്യാനികൾക്ക് മറ്റാരേക്കാളും നിങ്ങളുടെ സാമീപ്യം ആവശ്യമാണ്‌. മേൽപ്പറഞ്ഞവ കൂടാതെ അന്ത്യകൂദാശ ഒരൈറ്റമാക്കിയാൽ ഇറാക്കിൽ അതിനു നല്ല പിടിയുണ്ടാകും.
 
നിസ്വാർത്ഥ സ്നേഹം പകരാനെത്തി, കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരാകാൻ ആഹ്വാനം ചെയ്ത ക്രിസ്തുവിന്റെ നാമത്തിൽ അന്നന്നത്തെയപ്പം കണ്ടെത്തുന്ന പുരോഹിതവർഗ്ഗത്തിൽപ്പെട്ട വൈദികരും പാസ്റ്റർമാരും ഉടനടി അശരണരായ ക്രിസ്തുസാക്ഷികളെ രക്ഷിപ്പാൻ ഇറാക്കിലേയ്ക്ക് പോകണം. സാമൂഹ്യ അനീതിയ്ക്കെതിരെ പടവാളോങ്ങുകയും കച്ചവടക്കാരെയും നാണയമാറ്റക്കാരെയും തല്ലിയോടിക്കുകയും ചെയ്തവനാണ് നസ്രായനായ ക്രിസ്തു.  ശാന്തമായി, ശത്രുവിനെ സ്നേഹിച്ചുകൊണ്ട്,  സ്വജീവൻ ലോകജനതയ്ക്കായി നല്കിയ ക്രിസ്തു കുരിശിലേറി എന്ന് നാഴികയ്ക്ക് നാല്പ്പത് വട്ടം പറയുന്ന, ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ എന്നവകാശപ്പെടുന്ന നിങ്ങൾ, തങ്ങളുടെ ധ്യാനകേന്ദ്രങ്ങളുടെ അതി-തീവ്രതാ സമയത്ത് ബലഹീനരായ പാവങ്ങളുടെ നിസ്സഹായാവാസ്ഥ മുതലെടുത്ത്‌ സാക്ഷ്യം പറയിപ്പിക്കുന്നതിനേക്കാൾ എത്രയോ സത്യമാണ് ജീവിതസാക്ഷ്യം കൊണ്ടുതന്നെ ക്രിസ്തുവിന്റെ അനുയായി എന്ന ഒരൊറ്റ കുറ്റത്തിന്  ക്രിസ്തുവിന്റെ പീഢാസഹനത്തെ അനുസ്മരിപ്പിക്കുമാറ് ഭീകരമായി ദേഹോപദ്രവം ചെയ്തശേഷം കുരിശിൽ തറച്ചു കൊല്ലപ്പെടുന്ന വിശ്വാസികളുടേത്. ഇറാക്കിലെ ആ പാവം വിശ്വാസികളുടെ നിസ്സഹായാവസ്ഥ കാണാൻ നിങ്ങൾക്ക് കണ്ണില്ലേ? എവിടെപ്പോയി നിങ്ങളുടെ എല്ലാം ത്ര്യജിച്ച ഭാവം?
 
ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ പീഢാസഹനം നാടകം പോലെ കാണിക്കുന്നവർ, അതിന്റെ പേരിൽ വിശ്വാസികളിൽ നിന്ന് പണം പിടുങ്ങുന്നവർ ആ സഹനം നേരിട്ട് കാണാനെങ്കിലും ഇറാക്കിൽ പോകണം.  അത്രത്തോളം മനസ്സും മനഃസാക്ഷിയും മരവിച്ചവരാണെങ്കിൽ ഒന്നുമില്ലെങ്കിലും കുറെയേറെ പുണ്യവാളമാരെയും പുണ്യവതികളെയും കണ്ടെത്താനും അത് വഴി ഓരോ പള്ളികളിലും പുത്തൻരൂപങ്ങളും അതിന്റെപേരിൽ "പെരുന്നാളുകളും" നടത്തി ധനസമ്പാദനം ഊർജ്ജിതപ്പെടുത്താനുമെങ്കിലും പ്രയോജനപ്പെടും.
 
അല്മായരായ കുഞ്ഞാടുകൾ പോയി എല്ലാം നോക്കിയിട്ട് വരൂ ഞങ്ങൾ പിന്നാലെ എന്ന പഴയ സൂത്രം വേണ്ട. കുടുംബവും കൂട്ടവുമില്ലാതെ തിന്നുകൊഴുത്തു ജീവിക്കുന്ന, എല്ലാം ത്യജിച്ചവർ എന്ന് സ്വയം പുകഴ്ത്തുന്ന നിങ്ങൾതന്നെ ദയവായി മാതൃക കാണിക്കൂ...  വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന് ക്രിസ്തു  വിളിച്ചത് നിങ്ങളെയാണ് എന്നാക്ഷേപിക്കുന്നവരോടുള്ള ഒരു മറുപടിയുമാകുമത്. പാസ്പോർട്ട് എടുക്കാനുള്ള കാലതാമസം വേണ്ടല്ലോ, അതുള്ളവരല്ലേ. അല്ലെങ്കിൽത്തന്നെ, റിയാലിന്റെ സൗദി അറേബ്യ പോലെയുള്ള ഒരു രാജ്യത്ത് അധോലോക സുവിശേഷ പ്രവർത്തനം നടത്തുന്ന ധീരന്മാർക്കാണോ ഇറാക്ക് ഒരു വലിയ പ്രശ്നമാകുക?
 
അതുകൊണ്ട്, കേരളത്തിൽ നിന്ന് അമേരിക്ക, യൂറോപ്പ്,  ആസ്ത്രേലിയ  മുതലായ വിദേശരാജ്യങ്ങളിലും സൗദി അറേബ്യ ഒഴികെയുള്ള ഗൾഫ് നാടുകളിലും പരസ്യമായും സൗദി അറേബ്യയിൽ രഹസ്യമായും സുവിശേഷപ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ വൈദികർ ദയവായി എത്രയും വേഗം ഇറാക്കിലേയ്ക്കു പോകണം.
 
ക്രൂശിതനായ ക്രിസ്തുവിനെ ഏറ്റവും കൂടുതൽ ആവശ്യമുള്ളവരായത് കൊണ്ട്  നിങ്ങൾ എത്രയും വേഗം പോകുവാരിക്കും. അല്ലെ?
 
അല്ല, വിശ്വാസം, അതല്ലേ എല്ലാം...!
 
സസ്നേഹം, എല്ലാ വിജയങ്ങളും നേർന്നു കൊണ്ട്,
ഒരു വിശ്വാസി.

ഒരപേക്ഷ: പോയിട്ട് ക്രൂശിതനാകാൻ കൃപയുണ്ടായാൽ, ആ വിധിയുണ്ടായാൽ
പത്രോസിനെപ്പോലെ, തലകീഴായി കുരിശിൽ തറയ്ക്കാൻ പറയും എന്ന് വിശസിക്കുന്നു.

എന്നാണിവർ മനുഷ്യരെ മനുഷ്യരായിക്കാണുക?

2 comments:

  1. അമേരിക്കേലേക്ക് വേണോങ്കി പോകാം. അവിടെയല്ലേ പാപികളൊക്കെ!
    Reply
  2. അമേരിക്കയിൽ മാത്രമല്ല സുഹൃത്തെ, ഇംഗ്ളണ്ടിലും ഇപ്പോൾ ഈ പാപവിമോചകരെ മുട്ടീട്ടു നടക്കാൻ മേല..! സീറോ മലബാറിന്റെ പേരിൽഎത്തിപ്പെട്ട്, സ്വകാര്യ ചടങ്ങുകളിൽപ്പോലും "സ്തോത്രകാഴ്ച"യുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാവുന്ന ബിജു കൊറ്റനല്ലൂർ എന്നൊരു പാതിരി വേഷമാണ്‌ ഇക്കൂട്ടത്തിലെ ഏറ്റവും വിഷം. അദ്ദേഹം കാണിക്കുന്ന അനീതി ചോദ്യം ചെയ്യുന്നവരെ, പഴയകാലത്തെ തെരുവ് വേശ്യകൾ പോലും അറയ്ക്കുന്ന രീതിയിലെ സംസാരം കൊണ്ട് ഒതുക്കാൻ ശ്രമിക്കുന്ന ഒരു പക്കാ പാഷാണം. ഓടി നടന്നാണ് കുർബാനയെ കച്ചവടമാക്കി നടത്തുന്നത് . പിന്നണിയിലോ കണക്കിൽപ്പെടാത്ത വെഞ്ചരിപ്പുകൾ. അത് കാർ പാർക്കിൽ പോയി നിന്ന് എടുപിടീന്ന് നടത്തി കണക്കു പറഞ്ഞു കാശ് മേടിക്കാൻ ഒരുളുപ്പുമില്ലാത്തത്ര അധഃപതിച്ച ഒരു ജന്മം...! തീർന്നില്ല, വീടുകൾ പരമാവധി ഓരോ വർഷത്തിലും വെഞ്ചരിപ്പിക്കണം. ആറുമാസത്തിലായാൽ ബഹുകേമം. ദോഷം പറയരുതല്ലോ, മാമോദീസകൾ, ആദ്യകുർബാനകൾ, ഒപ്പീസുകൾ ഒക്കെ ഓരോരുത്തരും പ്രത്യേകം സ്വകാര്യ ആഘോഷമായി നടത്താൻ സർവ്വാത്മനാ അദ്ദേഹത്തിന്റെ പിന്തുണയുണ്ട്. ഇംഗ്ളീഷു പള്ളിയിലെ ഇടവക കുർബാനയ്ക്ക് ഞായറാഴ്ച പങ്കെടുത്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല. അദ്ദേഹം മലയാളം കുർബാന നടത്തുന്ന ദിവസമാണ് ആ സ്ഥലത്തെ മലയാളികൾക്ക് കടമുള്ള ദിവസം. ഓരോദിവസവും നാലഞ്ച് സ്ഥലത്താണ് ഒടിനടന്നുള്ള കുർബാനക്കച്ചവടം. ഓരോ തവണയും ഓരോ സ്ഥലത്തു നിന്നും കിട്ടുന്നത് നൂറു പൌണ്ടിൽ കുറയാത്ത ടാക്സ് ഫ്രീ ആയ കൈക്കാശു പണം, കോളോടു കോള്...! ആഹ്ളാദലബ്ധിക്കിനിയെന്തു വേണം! മാസവരുമാനം ഏതാണ്ട് അയ്യായിരത്തിലധികം ടാക്സ് ഫ്രീ പൌണ്ടുകൾ...! (കൊടുക്കുന്ന കുഞ്ഞാടുകളുടെ അതായത്, കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കുന്ന പാവങ്ങളുടെ) ശരാശരി മാസവരുമാനം ടാക്സ് കിഴിച്ചാൽ ആയിരം പൌണ്ടാണെന്നും ഓർക്കണം) അത് എങ്ങോട്ട് പോകുന്നോ എന്തോ... ഓരോ സ്ഥലത്തും ഒന്നരയാളിന്റെ ശാപ്പാട് ഒറ്റയിരുപ്പിൽ മിഴുങ്ങും. പിന്നെ ഒരു മൂന്നാളിനുള്ളത് പൊതിഞ്ഞും കൊണ്ടുപോകും. കർത്താവേ ഇതെല്ലാം കൂടെ എങ്ങോട്ടാണോ പോകുന്നത് എന്ന് ആരേലും സംശയിച്ചാൽ അതിശയമില്ല.! എവിടെച്ചെന്നാലും ഒന്നും വേണ്ട ഒന്ന് സംഘടിപ്പിച്ചാൽ മതി എന്നാണാദ്ദ്യത്തെ അപേക്ഷ! ഇത്രയും പാവം ഈ ലോകത്തുണ്ടോ എന്ന് തോന്നിപ്പിക്കുന്ന ദൈന്യതയോടെയാണ് ചോദ്യം. പിന്നെ ഒട്ടകത്തിനു സ്ഥലംകൊടുത്ത പോലെയാണ് കാര്യങ്ങൾ... ഒടുവിൽ നിർദ്ദേശങ്ങളുടെ പെരുമഴ തന്നെ പിന്നാലെയുണ്ടാകും....ഇവരെയൊക്കെ സമ്മതിക്കണം....!

    കർത്താവേ.. നീ കുരിശേൽത്തന്നെ കിടന്നോ... ഇറങ്ങിവന്നാൽ ഈ കക്ഷികൾ തല്ലിക്കൊല്ലും. പോരാത്തതിന് വീണ്ടും ഒരു പത്തിരുപതു ആണികൂടെ അടിച്ചു കേറ്റും എന്നിട്ട് ആ ഓരോ പുതിയ ആണിക്കും പ്രത്യേകം തുക തീരുമാനിച്ചു വിശ്വാസികളോട് കണക്കു പറഞ്ഞു വാങ്ങും ഈ വകകൾ.

7 comments:

  1. Anonymous22 August 2014 11:31
    മൃതദേഹം ദഹിപ്പിക്കാന്‍ രൂപതകള്‍ക്ക് അനുമതി നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്‌ - Latest News - Mathrubhumi
    Link: http://www.mathrubhumi.com/story.php?id=478550

    ദഹിപ്പിക്കൽ കഴിഞ്ഞു ചിതാഭസ്മം എവിടെ നിമഞ്ജനം ചെയ്യും. കുടത്തിലാക്കി വീടിനുള്ളിൽ കെട്ടിതൂക്കുമോ?. അല്ലങ്കിൽ
    ആലുവാപ്പുഴയിൽ ഒഴുക്കുമോ?. അങ്ങനെയാണെങ്കിൽ ശിവരാത്രിക്കു നമ്മളും പോയി ബലിയിടേണ്ടി വരുമല്ലോ. അങ്ങനെ
    നമ്മുടെ ക്രിസ്ത്യാനികളുടെ മതപരമായ ആചാരങ്ങൽ സീറോ മലബാറി കോൺഗ്രസ്സ് ഹിന്ദു മതാചാരവുമായി ലയിപ്പിച്ച്
    ക്രിസ്തുവിനു പകരം പരമശിവനെ ക്രിസ്തീയ ദേവാലയങ്ങളിൽ പ്രതിഷ്ടിക്കാനാണോ ഈ മുൻ കരുതലുകൽ. ശിവനൊഴികെ
    ശിവന്റെ പ്രധാനപ്പെട്ടഭാഗങ്ങൾ എല്ലാംതന്നെ പള്ളിക്കുള്ളിൽ ആയതുകൊണ്ട് പറഞ്ഞതാണേ, ക്ഷെമിക്കണം. രുദ്രാക്ഷം,
    ശിവലിംഗനിലവിളക്ക്, ശ്രീമുരുകന്റെ വാഹനമായ മയ്യിലും, പാംബ് വടി, തലയോട്, ശവപ്പെട്ടി, വിശുദ്ധകുരിശിനുപകരം
    മാനിക്കേയൻ ക്ലാവർ കുരിശ് ഇതെല്ലാം കൂട്ടിവായിക്കുബോൽ ഈശോ സ്ഥാപിച്ച കത്തോലിക്കാസഭയും ഏറ്റവും വലിയ
    പ്രാർത്ഥന എന്നറിയപ്പെടുന്ന വിശുദ്ധകുർബാനയും നമുക്ക് നഷ്ടമാകുമോ എന്നാണ് എന്റെ ഭയം. റോമിൽനിന്നുള്ള അറിയിപ്പ്
    അല്ലാതെ മറ്റൊന്നിനും ഒരു കത്തോലിക്കാവിശ്വാസി മുൻ തൂക്കം നൽകേണ്ടതായിട്ടില്ല. മാറി മാറി വരുന്ന രാഷ്ട്രീയപാർട്ടികളുടെ
    ഭരണം പോലെ പന്ത് കളിക്കാനുള്ളതല്ല കത്തോലിക്കാതിരുസഭ. സഭയിൽ കുറെ കാട്ടാളന്മാരും വിവരദോഷികളും അധികാര
    സ്ഥാനങ്ങളിൽ കയറിയിരുന്നു പല വിവരദോഷങ്ങളും എഴുന്നൊള്ളിക്കും. അതിനൊന്നും ഒരു യഥാർത്തവിശ്വാസി ചെവി
    കൊടുക്കേണ്ട. രാഷ്ട്രീയപാർട്ടികളുടെ ഭരണം പോലെ കേരളത്തിന് ഒരു നിയമം, തമിഴ് നാടിന് വേറൊരു നിയമം, ഗുജറാത്തിന്
    മറ്റൊന്ന് എന്നിങ്ങനെ തോന്നുംവിധം മാറ്റിമറിച്ച് ഭരിക്കാനും പന്ത് കളിക്കാനും ഉള്ളതല്ല കത്തോലിക്കാതിരുസഭ. പരിശുദ്ധപിതാവ്
    പ്രാൻസീസ് പാപ്പയുടെ അറിവോടെയല്ലാതെ റോമൻ കത്തോലിക്കാസഭയിൽ ഒരു മാറ്റവും വരുത്തുവാൻ പാടുള്ളതല്ല. റോമിൽ
    നിന്ന് വെളിപ്പെടുത്താത്ത ഒരു കാര്യത്തിലും കത്തോലിക്കാ സഭാവിശ്വാസികൽ സഹകരിക്കരുത്. റോമൻ കത്തോലിക്കാസഭയിൽ
    നിന്ന് അകന്നു അകന്നില്ലാ മട്ടിൽ നിലകൊള്ളുന്ന സീറോ മലബാർ സഭയുടെ ലക്ഷ്യം റോമൻ കത്തോലിക്കാസഭയെ നശിപ്പിക്കുക
    എന്ന് മാത്രമാണ്. അതിനുള്ള വട്ട ചട്ടങ്ങളാണ് ഈ വിവരദോഷികൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. യൂറോപ്പിൽ എന്ത്
    നടന്നാലെന്ത്, നമ്മൾ വസിക്കുന്നത് എവിടെയെന്ന് നോക്കിയാൽ മതി. നമ്മുടെ സഭയുടെ പൂർണ്ണ ഉത്തരവാദിത്വം വഹിക്കുന്നത്
    റോമിൽ മാർ പാപ്പയാണ്. അവിടുന്ന് പറയുന്നത് നാം കേൾക്കണം അനുസരിക്കണം. അല്ലാതെ സഭയിലുള്ള വിവരദോഷികൾ
    പറയുന്നതിനോട് നാം യോചിക്കണമെന്നില്ല. അങ്ങനെ പോയാൽ സഭ നശിച്ചുപോകും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും
    അതാണ്. സൂക്ഷിച്ചാൾ ഇനിയുള്ളകാലം ദു:ഖിക്കേണ്ടി വരില്ല, ജാഗ്രതൈ !!!!!!!!!!!!!!!.

    Reply

    ReplyDelete
  2. കാവി യും രുദ്രാക്ഷവും ആയി . ഇനിയിപ്പോൾ അടുത്ത സംഗതിയും റെഡി - മൃതദേഹം ദഹിപ്പിക്കാൻ സിറോ മലബാർ സഭ അനുവാദം കൊടുത്തു തുടങ്ങി.

    ReplyDelete
  3. മൃതദേഹം ദഹിപ്പിക്കാന്‍ രൂപതകള്‍ക്ക് അനുമതി നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്‌ - Latest News - Mathrubhumi
    Link: http://www.mathrubhumi.com/story.php?id=478550

    ദഹിപ്പിക്കൽ കഴിഞ്ഞു ചിതാഭസ്മം എവിടെ നിമഞ്ജനം ചെയ്യും. കുടത്തിലാക്കി വീടിനുള്ളിൽ കെട്ടിതൂക്കുമോ?. അല്ലങ്കിൽ
    ആലുവാപ്പുഴയിൽ ഒഴുക്കുമോ?. അങ്ങനെയാണെങ്കിൽ ശിവരാത്രിക്കു നമ്മളും പോയി ബലിയിടേണ്ടി വരുമല്ലോ. അങ്ങനെ
    നമ്മുടെ ക്രിസ്ത്യാനികളുടെ മതപരമായ ആചാരങ്ങൽ സീറോ മലബാറി കോൺഗ്രസ്സ് ഹിന്ദു മതാചാരവുമായി ലയിപ്പിച്ച്
    ക്രിസ്തുവിനു പകരം പരമശിവനെ ക്രിസ്തീയ ദേവാലയങ്ങളിൽ പ്രതിഷ്ടിക്കാനാണോ ഈ മുൻ കരുതലുകൽ. ശിവനൊഴികെ
    ശിവന്റെ പ്രധാനപ്പെട്ടഭാഗങ്ങൾ എല്ലാംതന്നെ പള്ളിക്കുള്ളിൽ ആയതുകൊണ്ട് പറഞ്ഞതാണേ, ക്ഷെമിക്കണം. രുദ്രാക്ഷം,
    ശിവലിംഗനിലവിളക്ക്, ശ്രീമുരുകന്റെ വാഹനമായ മയ്യിലും, പാംബ് വടി, തലയോട്, ശവപ്പെട്ടി, വിശുദ്ധകുരിശിനുപകരം
    മാനിക്കേയൻ ക്ലാവർ കുരിശ് ഇതെല്ലാം കൂട്ടിവായിക്കുബോൽ ഈശോ സ്ഥാപിച്ച കത്തോലിക്കാസഭയും ഏറ്റവും വലിയ
    പ്രാർത്ഥന എന്നറിയപ്പെടുന്ന വിശുദ്ധകുർബാനയും നമുക്ക് നഷ്ടമാകുമോ എന്നാണ് എന്റെ ഭയം. റോമിൽനിന്നുള്ള അറിയിപ്പ്
    അല്ലാതെ മറ്റൊന്നിനും ഒരു കത്തോലിക്കാവിശ്വാസി മുൻ തൂക്കം നൽകേണ്ടതായിട്ടില്ല. മാറി മാറി വരുന്ന രാഷ്ട്രീയപാർട്ടികളുടെ
    ഭരണം പോലെ പന്ത് കളിക്കാനുള്ളതല്ല കത്തോലിക്കാതിരുസഭ. സഭയിൽ കുറെ കാട്ടാളന്മാരും വിവരദോഷികളും അധികാര
    സ്ഥാനങ്ങളിൽ കയറിയിരുന്നു പല വിവരദോഷങ്ങളും എഴുന്നൊള്ളിക്കും. അതിനൊന്നും ഒരു യഥാർത്തവിശ്വാസി ചെവി
    കൊടുക്കേണ്ട. രാഷ്ട്രീയപാർട്ടികളുടെ ഭരണം പോലെ കേരളത്തിന് ഒരു നിയമം, തമിഴ് നാടിന് വേറൊരു നിയമം, ഗുജറാത്തിന്
    മറ്റൊന്ന് എന്നിങ്ങനെ തോന്നുംവിധം മാറ്റിമറിച്ച് ഭരിക്കാനും പന്ത് കളിക്കാനും ഉള്ളതല്ല കത്തോലിക്കാതിരുസഭ. പരിശുദ്ധപിതാവ്
    പ്രാൻസീസ് പാപ്പയുടെ അറിവോടെയല്ലാതെ റോമൻ കത്തോലിക്കാസഭയിൽ ഒരു മാറ്റവും വരുത്തുവാൻ പാടുള്ളതല്ല. റോമിൽ
    നിന്ന് വെളിപ്പെടുത്താത്ത ഒരു കാര്യത്തിലും കത്തോലിക്കാ സഭാവിശ്വാസികൽ സഹകരിക്കരുത്. റോമൻ കത്തോലിക്കാസഭയിൽ
    നിന്ന് അകന്നു അകന്നില്ലാ മട്ടിൽ നിലകൊള്ളുന്ന സീറോ മലബാർ സഭയുടെ ലക്ഷ്യം റോമൻ കത്തോലിക്കാസഭയെ നശിപ്പിക്കുക
    എന്ന് മാത്രമാണ്. അതിനുള്ള വട്ട ചട്ടങ്ങളാണ് ഈ വിവരദോഷികൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. യൂറോപ്പിൽ എന്ത്
    നടന്നാലെന്ത്, നമ്മൾ വസിക്കുന്നത് എവിടെയെന്ന് നോക്കിയാൽ മതി. നമ്മുടെ സഭയുടെ പൂർണ്ണ ഉത്തരവാദിത്വം വഹിക്കുന്നത്
    റോമിൽ മാർ പാപ്പയാണ്. അവിടുന്ന് പറയുന്നത് നാം കേൾക്കണം അനുസരിക്കണം. അല്ലാതെ സഭയിലുള്ള വിവരദോഷികൾ
    പറയുന്നതിനോട് നാം യോചിക്കണമെന്നില്ല. അങ്ങനെ പോയാൽ സഭ നശിച്ചുപോകും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും
    അതാണ്. സൂക്ഷിച്ചാൾ ഇനിയുള്ളകാലം ദു:ഖിക്കേണ്ടി വരില്ല, ജാഗ്രതൈ !!!!!!!!!!!!!!!.

    ReplyDelete
  4. george kuttikattu23 August 2014 at 10:48

    വെള്ളാപ്പള്ളി നടേശന് എല്ലാം അറിയാം;പക്ഷെ യാതൊന്നും അറിയില്ല. അറിവിൽ ദരിദ്രനാണ്. ഇതൊക്കെ ഭാവിയിൽ ഈഴവസമുദായത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന വെള്ളാപ്പള്ളിയെപ്പോലെയുള്ളവർ ജനിക്കും എന്ന് നാരായണ ഗുരുവെന്ന സമുദായ നേതാവിന് അറിയാമായിരുന്നു. നടേശന് കള്ളും കള്ളുഷാപ്പും കള്ളപ്പണവും ആണ് അത്യൂത്തമ മതവും ദൈവവും. ഇങ്ങനെയൊക്കെ മനസ്സിലാക്കിയ ശ്രീനാരായണ ഗുരു ഉപദേശിച്ചത് മദ്യം ഉപയോഗിക്കരുതെന്ന് മാത്രമല്ല, ആർക്കും നൽകരുതെന്നുകൂടി പറഞ്ഞു. ക്രിസ്ത്യാനികളെയും യേശുവിനെയും പറ്റി ഒന്നും അറിയാത്ത നടേശൻ ഹിന്ദു മതവിശ്വാസികൾക്ക് ഒരു തീരാപമാനം കൂടിയാണ്, സ്വന്തം സമുദായത്തിനും. വിവരദോഷിയായ ഒരാൾ ഈഴവ സമുദായ നേതാവാണെന്ന് വീമ്പിളക്കിയാൽ അയാൾ പറയുന്ന ഭ്രാന്തൻ ആശയങ്ങൾ ആരാണ് അതംഗീകരിക്കുന്നത്. യേശുക്രിസ്തു തന്നെ ഒറ്റു കൊടുത്ത യൂദാസിനെ നോക്കി ഇങ്ങനെ പറഞ്ഞു: നീ ജനിക്കാതിരുന്നെങ്കിൽ ...എന്ന്. ക്രിസ്തുമതവും വീഞ്ഞിന്റെ അർത്ഥവും മനസ്സിലാക്കാത്ത വെള്ളാപ്പള്ളി നടേശന്, ഇത് അനുയുക്തമാണ്.

    ReplyDelete
  5. george kuttikattu23 August 2014 at 10:48

  6. കുടുംബനവീകരണ ധ്യാനപ്രസംഗം നടത്തി വിദേശത്തു താമസിക്കുന്നവരെ പറ്റിച്ചു പണം ഉണ്ടാക്കുന്ന മിഷനാണ് സണ്ണി സ്റ്റീഫൻ എന്ന കള്ളസ്വാമി ഡള്ളസ്സിൽ പ്രയോഗിക്കാൻ പോകുന്നത്. ഏറ്റുമാനൂർ താമസിക്കുന്ന ഇയാൾ നിരവധി തട്ടിപ്പുകൾ മറ്റൊരു കത്തനാരുംകൂടി ചേർന്ന് നടത്തി പണം പിരിക്കുന്നു. കേരളത്തിലെ സരിതമാരെയും ബ്ലാക്ക് മെയിൽ കാരെയും ഒക്കെ ഇവന്മാർക്ക് എന്തുകൊണ്ട് മാനസാന്തിരം വരുത്താൻ പറ്റുന്നില്ല ? ഇയാൾ കുറെ വർഷങ്ങൾക്കു മുമ്പ് ജർമ്മനിയിൽ പലതവണ വന്നു തട്ടിപ്പ് നടത്തി. ഇപ്പോൾ ഒരു മുഴുവാൻ സമയ തട്ടിപ്പുകാരൻ ഒരു കത്തനാരെയും കൂട്ടുപിടിച്ച് ലോകം മുഴുവൻ പോയി തട്ടിപ്പ് നടത്തുന്നു. ഒരിടത്ത് ചെന്നുപറ്റിയാൽ,ഉടൻ അവിടെ കുറെ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കിയെടുത്തു അവരെ ഉപയോഗിച്ച് അടുത്ത തട്ടിപ്പിന് കളമൊരുക്കും. ഇന്ത്യയിൽ നിത്യം നടക്കുന്ന ദുരന്തങ്ങളിൽ ഇവരെന്തുകൊണ്ട് ആശ്വസിപ്പിക്കാനും ഇവന്മാരെ കാണുന്നില്ല ? സമാധാനമായി ജീവിക്കുന്ന വിദേശ മലയാളിക്ക് സമാധാനം കൊടുക്കാൻ രണ്ടു കള്ളന്മാർ ഇറങ്ങിയിരിക്കുന്നു. ജര്മ്മനിയിലും പോയി തട്ടിപ്പ് നടത്തിയ കഥ നാട്ടിൽ പാട്ടാണ്. പത്രങ്ങളിൽ വാർത്ത കൊടുക്കുന്നത് ഇയാൾ തന്നെയാണ്. അമേരിക്കൻ മലയാളികൾ സൂക്ഷിക്കുക.! - ജോസഫ് ചാണ്ടി, ഏറ്റുമാനൂർ.

    ReplyDelete
  7. പ്രിയ ജനമേ, ചെവിയുള്ളവർ കേൽക്കുകയും മനസ്സുള്ളവർ ഒന്ന് ചിന്തിക്കുകയും ചെയ്യുക.

    ഇന്നു നാം പലവിധത്തിലുള്ള ചൂഷ്ണങ്ങൽക്കും തട്ടിപ്പുകൽക്കും ദിനംപ്രതി ബലിയാടാകുന്നു.
    പലരീതിയിലുള്ള തട്ടിപ്പ് സംഗങ്ങളെയാണ് നമുക്ക് നേരിടേണ്ടിവരുന്നത്. ഇരുട്ടിന്റെ മറവിൽ
    വരുന്നവരേയും പകൽ സമയങ്ങളിൽ വരുന്നവരേയും നാം ഒരുപോലെ പേടിക്കേണ്ടിവരുന്നു.
    എന്നാൽ ഇവരേക്കാളും അപകടകാരികളാണ് രാഷ്ട്രീയക്കാരും അവരെ നയിക്കുന്ന സഭയും.
    രാഷ്ട്രീയക്കാർ പിരിവിനുവന്നാൽ പകൽ മാന്യന്മാരായ കള്ളന്മാരാണെന്നു അറിഞ്ഞുകൊണ്ട്
    എന്തെങ്കിലും കൊടുത്ത് ഒഴിവാക്കും. ആ പണം യാതൊന്നിനും ഉപകരിക്കാതെ അതവരുടെ
    പോക്കറ്റിൽ വീഴും. മറിച്ച് നമ്മുടെ മതാടിസ്ഥനത്തിൽ നടക്കുന്ന പിരിവുകൽ എങ്ങോട്ടാണ്
    പോകുന്നതെന്നു ഒരെത്തും പിടിയുമില്ല. കത്തോലിക്കാ സഭക്ക് ഏറ്റവും താഴെ പള്ളികളും
    അതിനുമുകളിൽ രൂപതകളും അതിരൂപതകളും എന്നിങ്ങനെ മേൽപ്പോട്ടു പോകുന്നു കാര്യങ്ങൽ.
    പള്ളിയിൽ ചെന്നാൽ വികാരിയച്ചന്റെ കരച്ചിൽ, പള്ളിയുടെ ഫണ്ടിൽ പണമില്ല , ബില്ല്
    അടക്കാൻ പണമില്ല എന്നിങ്ങനെയുള്ള സഹായഭ്യർദ്ധനകളുടെ നീണ്ട നിരതന്നെ അദ്ദേഹത്തിനു
    പറയാൻ കാണും. ദേവാലയം നമുക്ക് ഒഴിച്ച്കൂടാൻ പറ്റാത്ത ഒന്നുതന്നെയാണ്. ആ പേരിൽ
    നമ്മൽ വഞ്ചിതരായാൽ സഹിക്കുവാൻ പറ്റുമോ. ഇതിനിടയിൽ നാടോടികളെപോലെ മറ്റൊരു
    കൂട്ടർ ധ്യാനിപ്പിക്കാനായി ആണ്ടിൽ മൂന്നു നാലുതവണ. അങ്ങനെ ദൈവനാമത്തിലും വഞ്ചന.
    ഇപ്പോഴത്തെ പോപ്പ് പ്രാൻസീസ് പാപ്പ പറഞ്ഞതുപോലെ വലിയവായിൽ പറഞ്ഞിട്ടെന്ത്കാര്യം.
    ദൈവമക്കൾ ഇപ്പോഴും തെരുവിൽതന്നെയാണ് എന്ന്. ഇവന്മാർക്ക് കൊടുക്കുന്ന പണം നേരിട്ട്
    പാവങ്ങൽക്ക് നൽകിയാൽ അതിന്റെ പുണ്ണ്യം ദൈവം തരും. ഒരുനേരത്തെ ആഹാരം, വസ്ത്രം,
    കുറെപേർ ചേർന്ന് ഒരു വീട്, ഇതൊക്കെ നൽകിയാൽ ആ പാവങ്ങളും രക്ഷപെടും ഒപ്പം നാടും
    നന്നാകും. വിദ്യാഭ്യാസ്ത്തിനു പണമില്ലാതെ പഠനം നിർത്തിയവർ ഇവരെയൊക്കെ സഹായിച്ചാൽ
    അതിൽക്കൂടുതൽ എന്ത് പുണ്ണ്യമാണ് നമുക്ക് വേണ്ടത്. വയസ്സ് ചെന്നവർ പറഞ്ഞുകേട്ടിട്ടുണ്ട് 
    പറയനുകൊടുക്കുന്നതും പള്ളേക്കളയുന്നതും ശരിയാണെന്നു. ഗതിയുണ്ടാകില്ല. അതുപോലെയാണ്
    രാഷ്ട്രീയക്കാരും നമ്മുടെ സഭയും. സഭയാണെങ്കിൽ രൂപ താ രൂപ താ എന്ന് പുലംബിക്കൊണ്ടേയിരിക്കും.
    കിട്ടുന്നതിൽ മുക്കാലും കട്ടുമുടിച്ചും കീശയിൽ താഴ്ത്തിയും അവനവന്റെ പത്താഴം നിറക്കും.
    എന്തിന് ഈ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഈ രീതിയിൽ വെയ്സ്റ്റാക്കുന്നു. ഞാൻ പറഞ്ഞതുപോലെ
    നമ്മുടെ നാട്ടിൽ ഒരു നേരത്തെ അന്നത്തിന് വസ്ത്രത്തിന് തല ചായ്ക്കാൻ ഒരു കിടപ്പാടത്തിനുവേണ്ടി
    അലയുന്നവർ ധാരാളമുണ്ട്, അവരെ സഹായിച്ചുകൂടെ. കള്ളന്മാരെ തീറ്റി പോറ്റി നാടു 
    മുടിപ്പിക്കുന്നതിനോടൊപ്പം നമ്മളും സ്വയം നശിക്കണോ. ഏറ്റവും കൂടുതൽ കള്ളന്മാരും കൊള്ളക്കാരും
    ഇന്ന് നമ്മുടെ കത്തോലിക്കാ സഭക്കുള്ളിൽ ആണ്. വൈദികർ മുതൽ കർദ്ദിനാൽവരെ ഇതിൽപ്പെടും.
    അത് കഴിഞ്ഞേ രാഷ്ട്രീയക്കാർ ഉള്ളൂ. ദൈവത്തെ വിറ്റു കാശാക്കുന്നവർ. വെള്ളയടിച്ച കുഴിമാടങ്ങൽ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin