Monday 5 May 2014

ഒല്ലൂരില്‍ ബാലികയെ പീഡിപ്പിച്ച വൈദികന്‍ പോലീസ്‌ പിടിയില്‍!

  1. Child Molestation
  2. Father Raju Kokken
നാഗര്‍കോവില്‍: തൃശൂര്‍ ഒല്ലൂരില്‍ ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച വൈദികന്‍ രാജു കോക്കന്‍ പോലീസ്‌ പിടിയിലായി. നാഗര്‍കോവിലിനടുത്ത്‌ പൂതപ്പാടിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇന്നു വൈകിട്ട്‌ ഷാഡോ പോലീസാണ്‌ രാജു കോക്കനെ അറസ്‌റ്റുചെയ്‌തത്‌. പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു.
ആദ്യ കുര്‍ബാനയ്‌ക്കുള്ള വസ്‌ത്രങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ പ്രലോഭിപ്പിച്ചാണ്‌ വൈദികന്‍ ദരിദ്രയായ ബാലികയെ പള്ളിയ്‌ക്കകത്തു വച്ച്‌ പീഡിപ്പിച്ചത്‌. പെണ്‍കുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്‌പര്‍ശിച്ച ഇയാള്‍ തന്റെ മൊബൈലില്‍ കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തു. ഏപ്രില്‍ 9, 11, 24 തീയതികളിലായിരുന്നു പീഡനം നടന്നത്‌. പീഡന വിവരം കുട്ടി വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ എപ്രില്‍ 24-ന്‌ ബന്ധുക്കള്‍ വനിതാ സെല്ലിലും പോലീസിലും പരാതി നല്‍കുകയായിരുന്നു.
നാഗര്‍കോവിലില്‍ പിടിയിലായ കോക്കന്റെ അറസ്‌റ്റ് സമീപത്തെ ഏതെങ്കിലും പോലീസ്‌ സ്‌റ്റേഷനില്‍ രേഖപ്പെടുത്തും. നാളെ രാവിലെയോടെ ഇയാളെ തൃശൂര്‍ എത്തിക്കും. കുട്ടികള്‍ക്ക്‌ എതിരെയുള്ള അതിക്രമം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക്‌ പുറമേ ഐടി ആക്‌ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌.

 http://www.mangalam.com/latest-news/178605#sthash.70ltVFrs.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin