Saturday, 24 May 2014

'ത്രിത്വത്തിലെ സ്ത്രീയും കര്‍ത്താവിന്റെ വീണ്ടുംവരവും!'

ആംസ്ട്രോങ്ങ് ജോസഫ്  


പരിശുദ്ധ ത്രിത്വത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ചും കര്‍ത്താവായ യേശുവിന്റെ പുനരാഗമനത്തെ സംബന്ധിച്ചുമാണ് ഇവിടെ നാം ചിന്തിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിറഞ്ഞ പ്രബോധനങ്ങളുമായി ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് നമുക്കറിയാം. ഇത്തരം ഗ്രൂപ്പുകളുടെ പരിണാമദശയിലെ അവസാനഘട്ടമാണ് 'എമ്പറര്‍ എമ്മാനുവേല്‍' എന്ന 'മുരിയാടുസംഘം'! ഈ ലേഖനപരമ്പരയുടെ ഒന്നാംഭാഗത്ത് സൂചിപ്പിച്ചതുപോലെ മുരിയാടുസംഘത്തെക്കാള്‍ അപകടകാരികളായ പ്രചാരകര്‍ കത്തോലിക്കാസഭയിലും ഇതര ശ്ലൈഹീകസഭകളിലും ഉണ്ട്. ഇവരാണ് തിത്വത്തിലെ 'സ്ത്രീ' സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അപകടകരമായ ആശയത്തിന്റെ ബീജം! അതുകൊണ്ടുതന്നെ, എമ്പറര്‍ എമ്മാനുവേലിനെ എതിര്‍ക്കുന്നതിനേക്കാള്‍ അനിവാര്യമായ കാര്യം ഈ ആശയത്തിന്റെ ഉറവിടം കണ്ടെത്തുകയും അതു തകര്‍ത്തുകളയുകയും ചെയ്യുക എന്നതാണ്! രോഗകാരണം നിലനില്‍ക്കുന്നിടത്തോളം രോഗത്തെ ചികിത്സിക്കുന്നതില്‍ കാര്യമില്ല. പനി മറ്റൊരു രോഗത്തിന്റെ ലക്ഷണമാണെങ്കില്‍, ചികിത്സ നടത്തേണ്ടതു പനിക്കല്ല!
'എമ്പറര്‍ എമ്മാനുവേല്‍' പോലുള്ള പാഷാണ്ഡഗ്രൂപ്പുകള്‍ ഉടലെടുക്കാന്‍ കാരണമായിട്ടുള്ള ആശയങ്ങളെ കണ്ടെത്തി, അവ പരിഹരിക്കുകയെന്ന ദൌത്യത്തില്‍നിന്നു സഭ പിന്നോട്ടുപോയാല്‍ ഇനിയും ഇത്തരം ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുമെന്ന കാര്യത്തില്‍ സംശയമില്ല! നേതാക്കന്മാര്‍ പടച്ചുവിടുന്ന വചനവിരുദ്ധമായ ആശയങ്ങളെ ദൈവജനം ഏറാന്‍മൂളികളെപ്പോലെ പിന്തുടരുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സഭാനേതൃത്വം വളരണം! അന്യദേവന്മാര്‍ക്കുവേണ്ടി വാദിക്കുകയും അവര്‍ക്കായി 'ദേവാലയങ്ങള്‍' നിര്‍മ്മിക്കുകയും ചെയ്യുന്ന കത്തോലിക്കാപുരോഹിതരെ ചങ്ങലയ്ക്കിടുകയോ പുറത്താക്കുകയോ ചെയ്യാനുള്ള ധാര്‍മ്മീകത സഭാനേതൃത്വം കാണിക്കാതെ, വിഘടിതവിഭാഗങ്ങളെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല എന്നതും ഓര്‍ക്കുക! ദൈവാലയങ്ങളില്‍ അന്യദേവന്മാരെ പ്രതിഷ്ഠിച്ചു 'ദേവാലയങ്ങളാക്കി' മാറ്റുന്നവര്‍ ക്രിസ്ത്യാനികളല്ല എന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്. ഈ വിഷയങ്ങളെയെല്ലാം അധികരിച്ചുകൊണ്ട് നിരവധി ലേഖനങ്ങള്‍ ഇതിനോടകം മനോവ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല. ഇവിടെ നാം ചിന്തിക്കുന്ന രണ്ടു വിഷയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി നമുക്കു മുന്നോട്ടുപോകാം.

പരിശുദ്ധ ത്രിത്വത്തിലെ സ്ത്രീയും കന്യകാമറിയവും!

പരിശുദ്ധ കന്യകാമാതാവ് സ്ത്രീയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. പരിശുദ്ധാത്മാവില്‍ നിറഞ്ഞപ്പോള്‍ എലിസബത്ത് ഇപ്രകാരം ഉദ്ഘോഷിച്ചു: "സ്ത്രീകളില്‍ നീ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം"(ലൂക്കാ:1;42). പരിശുദ്ധ അമ്മ തന്നെക്കുറിച്ചു സ്വയം പറയുന്നതുകൂടി ശ്രദ്ധിക്കുക: "എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും"(ലൂക്കാ:1;47,48). പരിശുദ്ധ അമ്മ ഉത്തമ ബോധ്യത്തോടെതന്നെയാണ് ഇതു പറഞ്ഞതെന്ന കാര്യത്തില്‍ മനോവയ്ക്കു സംശയമില്ല! പരിശുദ്ധ കന്യകാമറിയം സ്ത്രീയാണെന്നും, സ്ത്രീകളില്‍ ഏറ്റവും ഭാഗ്യവതിയും ഉത്തമയുമാണെന്ന കാര്യം കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭകളും വിശ്വസിക്കുന്നു. ഈ സഭകളുടെ വിശ്വാസത്തിന്റെ ഭാഗംതന്നെയാണ് മരിയഭക്തി. ശ്ലാഘനീയമായ ഈ വിശ്വാസം ചില വേളകളിലെങ്കിലും അതിരുകടക്കുകയും മറ്റു പാഷണ്ടതകളിലേക്കു വഴുതിമാറുകയും ചെയ്തിട്ടുണ്ട് എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
പരിശുദ്ധ കന്യകാമറിയത്തെ ത്രിത്വത്തിലെ ഒരാളായി പ്രചരിപ്പിക്കുന്ന ഒരു ന്യൂനപക്ഷം ഇന്നു വിവിധ സഭകളിലുണ്ട്. ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്കുശേഷം പൗരസ്ത്യസഭയില്‍ ഉടലെടുത്ത അനേകം പാഷാണ്ടതകളില്‍ ഒന്നായിരുന്നു ഇത്. ഇസ്ലാംമതം സ്ഥാപിക്കുന്ന കാലത്ത് അതിന്റെ ശില്പിയായ മുഹമ്മദിനെ ഈ പാഷാണ്ടത സ്വാധീനിച്ചു എന്നതിന് ഖുറാനില്‍ തെളിവുണ്ട്. മുഹമ്മദിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "അല്ലാഹുവിന്‌ പുറമെ അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ ചില പെണ്‍ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ പിശാചിനെ മാത്രമാണ്‌ അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌"(സുറ:4;117). ഒരു ഇസ്ലാമിക 'വെബ്സൈറ്റ്' പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചില വാക്കുകള്‍ ഇങ്ങനെയാണ്: "യേശുവിനെയും മറിയമിനെയും ഇലാഹാക്കുകയും അതിന്റെ പേരില്‍ പൌരോഹിത്യം ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഇസ്ലാം അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോരാട്ടം തുടങ്ങുന്നത്....."
ഇലാഹ് എന്നാല്‍ അറബിഭാഷയില്‍ ദൈവം എന്നാണ് അര്‍ത്ഥം. അല്ലാഹു എന്ന പദം ദൈവം എന്നാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന മുസ്ലീങ്ങളെപ്പോലെതന്നെ അങ്ങനെ ധരിച്ചുവച്ചിരിക്കുന്ന ക്രിസ്ത്യാനികളും ഉണ്ട്. 'ലാ ഇലാഹാ ഇല്‍ അല്ലാഹ്' എന്നാല്‍, അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ് അര്‍ത്ഥം! അങ്ങനെയെങ്കില്‍, 'ഇലാഹ്' എന്ന പദമാണോ അല്ലാഹു എന്ന പദമാണോ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതെന്നു തിരിച്ചറിയാന്‍ സാമാന്യബുദ്ധി മാത്രം മതി! ചുരുക്കത്തില്‍, ഖുറൈഷിഗോത്രക്കാരുടെ മുന്നൂറ്റിയറുപത് ഇലാഹുമാരില്‍ ഒരുവന്‍മാത്രമാണ് അല്ലാഹുവെന്നു വിവക്ഷ! ഈ വിഷയം മറ്റൊരവസരത്തില്‍ വിവരിക്കുന്നതിനായി മാറ്റിവച്ചുകൊണ്ട്, യഥാര്‍ത്ഥത്തില്‍ ഇവിടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയം തുടരുകയാണ്.
ഇസ്ലാമിന്റെ ആവിര്‍ഭാവം പൗരസ്ത്യദേശത്തു നിന്നായിരുന്നുവെന്ന് നമുക്കറിയാം. മുഹമ്മദിനെ അന്നു വിഷമിപ്പിച്ചിരുന്ന വിഷയങ്ങള്‍തന്നെയാണ് അവന്റെ അനുയായികളെ ഇന്നും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്. ത്രിത്വത്തെ സംബന്ധിച്ചുള്ള അസഹിഷ്ണുത മരണംവരെ മുഹമ്മദിനെ വേട്ടയാടിയിരുന്നു. യേശുവിനെയും മറിയത്തെയും ക്രിസ്ത്യാനികള്‍ തങ്ങളുടെ ദൈവമാക്കി എന്ന വേദന മുഹമ്മദ്‌ മറച്ചുവച്ചില്ല. ഖുറാനില്‍ ഇക്കാര്യം പറയുന്നിടത്തോക്കെ ക്രൈസ്തവരെ 'പ്രാകാന്‍' മുഹമ്മദ്‌ ആവേശം കാണിച്ചു! ഇത്തരത്തില്‍ മുഹമ്മദു നടത്തിയ അനേകം ശാപവാക്കുകളില്‍ ഒരെണ്ണം ഇവിടെ കുറിക്കാം: "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍(ഇതില്‍നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി"(സുറ:4;171).
ത്രിത്വമെന്നും ദൈവപുത്രനെന്നും കേള്‍ക്കുന്നത് മുഹമ്മദിനെ സംബന്ധിച്ചിടത്തോളം എത്ര അസഹ്യമായിരുന്നുവെന്ന്‍ ഈ പ്രഖ്യാപനത്തിലൂടെ കൂടുതല്‍ വ്യക്തമാകും: "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ:19;88 -93). ത്രിത്വത്തെ സംബന്ധിച്ചുള്ള മുഹമ്മദിന്റെ വേദനയുടെ പ്രധാന കാരണം, ഇവന്റെ സമകാലീനരായിരുന്ന പൗരസ്ത്യ ക്രൈസ്തവര്‍ തന്നെയായിരുന്നു!
ഇസ്ലാമിന്റെ ദൈവവും പ്രവാചകനും എല്ലാമായ മുഹമ്മദിന് ക്രിസ്തീയതയെക്കുറിച്ചുള്ള അറിവു ലഭിക്കാനുള്ള ഏക മാര്‍ഗ്ഗം സമീപസ്ഥരായ ക്രൈസ്തവരില്‍നിന്നു മാത്രമാണ്. മക്കയിലും മദീനയിലും സിറിയയിലുമായി ഊരുചുറ്റിയിരുന്ന മുഹമ്മദിനു ക്രൈസ്തവകേന്ദ്രമായ സിറിയയുമായി ഏറെ അടുപ്പമുണ്ടായിരുന്നു എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ആദ്യഭാര്യയായിരുന്ന ഖദീജയുടെ കച്ചവടം നോക്കിനടത്തിയിരുന്നത് മുഹമ്മദായിരുന്നു. അക്കാലത്തെ പ്രധാന കച്ചവടകേന്ദ്രം സിറിയയായിരുന്നുവെന്നും ചരിത്രം വെളിപ്പെടുത്തുന്നുണ്ട്. മാത്രവുമല്ല, ഖദീജയുടെ അമ്മാവന്‍ ക്രൈസ്തവസഭയിലെ ഒരു പാതിരിയുമായിരുന്നു. ക്രിസ്തീയതയെ അടുത്തറിയാന്‍ ഈ ബന്ധം മുഹമ്മദിന് ഉപയുക്തമായിട്ടുണ്ട്. അക്കാലത്ത് പൗരസ്ത്യസഭയില്‍ കടന്നുകൂടിയ പാഷാണ്ടതകള്‍ ഇസ്ലാമിക ആശയം പ്രചരിപ്പിക്കുന്നതില്‍ മുഹമ്മദിനെ സഹായിച്ചു എന്നുവേണം മനസ്സിലാക്കാന്‍! ക്രിസ്തീയതയെ എതിര്‍ക്കുവാന്‍ മുഹമ്മദ്‌ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്നുപോലും ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായി ഇന്നില്ല! എന്നാല്‍, അക്കാലത്ത് ഇങ്ങനെയുള്ള ആശയങ്ങള്‍ ഇല്ലായിരുന്നുവെന്നു പറയാനും കഴിയില്ല! കാരണം, മുഹമ്മദിന്റെ വാദങ്ങളെ സാധൂകരിക്കുന്ന ചില ശേഷിപ്പുകള്‍ പൗരസ്ത്യസഭയില്‍ ഇന്നുമുണ്ട്.
പൗരസ്ത്യസഭകള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കില്‍ക്കൂടി, സഭയില്‍ ചാരംമൂടി കിടക്കുന്നതും രഹസ്യമായി പഠിപ്പിക്കുന്നതുമായ അബദ്ധസിദ്ധാന്തങ്ങള്‍ ഇസ്ലാമിന്റെ ആരംഭകാലത്ത് സജ്ജീവമായിരുന്നു. അതുകൊണ്ടാണ്, ത്രിത്വത്തെ സംബന്ധിച്ച് മുഹമ്മദ്‌ ഇത്രയേറെ ആഞ്ഞടിച്ചത്. ത്രിത്വത്തില്‍ പെണ്‍ദൈവം ഉണ്ടെന്ന മുഹമ്മദിന്റെ വാദങ്ങളെ ഇന്നത്തെ ക്രൈസ്തവസഭകള്‍ പുച്ഛിച്ചു തള്ളുമെങ്കിലും, അന്നത്തെ പൗരസ്ത്യസഭയ്ക്ക് അങ്ങനെ കഴിയുമായിരുന്നില്ല. കാരണം, ഈ വാദത്തിന് അടിസ്ഥാനമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! അല്പംകൂടി ചരിത്രം പരിശോധിച്ചതിനുശേഷം ഈ വിഷയം ചര്‍ച്ചചെയ്യുന്നതാണ് കൂടുതല്‍ ഉചിതമെന്നു കരുതുന്നു. അതിനാല്‍, ചരിത്രത്തിന്റെ ഏടുകളിലൂടെ കുറച്ചുകൂടി മുന്നോട്ടുപോകാം.
യേശുവിന്റെ കുട്ടിക്കാലത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരണങ്ങള്‍ ബൈബിളിലില്ലെന്നു നമുക്കറിയാം. എന്നാല്‍, പൗരസ്ത്യസഭകളില്‍ അനേകം കഥകള്‍ ഇതുസംബന്ധമായി പ്രചരിച്ചിരുന്നു. ഈസാനബിയുടെ കുട്ടിക്കാലത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ ഖുറാനില്‍ എഴുതിപ്പിടിപ്പിക്കുന്നതിനു സഹായകരമായ അറിവുകള്‍ ലഭിച്ചത് ഇവരില്‍നിന്നാണ്. മുപ്പത്തഞ്ചു വയസുകാരനായ വിശുദ്ധ ജോസഫിനെ പടുവൃദ്ധനാക്കിയതും പൗരസ്ത്യസഭയാണ്! യേശുവിന്റെ വളര്‍ത്തുപിതാവായ വിശുദ്ധ ജോസഫിന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെന്ന അബദ്ധം പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ സുറിയാനിസഭയില്‍നിന്നു നീക്കംചെയ്തത് റോമന്‍കത്തോലിക്കാസഭയാണ്. ഉദയംപേരൂര്‍ സൂനഹദോസിലൂടെ ഭാരതത്തിലെ 'സുറിയാനിക്രിസ്ത്യാനികള്‍' കത്തോലിക്കാസഭയുടെ ഭാഗമാകുന്നതുവരെ ഈ ആശയങ്ങള്‍ കേരളത്തിലും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നതും റോമന്‍കത്തോലിക്കാസഭ നിഷിദ്ധമാക്കിയതുമായ പുസ്തകങ്ങള്‍ പരിശോധിച്ചാല്‍, ഖുറാന്റെ ഉത്പത്തി പൗരസ്ത്യക്രൈസ്തവ സഭയില്‍നിന്നാണെന്നു വ്യക്തമാകും.
പാര്‍സിമാന്‍, മാര്‍ഗസീശ, പിതാക്കന്മാരുടെ പുസ്തകം, പവിഴത്തിന്റെ പുസ്തകം, മാക്കമൊത്ത്‌(പറുദീസ), മിശിഹായുടേ തിരുബാല പുസ്തകം, സുന്നഹദോസുകളുടെ പുസ്തകം, സ്വര്‍ഗത്തില്‍നിന്നും വന്ന കത്ത്‌,  നര്‍സായുടേ പുസ്തകം, പ്രഹന്‍ പുസ്തകം(യൗസേപ്പിന്‌ മറിയത്തെ കല്യാണം കഴിക്കുന്നതിനു മുന്‍പ്‌ വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തില്‍ പറയുന്നു), യോഹന്നാന്‍ വരകല്‍ദോസ- (ഈശോ കര്‍ത്താവും ദൈവത്തിന്റെ പുത്രനും വെവ്വേറെയാണെന്നു പറയുന്ന പുസ്തകം), വാവാകട്ടെ പുസ്തകം, നുഹറ, എംങ്കര്‍ത്താപുസ്തകം, കമ്മീസിന്റെ പാട്ടുകള്‍, ഇദാറ, സുബാടേ നമസ്കാരം, അന്‍പത്‌ നൊയമ്പിന്റെ ഉദര്‍ പ്രാര്‍ത്ഥന എന്നിവയൊക്കെ കത്തോലിക്കാസഭ നിരോധിച്ച പുസ്തകങ്ങളായിരുന്നു. കൂനന്‍കുരിശിനുശേഷം വീണ്ടും പൊടിതട്ടിയെടുത്ത ഈ ദുരന്തം സുറിയാനിസഭയില്‍ ഇന്നു ശക്തമാണ്! കത്തോലിക്കാസഭയില്‍ ഇത് അടിച്ചേല്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സീറോമലബാര്‍ റീത്തിലെ കല്‍ദായര്‍ ഓരിയിട്ടുകൊണ്ടു നടക്കുന്നത്!
കത്തോലിക്കാസഭ വിലക്കിയ ഈ പുസ്തകങ്ങള്‍ ഓരോന്നും വ്യക്തമായി വായിച്ചിട്ടുള്ള ഏതൊരുവനും ഖുറാന്‍ എഴുതിയുണ്ടാക്കാന്‍ കഴിയും. കാരണം, ഈ പുസ്തകങ്ങളുടെ ആകെത്തുകയാണ് ഖുറാന്‍! മാക്കമൊത്ത്(പറുദീസ) എന്ന പുസ്തകത്തിലെ വിവരണം തന്നെയാണ് മുഹമ്മദ്‌ ഭാവനയില്‍ കണ്ട സ്വര്‍ഗ്ഗം! 'മിശിഹായുടെ തിരുബാല പുസ്തകം' എന്ന നിരോധിതഗ്രന്ഥത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഏടുകളാണ്, ഈസാനബിയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണമായി ഖുറാനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്! 'സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന കത്ത്' എന്ന പുസ്തകം വായിച്ചാല്‍, മുഹമ്മദ്‌ എങ്ങനെയാണ് സ്വര്‍ഗ്ഗത്തില്‍ പോയതെന്നു വ്യക്തമാകും. കൂടെക്കൂടെ സ്വര്‍ഗ്ഗത്തില്‍ പോകുകയും മോശയെയും മറ്റു പ്രവാചകന്മാരെയും കാണുകയും ചെയ്യുന്ന പതിവുണ്ടായിരുന്നതായി മുഹമ്മദ്‌ പറയുന്നു! 'സുബാടേ നമസ്കാരം' എന്ന പുസ്തകത്തിലെ നമസ്കാരങ്ങളും ഇസ്ലാമിന്റെ 'നിസ്ക്കാരവും' തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല! ഖുറാന്റെ രചനയുടെ പിന്നില്‍ ഒരു ക്രിസ്ത്യന്‍ പാതിരിയായിരുന്നുവെന്ന വാദം സത്യമാണെന്ന് ഈ പുസ്തകങ്ങള്‍ വായിച്ചാല്‍ വ്യക്തമാകും!
കത്തോലിക്കാസഭയുടെ വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ക്രിസ്തീയതയുടെമേല്‍ ഇസ്ലാം ആരോപിക്കുന്നതിന്റെ കാരണം അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് സിറിയയില്‍ നിലനിന്നിരുന്ന പാഷാണ്ടതകളിലായിരിക്കും. മുഹമ്മദിനെ സംബന്ധിച്ചിടത്തോളം ക്രിസ്തീയതയെ അറിയാനുള്ള ഏക മാര്‍ഗ്ഗം സമീപസ്ഥരായ ക്രൈസ്തവരായിരുന്നു. അതുകൊണ്ടുതന്നെ, ഇവരുടെയിടയില്‍ നിലവിലുണ്ടായിരുന്ന വിശ്വാസങ്ങളാണ് യഥാര്‍ത്ഥമെന്ന് മുഹമ്മദ്‌ കരുതി. മുഹമ്മദില്‍നിന്ന്‍ അനേകം ഭോഷ്ക്കുകള്‍ പുറപ്പെടാന്‍ കാരണമായത് ഈ അബദ്ധധാരണകളുടെ സ്വാധീനമാണ്! ത്രിത്വൈകദൈവം എന്ന ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ചായിരുന്നു ഇയാള്‍ക്ക് ഒന്നും പിടികിട്ടാതെപോയത്! കാരണം, ത്രിത്വത്തെക്കുറിച്ചുള്ള അനേകം അന്വേഷണങ്ങളും തെറ്റായ പ്രചാരണങ്ങളും പൗരസ്ത്യസഭയില്‍ ശക്തിപ്രാപിച്ചിരുന്ന കാലഘട്ടത്തിലാണ് മുഹമ്മദ്‌ പ്രവാചകവേഷം അണിയുന്നതും ഇസ്ലാമിനു ജന്മം നല്‍കുന്നതും.
യേശുവിന്റെ സഹോദരങ്ങളെക്കുറിച്ചുള്ള ബൈബിളിലെ പരാമര്‍ശത്തിനുള്ള ഉത്തരമായി പൗരസ്ത്യസഭ കണ്ടെത്തിയ ഉത്തരമായിരുന്നു യൗസേപ്പിതാവിന്റെ മറ്റൊരു ഭാര്യയും അവരില്‍ ജനിച്ച മക്കളും! യഥാര്‍ത്ഥ ചരിത്രത്തിലുള്ള അജ്ഞതയാണ് ഇത്തരമൊരു പുസ്തകത്തിന്റെ സൃഷ്ടിയിലേക്ക് ഇവരെ നയിച്ചത്. ഇപ്പോള്‍ സീറോമലബാര്‍സഭയിലെ കല്‍ദായവാദികള്‍ 'പ്രഹന്‍ പുസ്തകം' എന്ന ഈ കൃതി പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. റോമന്‍ കത്തോലിക്കാസഭയുമായി കേരളത്തിലെ ക്രൈസ്തവര്‍ ബന്ധം സ്ഥാപിക്കുന്നതിനു മുന്‍പുവരെ സിറിയന്‍ പാതിരിമാരുടെ ആധിപത്യത്തിലായിരുന്നു ഇവിടെയുണ്ടായിരുന്ന ക്രൈസ്തവര്‍. അക്കാലത്തു ലഭിച്ച പാഷാണ്ടതകള്‍ വാമൊഴിയായും വരമൊഴിയായും ഇവിടെ പ്രചരിച്ചിരുന്നു! മന്ത്രവാദവും ആഭിചാരക്രിയകളും ക്രിസ്തീയതയുടെ ഭാഗമായി അനുഷ്ഠിച്ചിരുന്ന ഇവിടുത്തെ ക്രിസ്ത്യാനികളെ യഥാര്‍ത്ഥ ക്രിസ്തീയമൂല്യങ്ങളിലേക്കു നയിച്ചത് റോമന്‍ കത്തോലിക്കാസഭയായിരുന്നു! എന്നാല്‍, പഴയ ദുരാചാരങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള അഭിനിവേശം കൂനന്‍കുരിശു സത്യത്തില്‍ കൊണ്ടുചെന്നെത്തിച്ചു! ഇതിന്റെ ഫലമായി കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോയവരാണ്, രണ്ടു ചേരിയായി തിരിഞ്ഞു തെരുവുയുദ്ധം നടത്തുന്ന ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍!
കത്തോലിക്കാസഭയില്‍ ചേര്‍ന്നുനിന്ന് എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും ഓര്‍ത്തഡോക്സ് പക്ഷത്തേക്ക് ചാഞ്ഞിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്. കല്‍ദായരെന്ന് അറിയപ്പെടുന്ന ഈ വിഭാഗമാണ്‌ സീറോമലബാര്‍ റീത്തിലെ ദുരന്തമായി പരിണമിച്ചിരിക്കുന്നത്. ഇവരില്‍നിന്നു പുറപ്പെടുന്ന മാരകമായ ഒരു ആശയത്തിന്റെ അവസാനരൂപമാണ് 'എമ്പറര്‍ എമ്മാനുവേല്‍' എന്ന ആധുനിക പാഷാണ്ടത! ഈ പാഷാണ്ടതയുടെ വിശകലനത്തിനുമുന്‍പ് ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന്‌ പൗരസ്ത്യസഭ നല്‍കിയ സംഭാവന അല്പംകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പൗരസ്ത്യസഭ ചീഞ്ഞപ്പോള്‍ ഇസ്ലാമിനു വളമായി!

ഇസ്ലാമിന്റെ വളര്‍ച്ചയ്ക്ക് വെള്ളവും വളവുമായി ഭവിച്ചത് പൗരസ്ത്യ ക്രൈസ്തവസഭയായിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ഇവിടെ മുളപൊട്ടിയതും, അപ്പസ്തോലിക പാരമ്പര്യങ്ങള്‍ക്കു നേര്‍വിപരീതവുമായ ആശയങ്ങളാണ് ഇസ്ലാമികതയ്ക്ക് പൗരസ്ത്യദേശത്ത് സ്വീകാര്യതയുണ്ടാക്കിയത് എന്നകാര്യം സത്യസന്ധമായി ചരിത്രം പഠിക്കുന്നവര്‍ക്കു വ്യക്തമാകും. ത്രിത്വൈകദൈവത്തെക്കുറിച്ച് അബദ്ധധാരണ ജനിപ്പിക്കുന്നതില്‍ പൗരസ്ത്യസഭ എല്ലാക്കാലത്തും മുന്നിലായിരുന്നു. ബുദ്ധിയുടെ തലത്തില്‍ ത്രിത്വത്തെ അന്വേഷിച്ചു പരാജയപ്പെട്ടവരില്‍ ഏറ്റവും പ്രധാനിയായിരുന്ന വിശുദ്ധ അഗസ്തീനോസ് പൗരസ്ത്യസഭയില്‍നിന്നുള്ള വ്യക്തിയായിരുന്നുവെന്ന് നമുക്കറിയാം. അഗസ്തീനോസ് പിന്‍വലിഞ്ഞുവെങ്കിലും അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‍ പൗരസ്ത്യസഭ പിന്‍വാങ്ങിയില്ല. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരായിരുന്നു ഇവരില്‍ പ്രമുഖര്‍. ഇവരെ പ്രകീര്‍ത്തിക്കുന്ന പാര്‍ത്ഥനകള്‍പോലും സുറിയാനിസഭയില്‍ ഉണ്ടായിരുന്നു. കത്തോലിക്കാസഭയോടു ചേര്‍ന്നപ്പോള്‍ നീക്കംചെയ്യപ്പെട്ട പ്രാര്‍ത്ഥനകളില്‍ ഇവയും പെടും!
പരസ്പര വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍, വിശ്വാസപരമായി ഏകീകരണമില്ലാത്ത അവസ്ഥയിലായിരുന്നു പൗരസ്ത്യസഭ എന്നതിന്റെ തെളിവായി പരിഗണിക്കാന്‍ കഴിയും. ഈ അവസരം മുതലെടുക്കാന്‍ സാധിച്ചുവെന്നതാണ് ഇസ്ലാമിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം. മുഹമ്മദിന്റെ പല വാദങ്ങളും പരിശോധിച്ചാല്‍, ക്രിസ്തീയതയില്‍ നിലനിന്നിരുന്ന ഭിന്നതയും അബദ്ധസിദ്ധാന്തങ്ങളുടെ സ്വാധീനവും മനസ്സിലാക്കാന്‍ കഴിയും. മുഹമ്മദിന്റെ ഈ വാക്കുകള്‍ നോക്കുക: "എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനുശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്‍റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു"(സുറ:2;213). ഭിന്നതയുടെ ഇടയില്‍ക്കയറി വിളവെടുപ്പു നടത്തി എന്നതാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. മദ്ധ്യസ്ഥപ്രാര്‍ത്ഥനയെ സംബന്ധിച്ച് മുഹമ്മദ്‌ എന്താണ് മനസ്സിലാക്കിയത് എന്നു നോക്കുക: "അല്ലാഹുവിനെക്കൂടാതെ ആരാധ്യവസ്തുക്കളെ സ്വീകരിച്ചവരാകട്ടെ (അവര്‍ പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് അവര്‍ ഞങ്ങളെ ശരിയായി അടുപ്പിച്ചുതരുവാനായി മാത്രമാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ (മതകാര്യത്തില്‍) നിശ്ചയമായും അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്"(സുറ:39;3). ഈ വിഷയങ്ങളിലൊന്നും പൗരസ്ത്യസഭയില്‍ അഭിപ്രായസമന്വയം ഇല്ലായിരുന്നുവെന്ന് മുഹമ്മദിന്റെ വാക്കുകളില്‍നിന്നു മനസ്സിലാക്കാം.
ഇവിടെ മദ്ധ്യസ്ഥപ്രാര്‍ത്ഥന മാത്രമല്ല പ്രതിപാദ്യമായിരിക്കുന്നത്. ത്രിത്വത്തെക്കുറിച്ച് പ്രചരിപ്പിച്ചിരുന്ന അപകടകരമായ ആശയവും ഇതില്‍ കാണാം. തുടര്‍ന്നുള്ള വാക്കുകളില്‍ അത് വ്യക്തമാകുന്നുണ്ട്: "ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന്‌ അവന്‍ ഇഷ്ടപ്പെടുന്നത്‌ അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍"(സുറ:39;4). യേശുക്രിസ്തുവും ദൈവപുത്രനും രണ്ടാണെന്നു പഠിപ്പിക്കുന്ന വലിയൊരു പാഷാണ്ടത പൗരസ്ത്യസഭയില്‍ ഉണ്ടായിരുന്നതുമായി മുഹമ്മദിന്റെ വാക്കുകളെ ചേര്‍ത്തുവായിച്ചാല്‍ ഇയാള്‍ പറയുന്ന ഭിന്നതയും വെളിവാകും. കര്‍ത്താവായ യേശുവും ദൈവപുത്രനും വെവ്വേറെയാണെന്ന വിവരണമാണ് 'യോഹന്നാന്‍ വരകല്‍ദോസ' എന്ന പുസ്തകത്തിലെ ഇതിവൃത്തം! ഉദയംപേരൂര്‍ സൂനഹദോസിലെ തീരുമാനപ്രകാരം നീക്കംചെയ്ത പുസ്തകങ്ങളിലൊന്നാണ് 'യോഹന്നാന്‍ വരകല്‍ദോസ്'! പരസ്പരവിരുദ്ധമായതും അതുമൂലം വിശ്വാസികളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതുമായ അനേകം പുസ്തകങ്ങള്‍ പൗരസ്ത്യസഭയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. ഒരു സിദ്ധാന്തത്തിനു വിരുദ്ധമായ മറ്റൊരാശയം ഉരുത്തിരിഞ്ഞാല്‍, രണ്ടും പരിഗണിക്കുന്ന അപകടം നിറഞ്ഞതും ബുദ്ധിശൂന്യവുമായ നിലപാട് ഇവര്‍ എടുത്തതും വിശ്വാസികളില്‍ അവിശ്വാസത്തിന്റെ വിത്തുപാകാന്‍ കാരണമായി!
വിശുദ്ധ യൗസേപ്പിതാവിനു വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെന്ന പ്രചരണം നടക്കുമ്പോള്‍ത്തന്നെ, ത്രിത്വത്തിലെ ഒരുവനാണ് യൗസേപ്പ് എന്ന ഗുരുതരമായ പാഷാണ്ടതയും പ്രചരിപ്പിച്ചത്, ഇത്തരത്തിലുള്ള വൈരുദ്ധ്യത്തിന്റെ തെളിവായി പരിഗണിക്കാം. ഈ അപകടകരമായ ആശയമാണ് 'എമ്പറര്‍ എമ്മാനുവേല്‍' ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്! പരിശുദ്ധ ത്രിത്വത്തിലെ ഒന്നാമത്തെ ആളായ പിതാവായ ദൈവം തന്നെയാണ് വിശുദ്ധ ജോസഫ് എന്ന് ഇവര്‍ പറയുന്നു. ഈ ആശയത്തിന്റെ ഉറവിടം പൗരസ്ത്യസഭയാണെന്നതിനു വ്യക്തമായ തെളിവ് മനോവ നല്‍കാം. അതിലേക്കു കടക്കുന്നതിനുമുമ്പ് ചിലതുകൂടി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.
ത്രിത്വത്തിലെ ഒന്നാമന്‍ ജോസഫും, മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവ് കന്യകാമറിയവുമാണ് എന്ന ആശയത്തിന്റെ വക്താക്കള്‍ മൂരിയാടുസംഘമല്ല; മറിച്ച്, പൗരസ്ത്യ സുറിയാനിസഭയാണ്! ഇതു വ്യക്തമാക്കുവാനായി, സീറോമലബാര്‍ റീത്തിലെ ഒരു പുരോഹിതന്‍ ഈ അടുത്തനാളില്‍ വെളിപ്പെടുത്തിയ ആശയം ഇവിടെ കുറിക്കുന്നു. മനോവയുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന ഒരു വ്യക്തി കുറച്ചു നാളുകള്‍ക്കുമുമ്പ് യൂറോപ്പിലെ ചില തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. വിമാനത്തില്‍ ഈ സഹോദരന്റെ അടുത്ത സീറ്റില്‍ മേല്‍പ്പറഞ്ഞ പുരോഹിതന്‍ ആയിരുന്നതുകൊണ്ട് ആത്മീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ ഇവര്‍ക്കു സാധിച്ചു. ആത്മീയ സംഭാഷണത്തിനിടയില്‍ ത്രിത്വത്തെ സംബന്ധിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ ഈ വൈദീകനില്‍നിന്നുണ്ടായി. അത് ഇപ്രകാരമായിരുന്നു: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം എന്നത് ജോസഫും യേശുവും മറിയവും ആണ്! പിതാവായ ദൈവമാണ് ജോസഫ് എന്നും കന്യകാമറിയം പരിശുദ്ധാത്മാവാണെന്നും പ്രഖ്യാപിക്കാനായി അദ്ദേഹം ചില വാദങ്ങള്‍ ഉയര്‍ത്തി. ഈ വാദങ്ങളിലെ അബദ്ധങ്ങള്‍, വചനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ ഖണ്ഡിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി കരുതുന്നു. ഈ വൈദീകന്‍ ഉയര്‍ത്തിയ വാദങ്ങളും അതിലെ അപകടങ്ങളും പരിശോധിക്കുന്നതിനുമുമ്പ് ഒരു ചെറിയ ഉപശീര്‍ഷകത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കേണമേ!

ഒരുവന്റെ മരണസമയത്ത് ചൊല്ലിക്കൊടുക്കുന്ന ഈ പ്രാര്‍ത്ഥന സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്! ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലി മരിക്കുകയെന്നത് ഒരു ഭാഗ്യമായി ഇവര്‍ കരുതുന്നു. ആരെങ്കിലും മരിച്ചെന്നു കേട്ടാല്‍, 'ഈശോ മറിയം യൗസേപ്പേ' ചൊല്ലാന്‍ കഴിഞ്ഞോ എന്ന് ആശങ്കയോടെ തിരക്കുന്ന ഒരു പതിവും സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ ഉണ്ടായിരുന്നു. യേശുവിനെയും മാതാവിനെയും യേശുവിന്റെ വളര്‍ത്തുപിതാവായ ജോസഫിനെയും അനുസ്മരിച്ചുകൊണ്ട് മരിക്കുന്ന അവസ്ഥയെ സംബന്ധിച്ച്, നല്ലൊരു പാരമ്പര്യം എന്നതില്‍ക്കവിഞ്ഞ്‌ മറ്റൊന്നും മനോവ ചിന്തിച്ചിരുന്നില്ല. ഇതിന്റെ പിന്നിലെ കൗശലം ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് അതിനു കാരണം. യേശുവിന്റെ വളര്‍ത്തുപിതാവാണ് ജോസഫ് എന്ന് കത്തോലിക്കാസഭ പരസ്യമായി ഏറ്റുപറയുന്നതിനാല്‍, അതിനപ്പുറമുള്ള രഹസ്യമൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ!
എന്നാല്‍, ഈ പ്രാര്‍ത്ഥനയുടെ പിന്നിലുള്ള ദുരൂഹത മറനീക്കി പുറത്തുവന്നത് ഈ അടുത്തകാലത്താണ്. ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലി മരിച്ചവരോ, പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തവരോ ഒരുപക്ഷേ ഇതിന്റെ പിന്നിലെ വിശ്വാസപാരമ്പര്യം തിരിച്ചറിഞ്ഞിട്ടുമുണ്ടാകില്ല. ഈ പ്രാര്‍ത്ഥനയിലൂടെ, പിതാവായ ദൈവത്തെയും പുത്രനായ യേശുവിനെയും പരിശുദ്ധാത്മാവിനെയും ഏറ്റുപറയുന്നുവെന്നാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നത്. അതായത്, പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പൗരസ്ത്യസഭയില്‍ ഉടലെടുത്തതും കത്തോലിക്കാസഭ തള്ളിക്കളഞ്ഞതുമായ പാഷാണ്ടതയുടെ ശേഷിപ്പാണ് 'ഈശോ മറിയം യൗസേപ്പേ' എന്ന പ്രാര്‍ത്ഥന! ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലി മരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് നരകത്തില്‍പ്പോകും എന്നൊന്നും മനോവ കരുതുന്നില്ല! എന്നാല്‍, ഇത് പരിശുദ്ധ ത്രിത്വമാണെന്ന ചിന്തയില്‍ ഏറ്റുചൊല്ലിയാല്‍ പറുദീസായില്‍ എത്തുമെന്നു പറയാനും മനോവയ്ക്കു സാധിക്കില്ല! കാരണം, യേശുവിന്റെ നാമം വിളിച്ചപേക്ഷിച്ചു മരിക്കുന്നതിനെയാണ് ഭാഗ്യമരണമായി മനോവ മനസ്സിലാക്കിയിരിക്കുന്നത്. വചനവും ഇതുതന്നെയാണു പറയുന്നത്: "എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും"(റോമാ:10;13).
യേശുനാമത്തിന്റെ ശക്തി എന്ന വിഷയത്തെ അധികരിച്ച് 'സേവ്യര്‍ഖാന്‍ വട്ടായില്‍' അച്ചന്‍ നല്‍കിയ പ്രബോധനം ഒരിക്കല്‍ കേള്‍ക്കുവാനിടയായി. പ്രസംഗത്തിനിടയില്‍ അച്ചന്‍ ഇങ്ങനെ പറഞ്ഞു: "വിശുദ്ധരെല്ലാം യേശുവിന്റെ നാമം വിളിച്ചുകൊണ്ടാണ്‌ മരണത്തെ പുല്‍കിയത്. എന്നാല്‍, ചിലര്‍ 'ഈശോ മറിയം യൗസേപ്പേ' എന്ന് ഏറ്റുപറയുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്ന്‍ എനിക്കറിയില്ല". അച്ചന്റെ ഈ വാക്കുകളില്‍ കാര്യമുണ്ടെന്നു തോന്നിയെങ്കിലും, ഈ പ്രാര്‍ത്ഥനയുടെ പിന്നില്‍ ഒരു പാഷാണ്ടത ഒളിഞ്ഞിരിപ്പുണ്ട് എന്നകാര്യം അറിയില്ലായിരുന്നു. പരിശുദ്ധ കന്യകാമറിയത്തെയോ മഹിമയണിഞ്ഞ വിശുദ്ധ യൗസേപ്പിനെയോ ഇകഴ്ത്തുവാനാണ് ഇവിടെ മനോവ ശ്രമിക്കുന്നതെന്ന് ആരും ചിന്തിക്കരുത്. ഇവരോടുള്ള എല്ലാ ആദരവും അതിന്റെ പൂര്‍ണ്ണതയില്‍ നല്‍കാന്‍ മനോവ ശ്രമിച്ചിട്ടുണ്ട്. മാത്രവുമല്ല, കര്‍ത്താവു തിരഞ്ഞെടുത്ത ഈ മഹനീയ വ്യക്തിത്വങ്ങളുടെ പേരുകള്‍ ഉച്ചരിക്കാന്‍പോലുമുള്ള യോഗ്യത മനോവയ്ക്കില്ലെന്ന് ഏറ്റുപറയുകയും ചെയ്യുന്നു! എന്നാല്‍, വചനത്തിലെ സത്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത് പരിശുദ്ധാത്മാവിന് എതിരായ പാപമായി പരിണമിച്ചേക്കാം.
യേശുക്രിസ്തുവിന്റെ നാമത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ വ്യക്തിയായി ബൈബിള്‍ പരിചയപ്പെടുത്തുന്നത് വിശുദ്ധ സ്തേഫാനോസിനെയാണ്. ഈ വിശുദ്ധന്റെ മരണത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വിവരണം ഇങ്ങനെ: "അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ. അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ മരണ നിദ്രപ്രാപിച്ചു"(അപ്പ.പ്രവര്‍:7;59,60). 'കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ' എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു ഈ വിശുദ്ധന്‍ മരണത്തെ സ്വീകരിച്ചത്. 'ഈശോ മറിയം യൗസേപ്പേ' എന്നു പ്രാര്‍ത്ഥിച്ചതായി ഇവിടെ വായിക്കുന്നില്ല. സ്തേഫാനോസിന്റെ മരണം ഒരു നല്ലമരണമായിട്ടാണ് വചനം വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം, ഇപ്രകാരമാണ് ബൈബിള്‍ വെളിപ്പെടുത്തുന്നത്: "എന്നാല്‍, അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നതും കണ്ടു. അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു"(അപ്പ.പ്രവര്‍:7;55,56). ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു മരണമുണ്ടോ!?
വിശുദ്ധ ജോസഫിനെ പിതാവായ ദൈവമായും, പരിശുദ്ധ കന്യകാമറിയത്തെ പരിശുദ്ധാത്മാവായും അവതരിപ്പിക്കുന്ന പാഷാണ്ടതയുടെ ബാക്കിപത്രമായിട്ടാണ് സുറിയാനിസഭയില്‍ 'ഈശോ മറിയം യൗസേപ്പേ' എന്ന 'മരണപ്രാര്‍ത്ഥന' രൂപപ്പെട്ടത് എന്നകാര്യം നാം വിസ്മരിക്കരുത്. ഇതിനെ സ്ഥിരീകരിക്കുന്ന വാദമാണ് വിമാനത്തില്‍വച്ച് വൈദീകന്‍ ഉയര്‍ത്തിയത്. ഈ വൈദീകന്റെ പേര് മനോവ വെളിപ്പെടുത്താത്തതിനും കാരണമുണ്ട്. അനേകരെ സുവിശേഷം അറിയിക്കുകയും, അന്യദേവന്മാര്‍ക്കും അവരുടെ ആചാരങ്ങള്‍ക്കും എതിരായി ശക്തമായ നിലാപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഈ വൈദീകന്‍. ഇദ്ദേഹത്തിന്റെ നിരവധിയായ നന്മകളെ മനോവ പരിഗണിക്കുന്നതിനാലാണ് പേര് വെളിപ്പെടുത്താന്‍ മടിക്കുന്നത്. അതിനാല്‍, പേര് വെളിപ്പെടുത്താതെതന്നെ വിഷയം തുടരാം.
വിശുദ്ധ യൗസേപ്പ് പിതാവായ ദൈവമല്ല എന്നതിന് പ്രധാന തെളിവായി മനോവ ഉയര്‍ത്തുന്നത്, സ്തേഫാനോസിന്റെ മരണമൊഴിയാണ്. ലോകത്തിന്റെ കോടതിപോലും മരണമൊഴിയെ മുന്തിയ പരിഗണന നല്‍കി അംഗീകരിക്കാറുണ്ട്. അങ്ങനെയെങ്കില്‍, യേശുവിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് ജീവന്‍ സമര്‍പ്പിച്ച ഒരു വ്യക്തിയുടെ മരണമൊഴിയെ സ്വര്‍ഗ്ഗം എത്രയോ കൂടുതലായി പരിഗണിക്കും! സ്തേഫാനോസ് തന്റെ മരണത്തിനുമുമ്പ് സ്വര്‍ഗ്ഗത്തെ ദര്‍ശിക്കുന്നതും, അവിടെ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് യേശു ഉപവിഷ്ടനായിരിക്കുന്നതും കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. യൗസേപ്പിതാവിനെയാണ് താന്‍ ദര്‍ശിക്കുന്നതെന്ന് സ്തേഫാനോസ് പറഞ്ഞില്ല! ഇതിനു സമാനമായ രീതിയില്‍ സ്വര്‍ഗ്ഗീയദര്‍ശനങ്ങള്‍ ലഭിച്ചിട്ടുള്ള അനേകം വിശുദ്ധരുടെ വെളിപ്പെടുത്തലുകള്‍ പരിശോധിച്ചാലും ഇതില്‍നിന്നു വ്യത്യസ്തമായി ഒന്നും കാണാന്‍ കഴിയില്ല!
കര്‍ത്താവായ യേശുവിന്റെ വളര്‍ത്തുപിതാവായിരുന്ന ജോസഫിനെ പിതാവായ ദൈവമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു വാദഗതി പരിശോധിച്ചുകൊണ്ട് ഈ വിവരണം തുടരാം.

വിശുദ്ധ ജോസഫും വിശ്വകര്‍മ്മാവും!

വിശുദ്ധ യൗസേപ്പിതാവിനെ ദൈവമായി ഉയര്‍ത്തിക്കൊണ്ട് വിവരണം നല്‍കിയ വൈദീകന്റെ ഒരു വാദമാണ് നാമിവിടെ പരിശോധിക്കുന്നത്. 'ഫ്രീമേസണ്‍' പ്രസ്ഥാനത്തെയും കത്തോലിക്കാസഭയിലെ വിജാതിയ അനുകരണത്തെയും നിശിതമായി വിമര്‍ശിക്കുകയും അവയില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയും ചെയ്യുന്ന ആദരണീയനായ ഈ വൈദീകനില്‍നിന്ന്‍ ആരും പ്രതീക്ഷിക്കാത്ത ഒരു സന്ദേശമായിരുന്നു ഇത്. ഇദ്ദേഹം നല്‍കിയ സന്ദേശത്തിന്റെ അന്തസത്ത ഇങ്ങനെ:വിശുദ്ധ യൗസേപ്പ് ഒരു ആശാരിയായിരുന്നു. സൃഷ്ടി നടത്തുന്നവനാണ് ആശാരി! ദൈവംതന്നെയാണ് ജോസഫ് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനമായി ഈ വൈദീകന്‍ ഉയര്‍ത്തിയ വാദം, ഇദ്ദേഹത്തിന്റെ വിജാതിയവിരുദ്ധ നിലപാടുകളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ കൊണ്ടുചെന്നെത്തിക്കുന്നതായിരുന്നു. കാരണം, ഹൈന്ദവ സനാതനത്തില്‍നിന്ന്‍ അടര്‍ത്തിയെടുത്ത പൈശാചിക സങ്കല്പമാണ് ഇതെന്നു തിരിച്ചറിയാന്‍ എന്തുകൊണ്ട് ഈ വൈദീകനു സാധിച്ചില്ല? ആശാരി മാത്രമല്ല, വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കുന്ന മൂശാരിയും, കൊല്ലനും തട്ടാനും വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെടുന്നവരാണ്. വിശ്വകര്‍മ്മാവിനെക്കുറിച്ചുള്ള ഹൈന്ദവ സങ്കല്പം പരിശോധിച്ചാല്‍, ഈ വാദത്തിനുപിന്നിലുള്ള പൈശാചികതയുടെ പൂര്‍ണ്ണത വ്യക്തമാകും.
ഹിന്ദു വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് വിശ്വകര്‍മ്മാവ്. വിശ്വം എന്നാല്‍ ലോകം, കര്‍മ്മാവ് എന്നാല്‍ സൃഷ്ടാവ്. അതുകൊണ്ടുതന്നെ, സൃഷ്ടിപരമായ പണികള്‍ ചെയ്യുന്ന മരപണിക്കാര്‍, കൊത്തുപണിക്കാര്‍, ഇരുമ്പ് പണിക്കാര്‍, സ്വര്‍ണ്ണ പണിക്കാര്‍ എന്നിവര്‍ വിശ്വകര്‍മ്മാവിനെ ദൈവമായി കാണുന്നു. അതായത്, ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും വിശ്വകര്‍മ്മാവിനെ ദൈവമായി കരുതന്നവരാണ്; മറിച്ച്, ഇവര്‍ വിശ്വകര്‍മ്മാവല്ല! വിശ്വകര്‍മ്മാവിനെ ആരാധിക്കുന്ന വിഭാഗങ്ങളായതുകൊണ്ട്, ഇവര്‍ വിശ്വകര്‍മ്മ സമുദായമായി അറിയപ്പെടുന്നു! യേശുക്രിസ്തുവിനെ ആരാധിക്കുന്നവര്‍ ക്രിസ്ത്യാനികള്‍ ആയതുപോലെതന്നെ!
വിശ്വത്തെ സൃഷ്ടിച്ചതിനാല് 'വിശ്വബ്രഹ്മം' വിശ്വകര്‍മ്മാവായി. സൃഷ്ടിക്കുമുമ്പ് സര്‍വ്വം ശൂന്യമായിരുന്ന അവസ്ഥയില്‍ ശക്തി (ശബ്ദം, ഓംകാരം) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല്‍ ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചശക്തികള്‍ യഥാക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങള്‍ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് മത്സ്യപുരാണത്തില്‍ പറയുന്നു. “യത് കിഞ്ചിത് ശില്പം തത് സര്‍വ്വം വിശ്വകര്‍മ്മജം”
ഭൂലോകത്തിലെ ചെറു കണികപോലും ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില്‍ വിളങ്ങുന്ന 'ശ്രീ വിരാട് വിശ്വകര്‍മ്മാവ്' ലോകത്തിന്റെ സൃഷ്ടികര്‍ത്താവാണന്നാണ്‌ വിശ്വാസം. അഞ്ച് മുഖവും 15 കണ്ണുകളുമുള്ള രൂപമാണ് വിശ്വകര്‍മ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില്‍ 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും, പിന്നെ പുഷ്പമാല, സര്‍പ്പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്‍, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകര്‍മ്മാവ് അണിഞ്ഞിരിക്കുന്നു.
ഋഗ്വേദത്തില് പ്രധാനികളായ ഇന്ദ്രന്‍, മിത്രനന്‍, വരുണന്‍, അഗ്നി, വിഷ്ണു എന്നിവര്‍ ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്കിലും, ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകര്‍മ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഋഗ്വേദത്തില്‍ പത്താം അദ്ധ്യായത്തിലും യജുര്‍, സാമ, അഥര്‍വ്വ വേദങ്ങളില്‍ പല അദ്ധ്യായങ്ങളിലും വിശ്വകര്‍മ്മാവിനെ ഏകനായും പാലകനായും സൃഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങള്‍ ഉണ്ട്. ത്വഷ്ടാവ്, ഹിരണ്യഗര്‍ഭന്‍, പ്രജാപതി തുടങ്ങിയ പേരുകളിലും ചില സൂക്തങ്ങളില്‍ വാഴ്ത്തുന്നുണ്ട്. ചില സൂക്തങ്ങള്‍ നോക്കുക:
"വിശ്വകര്‍മ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട്. അവന്‍ തന്റെ കരചരണങ്ങളാല്‍ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകര്‍മ്മാവ് ഏകനാണ്"(ഋഗ്വേദം 10.81.3).
"ലോകത്തിൻറെ സൃഷ്ടാവായ വിശ്വകര്‍മ്മാവ് ഞങ്ങളുടെ ഉല്‍പാദകനും പാലകനുമാകുന്നു.
അവന്‍ ജഗത്തിന്റെ എല്ലാ സ്ഥാനങ്ങളും അറിയുന്നു. അദ്ദേഹം ദേവകള്‍ക്കു നാമകരണം ചെയ്തു.
എല്ലാ ജീവകോടികളും ഏകമാത്രമായ ആ ദേവനെ പ്രാപിക്കുനതിനു ജിജ്ഞാസുക്കള്‍ ആകുന്നു"(ഋഗ്വേദം 10.82.3).

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകര്‍മ്മാവായ പ്രജാപതി ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു" (ശുക്ലയജുര്വേദം:17:18).
"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും കുന്നിന്റെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയങ്ങളുടെയും നിലാവിന്റെയും ശബ്ദത്തിന്റെയും ധുളികളുടെയും ചെടികളുടെയും നദികളുടെയും പച്ചിലകളുടെയും മണ്ണില്‍ കൊഴിഞ്ഞ ഇലകളുടെയും നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം"(കൃഷ്ണയജുര്വേദം:4:6-9).
വേദങ്ങളില്‍ പരമ പിതാവായി വിശ്വകര്‍മ്മാവിനെ കാണുന്നുവെങ്കിലും വേദങ്ങള്‍ക്കുശേഷം ഉണ്ടായ പുരാണങ്ങളില്‍ തീരെ ശക്തി കുറഞ്ഞ ദേവനാണ് ഇദ്ദെഹം. ബ്രഹ്മ്മാവ് സൃഷ്ടിയും വിഷ്ണു സ്ഥിതിയും ശിവന്‍ സംഹാരവും വിശ്വകര്‍മ്മാവ് ഇവരെ അനുസരിക്കുന്ന സഹായിയായ ശില്പിയുമായാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. വ്യാസന്റെ സൃഷ്ടിയായ പുരാണങ്ങളില്‍ ദേവന്മാരുടെ ശില്പിയാണ് വിശ്വകര്‍മ്മാവ്. "വിശ്വകര്‍മ്മാവ് കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദ്ധക്തരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വര്‍ണ്ണപണിക്കാരനുമാണ്"(മഹാഭാരതം:1;2592). പുരാണങ്ങളില്‍ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകര്‍മ്മാവിന്റെ മാതാവ്. വിഷ്ണു പുരാണത്തില്‍ ബ്രഹ്മാവിന്റെ മകനാണ് വിശ്വകര്‍മ്മാവ്! വേദങ്ങളില്‍ കാണുന്ന വിശ്വകര്‍മ്മാവ്‌, പുരാണങ്ങളില്‍ എത്തിയപ്പോഴേക്കും നിസ്സാരനായിപ്പോയി! കഥയില്‍ ചോദ്യമില്ല എന്ന തത്വം മുഖവിലയ്ക്കെടുക്കുന്നതുകൊണ്ട്, ഇവ അര്‍ഹിക്കുന്നതില്‍ അപ്പുറമായ പരിഗണന നല്‍കാന്‍ മനോവ ഇവിടെ ശ്രമിക്കുന്നില്ല!
ആശാരിപ്പണിക്കാരനായിരുന്ന യൗസേപ്പിതാവിനെ ദൈവമാക്കാന്‍ ചിലര്‍ ആശ്രയിച്ചത് ഹൈന്ദവപുരാണങ്ങളെയാണെങ്കില്‍, ഇത്തരം ആശയങ്ങളിലെ പൈശാചികതയുടെ തീവ്രതയാണ് വ്യക്തമാക്കുന്നത്! ഏറ്റവും നിസ്സാരമെന്നു തോന്നാവുന്ന വിജാതിയ അനുകരണങ്ങളെപ്പോലും ഗൗരവമായി കണ്ട് എതിരിടുന്ന ഈ വൈദീകനിലൂടെ ഏറ്റവും ഗുരുതരമായ ദുരന്തം കടന്നുവരുന്നത് ആരും ഗൗനിക്കില്ല. ഇതുതന്നെയാണ് പിശാചിന്റെ പ്രവര്‍ത്തനത്തിന്റെ പ്രത്യേകതയും! തനിക്കെതിരേ പോരാടുന്ന വ്യക്തികളെത്തന്നെ തന്റെ രാജ്യം വളര്‍ത്താന്‍ കൗശലപൂര്‍വ്വം ഉപയോഗിക്കുന്ന തന്ത്രം! 'എമ്പറര്‍ എമ്മാനുവേല്‍' എന്ന നിഗൂഢസംഘത്തെ സാത്താന്‍ ഉപയോഗിക്കുന്നതും ഇപ്രകാരംതന്നെയാണ്.
ഈ ലേഖനപരമ്പരയുടെ ആദ്യഭാഗത്ത് വ്യക്തമാക്കിയതുപോലെ, കത്തോലിക്കാസഭയില്‍ നിന്നുകൊണ്ട് മൂരിയാടുസംഘത്തിന്റെ ആശയം പ്രചരിപ്പിക്കുന്നവരാണ് കൂടുതല്‍ അപകടകാരികള്‍. കത്തോലിക്കാസഭയുടെ ഉള്ളില്‍നിന്നുകൊണ്ട് ത്രിത്വത്തെക്കുറിച്ചുള്ള അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങളെ തിരിച്ചറിയാനുള്ള മനോവയുടെ അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്നത്, ഇവിടെ സൂചിപ്പിച്ച വൈദീകന്റെ അനുയായികളിലാണ്. ഈ വൈദീകന്റെ ചുറ്റും ഉപഗ്രഹങ്ങള്‍പ്പോലെ പ്രദക്ഷിണംവയ്ക്കുന്ന ചിലരാണ് 'എമ്പറര്‍ ഇമ്മാനുവേല്‍' സംഘത്തിന്റെ 'B' ടീം! ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രമാണ് മൂരിയാടുസംഘവും അവരുടെ പിണയാളുകളും മുറുകെപ്പിടിച്ചിരിക്കുന്നത്! ഇവരുടെ സംഘത്തിലേക്ക് ഒരുവനെ നയിക്കുന്നതിനായി നുണ പറയുന്നതില്‍ തെറ്റില്ലെന്ന് ഇവര്‍ വാദിക്കുന്നു. കാരണം, ഇവരുടെ സംഘത്തില്‍ എത്തിപ്പെടുന്നവര്‍ മാത്രമേ രക്ഷപ്രാപിക്കുകയുള്ളു എന്ന സങ്കല്പമാണ് ഇവര്‍ക്കുള്ളത്. അതിനാല്‍ത്തന്നെ, നന്മയിലേക്കു നയിക്കുന്നതിനുള്ള നുണകള്‍ പാപമല്ലെന്ന് ഇവര്‍ വാദിക്കുന്നു! കര്‍ത്താവിന്റെ കല്പനകള്‍ക്ക് വിരുദ്ധമായ ഈ നിലപാട് പൈശാചികമാണെന്നു നാം തിരിച്ചറിയണം. വചനം ഇങ്ങനെ പറയുന്നു: "നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്"(യോഹ:8;44).
യേശു പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ നമ്മെ അവിടുന്ന് അയച്ചിട്ടില്ല. അവിടുന്ന് അപ്പസ്തോലന്മാരെ ശുശ്രൂഷ ഭരമേല്‍പിക്കുമ്പോള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: "ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ:28;20). ആരെയെങ്കിലും നിര്‍ബന്ധപൂര്‍വ്വം വിശ്വാസത്തിലേക്കു നയിക്കാന്‍ യേശു കല്പിച്ചിട്ടില്ല. അവിടുന്ന് പറഞ്ഞു: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല"(യോഹ:6;44). ആയതിനാല്‍, ഒരുവനെ രക്ഷിക്കാനായി കൗശലങ്ങള്‍ പ്രയോഗിക്കേണ്ട ആവശ്യമില്ല!
യേശുവിന്റെ വളര്‍ത്തുപിതാവായ ജോസഫിന് ദൈവപിതാവുമായി എന്തെങ്കിലും സമാനതകള്‍ ഉള്ളതായി ബൈബിളില്‍ കാണുന്നില്ല. ബൈബിളിലെ ജോസഫിനെ പരിചയപ്പെട്ടുകൊണ്ട് ഇതു നമുക്ക് സ്ഥിരീകരിക്കാം!

നീതിമാനായ ജോസഫ് ബൈബിളില്‍!

നീതിമാനായി സ്വര്‍ഗ്ഗം അംഗീകരിച്ച ചില വ്യക്തികളെ ബൈബിളില്‍ നാം കണ്ടുമുട്ടുന്നുണ്ട്. വിശ്വാസികളുടെ പിതാവായി അറിയപ്പെടുന്ന അബ്രാഹം ഒരു നീതിമാനായിരുന്നു. എന്നാല്‍, ബൈബിളിലെ നോക്കുക:"ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല"(റോമാ:3;10). നീതിമാന്മാരായി ആരുമില്ല എന്നു വെളിപ്പെടുത്തുകയും, ചില വ്യക്തികളെ നീതിമാനെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നത് വൈരുദ്ധ്യമല്ലേയെന്നു ചോദിച്ചേക്കാം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കണ്ട്, ബൈബിള്‍ വൈരുദ്ധ്യങ്ങളുടെ ഗ്രന്ഥമാണെന്നു പ്രചരിപ്പിക്കുന്ന വ്യക്തികള്‍ ഈ സമൂഹത്തിലുണ്ട്. ഇത്തരക്കാര്‍ തങ്ങളുടെ വാദങ്ങളുമായി ക്രൈസ്തവരെ സമീപിക്കുമ്പോള്‍, വചനം അറിയാത്തവരാണെങ്കില്‍ ഉത്തരംമുട്ടും! ഇങ്ങനെ വഞ്ചിക്കപ്പെട്ട അനേകര്‍ നമുക്കിടയിലുണ്ട്. ബൈബിള്‍ എന്താണെന്നുപോലും അറിയാത്തവരാണ് വിശ്വാസികളില്‍ പലരും എന്നു പറയേണ്ടിവരുന്നതില്‍ മനോവയ്ക്ക് വേദനയുണ്ടെങ്കിലും പറയാതെവയ്യാ! കാരണം, ഇതാണു യാഥാര്‍ത്ഥ്യം!
ബൈബിളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍, ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്ന ഒറ്റവാക്കിലുള്ള പ്രഖ്യാപനത്തോടെ ഈ വിഷയത്തിന് ഇവിടെ വിരാമം ഇടുകയാണ്. മറ്റൊരവസരത്തില്‍ വിശദമായിത്തന്നെ ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കാം.
നീതിമാനായി ആരുമില്ലെന്നു പൗലോസ് അപ്പസ്തോലന്‍ പറയുവാനുണ്ടായ സാഹചര്യം, മനുഷ്യരുടെ വ്യതിചലനം മൂലമാണ്. മാത്രവുമല്ല, ഒരു മനുഷ്യന്‍ ജന്മംകൊണ്ട് നീതിമാനാകുന്നില്ല; മറിച്ച്, വിശ്വാസം വഴിയാണ് ഒരുവന്‍ നീതീകരിക്കപ്പെടുന്നത് എന്ന സത്യം ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്നു. "എന്തെന്നാല്‍, നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു"(റോമാ:3;28). ഇപ്രകാരം വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട വ്യക്തിയായിരുന്നു അബ്രാഹം! ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ പിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്? അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍ അവന് അഭിമാനത്തിനു വകയുണ്ട് - ദൈവസന്നിധിയിലല്ലെന്നുമാത്രം. വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു"(റോമാ:4;1-3). മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ലോകത്തിന്റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്"(റോമാ:4;13).
അബ്രാഹത്തിന്റെ നീതീകരണം ഇപ്രകാരമായിരുന്നു: "നൂറു വയസ്‌സായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുര്‍ബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു. വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു കഴിയുമെന്ന് അവനു പൂര്‍ണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്"(റോമാ:4;19-22). ഈ നീതീകരണത്തില്‍ നമുക്കും പങ്കുചേരാന്‍ സാധിക്കുന്നത് എപ്രകാരമാണെന്നും ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്കുകള്‍ നോക്കുക: "അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിന് ഏല്‍പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും"(റോമാ:4;23-25).
പുതിയനിയമത്തില്‍ നീതീകരണം യേശുവിനെ കേന്ദ്രീകരിച്ചാണെങ്കില്‍, പഴയനിയമത്തില്‍ അബ്രാഹവുമായി ബന്ധപ്പെട്ടായിരുന്നു നീതീകരണം സാധ്യമാകുന്നത്. ഈ കാലഘട്ടത്തില്‍ യേശുവിനെ നമുക്കു ദൃഷ്ടാന്തമായി നല്കിയിരിക്കുന്നതുപോലെ, ക്രിസ്തുവിനു മുന്‍പു ജീവിച്ചവര്‍ക്കു ദൃഷ്ടാന്തം അബ്രാഹമായിരുന്നു. അതുകൊണ്ടാണ്, നീതിമാനായി മരിക്കുന്ന ഒരു വ്യക്തി, അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിക്കപ്പെടുന്നുവെന്ന വിശ്വാസം നിലനിന്നത്. പഴയനിയമത്തിലെ നീതീകരണത്തിന്റെ അടിസ്ഥാനം ഇതാണ്: "അപരിച്‌ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭിച്ച നീതിയുടെ മുദ്രയായി പരിച്‌ഛേദനം എന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത് പരിച്‌ഛേദനം കൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ അത് അവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനും ആയിരുന്നു. മാത്രമല്ല, അതുവഴി അവന്‍ പരിച്‌ഛേദിതരുടെ, പരിച്‌ഛേദനം ഏല്‍ക്കുക മാത്രമല്ല, നമ്മുടെ പിതാവായ അബ്രാഹത്തിനു പരിച്‌ഛേദനത്തിനുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുകകൂടിചെയ്തവരുടെ പിതാവായി"(റോമാ:4;11,12).
അബ്രാഹം ഏതു ദൈവത്തെ വിശ്വസിച്ചതിലൂടെ നീതീകരിക്കപ്പെട്ടുവോ അതേ ദൈവത്തെ മാത്രം ആരാധിക്കുന്നവര്‍ ഈ വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നു. വിശ്വാസം വഴിയാണ് ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത്. അബ്രാഹത്തിനുശേഷം അവന്റെ തലമുറയില്‍ 'നീതിമാന്‍' എന്ന വിശേഷണം അണിഞ്ഞിട്ടുള്ളവരൊക്കെ, അബ്രാഹത്തിന്റെ വിശ്വാസം ഏറ്റെടുത്തിട്ടുള്ളവരായിരുന്നു! അബ്രാഹത്തിനു മുന്‍പ് ജീവിച്ചിരുന്നവര്‍ക്കുപോലും അവന്‍ പിതാവായത് സത്യദൈവത്തെ അവര്‍ അനുഗമിച്ചതുകൊണ്ടാണ്. അബ്രാഹത്തിന്റെ വിശ്വാസം പിന്തുടര്‍ന്നതിലൂടെ നീതീകരിക്കപ്പെട്ട മറ്റൊരു വ്യക്തിയായിരുന്നു ദാവീദ്! അബ്രാഹവും ദാവീദുമൊക്കെ നീതിമാന്മാരായത് വിശ്വാസം വഴിയാണെങ്കിലും, ഇവരുടെയെല്ലാം നീതീകരണം പൂര്‍ത്തീകരിക്കപ്പെട്ടത് യേശുക്രിസ്തുവിലൂടെയാണ്. പഴയനിയമകാലത്ത് നീതിമാന്മാരായി പരിഗണിക്കപ്പെട്ടവരെല്ലാം യേശുവിന്റെ ദിനത്തെ പ്രത്യാശിക്കുകയോ പ്രവചിക്കുകയോ ചെയ്തിട്ടുള്ളവരായിരുന്നു എന്നതാണ് ഇതിനു കാരണം! കര്‍ത്താവിലുള്ള പ്രത്യാശയാണ് ഒരുവനെ നീതീകരിക്കുന്ന മറ്റൊരു ഘടകം എന്നത് ഇതിലൂടെ വ്യക്തമാകുന്നു. യേശുവിന്റെ ദിനം കാണാന്‍ ആഗ്രഹിക്കുകയും അതു കാണുകയും ചെയ്ത വ്യക്തിയായിരുന്നു അബ്രാഹം എന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു"(യോഹ:8;56). യേശുവിന്റെ ദിനം കാണാന്‍ ആഗ്രഹിച്ച നീതിമാന്മാരെക്കുറിച്ച് അവിടുന്ന് പറയുന്ന വാക്കുകള്‍ നോക്കുക: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല"(മത്താ:13;17). കര്‍ത്താവിന്റെ ദിനം കാണാന്‍ ആഗ്രഹിച്ചു കാത്തിരിക്കുകയും അതു കാണുകയും ചെയ്ത മറ്റൊരു വ്യക്തിയെ ബൈബിളില്‍ കാണുന്നുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദൈവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍ ദൈവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ! എന്തെന്നാല്‍, സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു"(ലൂക്കാ:2;25-31).
അബ്രാഹത്തിന്റെയും ദാവീദിന്റെയും വംശാവലിയില്‍നിന്നുള്ള നീതിമാനായ മറ്റൊരു വ്യക്തിയെയാണ് നാം അടുത്തതായി പരിചയപ്പെടാന്‍ പോകുന്നത്. യേശുവിന്റെ വളര്‍ത്തുപിതാവായ ജോസഫ് ആണ് ഈ നീതിമാന്‍! വിശുദ്ധ ജോസഫ് ഒരു നീതിമാനായിരുന്നുവെന്ന് ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. നീതിമാനായ ജോസഫിനെ ദൈവപിതാവാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളിലെ അബദ്ധങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം. ജോസഫ് ഒരു നീതിമാനായിരുന്നുവെന്ന് വ്യക്തമാക്കുന്ന വചനഭാഗത്തുതന്നെ ഇവരുടെ വാദങ്ങള്‍ പൊളിയുന്നുണ്ട്‌. ഈ വചനം സൂക്ഷ്മതയോടെ വായിക്കുക: "യേശുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു"(മത്താ:1;18,19). ജോസഫ് നീതിമാനായ ഒരു മനുഷ്യനായിരുന്നു എന്ന്‍ വ്യക്തമാക്കുന്ന ഈ വചനത്തില്‍, പൗരസ്ത്യപാഷാണ്ടതയുടെ കാപട്യവും പൊളിയുന്നു! ഗര്‍ഭിണിയായ മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന ജോസഫ് ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ദൈവശാസ്ത്ര പണ്ഡിതനൊന്നും ആകേണ്ടതില്ല; മറിച്ച്, സാമാന്യബുദ്ധി മാത്രം മതി. സര്‍വ്വശക്തനായ ദൈവമായി 'എമ്പറര്‍ സംഘം' പ്രഖ്യാപിച്ചിരിക്കുന്ന ജോസഫിനു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒരു സ്വപ്നം വേണ്ടിവന്നു! ദൈവമായി അവതരിപ്പിക്കുന്നതിലൂടെയല്ല നീതിമാനായ ജോസഫിന്റെ മഹത്വം പ്രഖ്യാപിക്കപ്പെടുന്നത്; കര്‍ത്താവായ യേശുവിന്റെ വളര്‍ത്തുപിതാവാകുന്നത്തിലൂടെയാണ്!
ഈ വചനം നോക്കുക: "അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും"(മത്താ:1;20,21). സ്വര്‍ഗ്ഗത്തിലെ ഒരു ദൂതന്‍ സ്വപ്നത്തില്‍വന്ന്, ദൈവത്തെ ബോധാവത്ക്കരിക്കുന്ന ഭാഗമാണോ നാം ഇവിടെ വായിച്ചത്? പൗരസ്ത്യസഭയും ഇസ്ലാമും തമ്മിലുള്ള ചാര്‍ച്ചയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. മുഹമ്മദ്‌ ഉണ്ടാക്കിയ അല്ലാഹു ഇതുപോലെയായിരുന്നു! മുഹമ്മദ്‌ ചെന്നുപെടുന്ന അബദ്ധങ്ങളില്‍നിന്നായിരുന്നു അല്ലാഹു കാര്യങ്ങള്‍ പഠിച്ചിരുന്നത്! പ്രവാചകന്മാരാല്‍ മുന്‍കൂട്ടി വിളംബരം ചെയ്യപ്പെട്ടിട്ടുള്ള രക്ഷയുടെ സദ്വാര്‍ത്ത, ശിമയോന്‍പോലും തിരിച്ചറിഞ്ഞിട്ടും പൗരസ്ത്യരുടെ ദൈവം തിരിച്ചറിഞ്ഞില്ല! സര്‍വ്വജ്ഞാനിയായ ദൈവത്തെ ഇകഴ്ത്തുവാന്‍ ഇസ്മായേല്‍സന്തതികള്‍ കെട്ടിച്ചമച്ച കള്ളക്കഥകളെയാണ് 'മൂരിയാടുസംഘവും' അവര്‍ക്കു വഴിയൊരുക്കുന്ന ചില പൗരസ്ത്യ വൈദീകരും തലയില്‍ പേറുന്നത്!

പൗരസ്ത്യരുടെ ത്രിത്വത്തിന് കൂട്ടംതെറ്റിയോ?!

ഈ ഉപശീര്‍ഷകം വായിച്ച് മനോവയോടെ ആരും കലഹിക്കരുത്. പരിശുദ്ധ കന്യകാമാതാവിനെയും വിശുദ്ധ യൗസേപ്പിനെയും ബഹുമാനിക്കാനും ആദരിക്കാനും മനോവ മുന്നിലുണ്ട്. എന്നാല്‍, ത്രിത്വൈകദൈവമായി ഇവരെ പരിഗണിക്കുന്നതിലൂടെ ദൈവത്തെ മാത്രമല്ല, പരിശുദ്ധ അമ്മയെയും വിശുദ്ധ ജോസഫിനെയും കൂടിയാണ് അവഹേളിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം തുറന്നുപറയാതിരിക്കാന്‍ മനോവയ്ക്കു കഴിയുകയുമില്ല! സ്ത്രീകളില്‍ ഏറ്റവും ഭാഗ്യവതിയായ മറിയവും നീതിമാനായ ജോസഫും സാധാരണ മനുഷ്യര്‍തന്നെയായിരുന്നു എന്നതിന്റെ വ്യക്തമായ മറ്റൊരു തെളിവ് ബൈബിളില്‍ കാണാന്‍ കഴിയും. ജറുസലേം ദൈവാലയത്തില്‍ ആരാധയ്ക്ക് പോയതുമായി ബന്ധപ്പെട്ട വിവരണത്തിലാണ് നാമിത് കാണുന്നത്.
മൂരിയാടു സംഘത്തിന്റെ നിഗമനമനുസരിച്ച്, ജറുസലെമില്‍ ആരാധനയ്ക്കു പോയത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വമാണ്! എന്നാല്‍, ആരാധനയ്ക്കുശേഷം ഇവര്‍ കൂട്ടംതെറ്റിപ്പോയി! ഈ സംഭവം വായിക്കുന്നത് ഇങ്ങനെയാണ്: "തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി"(ലൂക്കാ:2;43-45). 'ഈശോ മറിയം യൗസേപ്പ്' എന്നിവരാണ് ത്രിത്വൈകദൈവം എന്നുള്ള വാദത്തിലൂടെ അല്ലാഹുവിനേക്കാള്‍ നിസ്സാരനാക്കി സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ചിത്രീകരിക്കാനുള്ള സാത്താന്റെ കൗശലമാണ് ഇവിടെ വെളിപ്പെടുന്നത്! യേശുവിനെ കാണാത്തതുമൂലം 'പിതാവും പരിശുദ്ധാത്മാവും'(ജോസഫും മറിയവും) ആകുലപ്പെടുന്നതായി പിന്നീടുള്ള വചനത്തില്‍ കാണുന്നു: "അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു"(ലൂക്കാ:2;48).
പിതാവായ ദൈവത്തെയും പരിശുദ്ധാത്മാവിനെയും ഇത്ര നിസ്സഹായരായി ചിത്രീകരിക്കുകയെന്നത് ആരുടെ അജണ്ടയാണെന്നു ചിന്തിക്കണം. ഇസ്ലാം എന്ന ശപിക്കപ്പെട്ട മതം ഉടലെടുക്കുന്നതിനുള്ള വഴിയൊരുക്കലായിരുന്നു ഇത്. ത്രിത്വത്തെ ആക്ഷേപിച്ചുകൊണ്ടുള്ള മുഹമ്മദിന്റെ ഓരോ പുലഭ്യങ്ങളും പരിശോധിച്ചാല്‍, പൗരസ്ത്യസഭയില്‍ നിലനിന്നിരുന്ന അബദ്ധസിദ്ധാന്തങ്ങള്‍ മറനീക്കി പുറത്തുവരും! വിശുദ്ധ ജോസഫിനെ വിശ്വകര്‍മ്മാവാക്കാന്‍ സീറോമലബാര്‍ സഭയിലെ വൈദീകന്‍ ശ്രമിച്ചതും ഈ അബദ്ധസിദ്ധാന്തത്തിന്റെ സ്വാധീനം ഒന്നുകൊണ്ടാണ്! ജോസഫ് അല്ല തന്റെ യഥാര്‍ത്ഥ പിതാവെന്നു വ്യക്തമാക്കിക്കൊണ്ട് യേശു നല്‍കുന്ന വെളിപ്പെടുത്തല്‍ നോക്കുക: "നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?"(ലൂക്കാ;2;49). മറിയാമോ ജോസഫോ തന്റെ പിതാവല്ലെന്നു വ്യക്തമാക്കുന്നതല്ലേ ഈ വചനം? ഇനിയും വ്യക്തമായില്ലെങ്കില്‍, യേശുവിന്റെ മറ്റൊരു വെളിപ്പെടുത്തല്‍ ബൈബിളിലുണ്ട്. യേശു അവിടുത്തെ ശിഷ്യനായ പീലിപ്പോസിനോടാണ് ഇതു പറയുന്നത്.
യേശുവും അവിടുത്തെ ശിഷ്യനായ പീലിപ്പോസും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക: "പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍"യോഹ:14;8-11). യേശു ഇവിടെ വെളിപ്പെടുത്തിയ അവിടുത്തെ പിതാവുമായി യൗസേപ്പിതാവിന് എന്തെങ്കിലും പൊരുത്തമുള്ളതായി കരുതാന്‍ കഴിയില്ല! പീലിപ്പോസിന്റെ അപേക്ഷ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരിക എന്നതായിരുന്നു. ഇതിനു മറുപടിയായി ജോസഫിനെ കാണിച്ചുകൊടുക്കുകയല്ല; മറിച്ച്, തന്നെത്തന്നെ വെളിപ്പെടുത്തിയതിലൂടെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സത്തയില്‍ ഒന്നാണെന്നു സ്ഥിരീകരിക്കുകയാണ് ചെയ്തത്.
യാഥാര്‍ത്ഥ്യം ഇതായിരിക്കേ വിജാതിയരുടെ തത്വങ്ങള്‍ അനുകരിച്ചുകൊണ്ട്, വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചതിലൂടെ നേട്ടമുണ്ടാക്കിയത് മുഹമ്മദും അവന്‍ ഉയര്‍ത്തിയ ആശയവുമാണ്! ത്രിത്വം എന്നത് മൂന്നു ദൈവങ്ങളാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നു എന്നതിന് മുഹമ്മദിന്റെ വാക്കുകള്‍തന്നെ തെളിവായി പരിഗണിക്കാം. സ്ത്രീദൈവത്തെക്കുറിച്ചുള്ള മുഹമ്മദിന്റെ പരാമര്‍ശം ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്! ക്രൈസ്തവരുടെയിടയില്‍ ഉടലെടുത്ത അന്തശ്ഛിദ്രം ഇസ്ലാമിന്റെ ഏകദൈവ സിദ്ധാന്തത്തിനു സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. മുഹമ്മദ്‌ അവതരിപ്പിച്ച അല്ലാഹുവെന്ന വ്യാജനെ യഥാവിധി മനസ്സിലാക്കാതെ ക്രൈസ്തവരില്‍ പലരും സ്വീകരിച്ചത്, അബ്രാഹത്തെയും പൂര്‍വ്വപിതാക്കന്മാരെയും കൂട്ടുപിടിച്ചുള്ള ഇവന്റെ കുതന്ത്രത്തിന്റെ വിജയമായിരുന്നു! മാത്രവുമല്ല, സിറിയയിലും പരിസരത്തും ജീവിച്ചിരുന്ന ക്രിസ്ത്യാനികള്‍ ഇസ്മായേലിന്റെ തലമുറയില്‍പ്പെട്ടവരായിരുന്നതും ഇസ്ലാമിലേക്കുള്ള ആകര്‍ഷണത്തിനു കാരണമായി. ഇസ്മായേല്‍ വംശജര്‍ക്കു പൊതുവേ യാക്കോബിന്റെ മക്കളോടു വിരോധമുണ്ടായിരുന്നു. ആയതിനാല്‍, തങ്ങളുടെ യഥാര്‍ത്ഥ വംശാവലിയില്‍നിന്നുള്ള മുഹമ്മദിനെ സ്വീകരിക്കാനുള്ള സാഹചര്യത്തെ തള്ളിക്കളയാന്‍ കഴിയില്ല. വാളുകൊണ്ടാണ് ഇസ്ലാംമതം പ്രചരിപ്പിക്കപ്പെട്ടതെങ്കിലും, എളുപ്പത്തില്‍ അതു സാധ്യമായതിന്റെ പിന്നില്‍ ഈ ഘടകങ്ങളുണ്ട്! ചെറുത്തുനില്‍പ്പിനു തയ്യാറാകാതെ, കൂട്ടത്തോടെ കൂടുമാറിയവരായിരുന്നു അധികവും!
സിറിയയിലും പരിസരപ്രദേശങ്ങളിലും അവശേഷിച്ച നാമമാത്രമായ ക്രൈസ്തവരും തങ്ങളുടെ ദൈവത്തെ അല്ലാഹുവെന്നു വിളിച്ചതിലും ദുരൂഹതയുണ്ട്. അറബിഭാഷയില്‍ 'അല്ലാഹു' എന്നത് ദൈവത്തെ സൂചിപ്പിക്കുന്ന പദമാണെന്ന വാദം തികച്ചും അബദ്ധമാണ്! ദൈവത്തെ സൂചിപ്പിക്കുന്നതിനുള്ള യഥാര്‍ത്ഥ അറബിപദം 'ഇലാഹ്' എന്നാകുന്നു. അതുകൊണ്ടാണ്, 'ലാ ഇലാഹാ ഇല്‍ അല്ലാഹ്' എന്ന്‍ ഇസ്ലാം പറയുന്നത്. ഈ വാചകത്തിന്റെ അര്‍ത്ഥം: അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ്! ഇലാഹ്, അല്ലാഹു എന്നീ രണ്ടു പദങ്ങളും ഈ വാചകത്തിലുണ്ട്. അല്ലാഹു എന്നത് ഒരു പേരാണെന്നും, ഇലാഹാണ് ദൈവം എന്ന അര്‍ത്ഥം വരുന്ന പദമെന്നും ഇവിടെ സുവ്യക്തമായി വെളിപ്പെടുന്നു! മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍, അല്ലാഹുവെന്ന് മറ്റു മതക്കാര്‍ തങ്ങളുടെ ദൈവത്തെ സംബോധനചെയ്യുന്നത് വിലക്കിയതും ഇക്കാരണത്താലാണ്! ഇന്ത്യയില്‍ ഒരു മുസ്ലീം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, ദൈവം എന്ന അര്‍ത്ഥമുള്ള മറ്റു വാക്കുകള്‍ ഉപയോഗിക്കാന്‍ തയ്യാറാകാതെ, അല്ലാഹു എന്നുതന്നെ പറയാന്‍ വാശിപിടിക്കുന്നതിന്റെ കാരണവും ഇതുതന്നെ! അതായത്, അല്ലാഹുവിനെ യാഹോവയാക്കി ജനത്തെ വഞ്ചിക്കുന്നതില്‍ പൗരസ്ത്യക്രൈസ്തവരും അവരുടെതായ സംഭാവന നല്‍കി എന്നു ചുരുക്കം!

പരിശുദ്ധാത്മാവ് സ്ത്രീയോ പുരുഷനോ?

സീറോമലബാര്‍ റീത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗവും 'എമ്പറര്‍ എമ്മാനുവേല്‍' എന്ന പെട്ടകസഭയും ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയമാണിത്. മുന്‍പേ നാം കണ്ട വൈദീകനും ഇതേ വാദങ്ങള്‍തന്നെയാണ് ഉയര്‍ത്തിയത്. 'റൂഹാ' എന്ന വാക്ക് സ്ത്രീലിംഗം ആയതിനാല്‍, പരിശുദ്ധാത്മാവ് സ്ത്രീയാണെന്ന്‍ ഇദ്ദേഹം തറപ്പിച്ചുപറയുന്നു! പരസ്യമായി ആരോടും ഇതു പറയാന്‍ ഇവരാരും തയ്യാറാകുന്നില്ല എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പരസ്യമായി പഠിപ്പിക്കാന്‍ തയ്യാറാകാതെ രഹസ്യമായി പഠിപ്പിക്കുന്ന വ്യക്തികളോ സമൂഹമോ പരിശുദ്ധാത്മാവിനാല്‍ നിയോഗിക്കപ്പെട്ടവരാണെന്നു കരുതാന്‍ സാധിക്കില്ല. കാരണം, കര്‍ത്താവ് സംസാരിച്ചത് പരസ്യമായിട്ടാണ്; രഹസ്യമായിട്ടല്ല! ചില കാര്യങ്ങള്‍ എല്ലാവര്‍ക്കും വെളിപ്പെടുത്തിയില്ല എന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍, അതിനു വ്യക്തമായ കാരണവുമുണ്ട്.
എന്നാല്‍, രഹസ്യത്തില്‍ പഠിപ്പിക്കുന്നവരെക്കുറിച്ച് ബൈബിള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്‍മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു"(2പത്രോ:2;1-3). കര്‍ത്താവായ യേശു ചില സന്ദര്‍ഭങ്ങളില്‍ രഹസ്യമായി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശത്തോടെ ചിലതു ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഒന്നായിരുന്നു താബോര്‍ മലയില്‍വച്ചു രൂപാന്തരപ്പെട്ട സംഭവം. ഇവിടെ യേശു പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചാല്‍, എന്തുകൊണ്ടാണ് ഇപ്രകാരം പറഞ്ഞത് എന്നു മനസ്സിലാക്കാന്‍ സാധിക്കും. അത് ഇപ്രകാരമായിരുന്നു: "മലയില്‍നിന്ന്‍ ഇറങ്ങുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന്‍ ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്"(മത്താ:17;9).
യേശുവിന്റെ ഉത്ഥാനംവരെ രഹസ്യമാക്കി വയ്ക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവിടുന്ന് ദൈവപുത്രനും ദൈവവുമാണ് എന്ന സത്യമായിരുന്നു. കാരണം, യേശു ഈ ഭൂമിയിലേക്കു വന്നത് ബലിയര്‍പ്പിക്കുക എന്ന പരമമായ ലക്ഷ്യത്തോടെയായിരുന്നതിനാല്‍, ഈ ബലി തടസ്സപ്പെടാന്‍ പാടില്ല! യേശുവിന്റെ യഥാര്‍ത്ഥ മഹത്വം സകലരും അറിയാനിടയായാല്‍ ബലിയര്‍പ്പണം തടസ്സപ്പെട്ടെക്കാം. ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമായി തന്നെത്തന്നെ സ്വയം വെളിപ്പെടുത്തിയത്! രക്ഷാകര ദൗത്യം പൂര്‍ത്തിയായതിനുശേഷം ആരിലൂടെ ഈ സത്യങ്ങള്‍ ലോകത്തെ അറിയിക്കണമെന്ന് അവിടുന്ന് തീരുമാനിച്ചുവോ, അവരില്‍നിന്ന് ഒന്നും അവിടുന്ന് മറച്ചില്ല! ഈ വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കുക: "മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറിയില്‍വച്ച് ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും"(ലൂക്കാ:12;2,3). യേശുവിന്റെ മരണംവരെയും സൂക്ഷിച്ചുവയ്ക്കേണ്ട രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ നിയുക്തരായ ആദ്യത്തെ പാത്രങ്ങളായിരുന്നു അവിടുത്തെ അപ്പസ്തോലന്മാര്‍!
മോശയുടെ നിയമം അനുശാസിക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മത പാലിച്ചുകൊണ്ടായിരുന്നു യേശു പ്രവര്‍ത്തിച്ചത്. താന്‍ തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ മൂന്നുപേരെ മാത്രം സാക്ഷികളാക്കിക്കൊണ്ട് ചില അടയാളങ്ങള്‍ യേശു നല്‍കിയത് മോശയുടെ നിയമം നിലനില്‍ക്കുന്നതുകൊണ്ടായിരുന്നു. മറിച്ച്, ചിലരെങ്കിലും കരുതുന്നതുപോലെ, യേശുവിന് ആരോടെങ്കിലും പ്രത്യേക താത്പര്യമോ, മറ്റാരോടെങ്കിലും അവഗണനയോ ഉണ്ടായിരുന്നതുകൊണ്ടല്ല. ഒറ്റുകാരനായ യൂദാസില്‍നിന്നു ചിലതെങ്കിലും മറച്ചുവയ്ക്കേണ്ടിയിരുന്നു എന്നതുകൊണ്ടാണ് പന്ത്രണ്ടു പേരോടുമായി എല്ലാം വെളിപ്പെടുത്താതിരുന്നത്. ഒരുവനെ മാത്രം മാറ്റിനിര്‍ത്തുന്നത് മാനുഷീകമായിപ്പോലും അധാര്‍മ്മികമായിരിക്കെ, യൂദാസില്‍നിന്നു മറയ്ക്കേണ്ടവ മൂന്നുപേരോടു മാത്രമായി വെളിപ്പെടുത്തി! കാരണം, മോശയുടെ നിയമമനുസരിച്ച് രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോന്നും സ്ഥിരീകരിക്കാന്‍ ആവശ്യമാണ്‌! "തെറ്റിന്റെയോ കുറ്റത്തിന്റെയോ സത്യാവസ്ഥ തീരുമാനിക്കാന്‍ ഒരു സാക്ഷി പോരാ; രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി വേണം"(നിയമം:19;15). യേശുവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അറിഞ്ഞിട്ടുള്ള മൂന്നു വ്യക്തികള്‍ സാക്ഷികളായി വേണം എന്നതുകൊണ്ടാണ്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടത്! ഇവരിലൂടെ എല്ലാ സത്യങ്ങളും ലോകത്തോടു പ്രഖ്യാപിക്കപ്പെട്ടു. ഇനിമേല്‍ നിഗൂഢതകള്‍ ഒന്നും ക്രിസ്തീയതയിലില്ല! ഇനിയുമാരെങ്കിലും നിഗൂഢമായ ആശയങ്ങള്‍ രഹസ്യമായി പഠിപ്പിക്കാന്‍ തുനിഞ്ഞാല്‍, അവരെ ദൈവം അയച്ചതല്ല എന്ന് നാം അറിഞ്ഞിരിക്കണം.
ഇനി നമുക്ക് 'റൂഹാ' സ്ത്രീയാണോ എന്ന വിഷയത്തിലേക്കു തിരികെവരാം. പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്ന അനേകം പദങ്ങളില്‍ ഒന്നാണ് 'റൂഹാ' എന്നത്. 'റൂഹ്-കുദേശ' എന്ന്‍ അരാമിക് ഭാഷയില്‍ പരിശുദ്ധാത്മാവിനെ വിളിക്കാറുണ്ട്. ഹെബ്രായ, സുറിയാനി തുടങ്ങിയ ഭാഷകളില്‍ ഈ പദം അല്പം വ്യത്യാസത്തോടെ ഉപയോഗിക്കുന്നു. റുഹാ, റൌഹ്(Rucha,Ruach)എന്നീ പദങ്ങളാണ് യഥാക്രമം അരാമിക്, ഹീബ്രു ഭാഷകളില്‍ ആത്മാവിനെ(Spirit) സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. ആത്മാവ് എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ജര്‍മ്മന്‍ പദമാണ് ഗൈസ്റ്റ്(Geist). ഹൈലിഗെന്‍ ഗൈസ്റ്റ് (Heiligen Geist) എന്നാല്‍ ജര്‍മ്മന്‍ ഭാഷയില്‍ പരിശുദ്ധാത്മാവ് എന്നാണ് അര്‍ത്ഥം! ഇപ്പോള്‍ നിലവിലുള്ള ഗ്രീക്ക് ഭാഷയില്‍ 'റ്റോ ആഗിയോ പ്നെര്‍മാ' (To ágio pnév̱ma) എന്നും, ലാറ്റിന്‍ ഭാഷയില്‍ സ്പിരിറ്റുസ് സാന്‍കുറ്റുസ് (spiritus Sanctus)എന്നുമാണ് പരിശുദ്ധാത്മാവിനെ കുറിക്കുന്ന പദങ്ങള്‍! ഈ വിധത്തില്‍ വ്യത്യസ്തമായതോ അല്പസ്വല്പം സാദൃശ്യമുള്ളതോ ആയ പദങ്ങളാണ് വിവിധ ഭാഷകളില്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇനി നമുക്ക് യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കാം.
'റൂഹാ' എന്ന വാക്ക് സ്ത്രീലിംഗം ആണെന്ന വാദമാണ് നമ്മുടെ വൈദീകന്‍ ഉയര്‍ത്തിയത്. അരാമിക് ഭാഷയില്‍ ഈ വാക്കു സ്ത്രീലിംഗമാണോ അല്ലയോ എന്നതിനെക്കുറിച്ച് ഒരു തര്‍ക്കത്തിനു മനോവ മുതിരുന്നില്ല. എന്നാല്‍, റൂഹാ അഥവാ ആത്മാവ് എന്ന അര്‍ത്ഥം വരുന്ന ജര്‍മ്മന്‍ പദമായ 'ഗൈസ്റ്റ്'(Geist) പുല്ലിംഗം ആണെന്ന്‍ ആധികാരികമായി പറയാന്‍ മനോവയ്ക്കു കഴിയും! അതുകൊണ്ടുതന്നെ ഭാഷകളില്‍ ഉപയോഗിക്കുന്ന പടങ്ങളുടെ ലിംഗത്തെ ആശ്രയിച്ചല്ല ആ പദങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളുടെ ലിംഗം നിശ്ചയിക്കുന്നത്! കസേരയുടെ ജര്‍മ്മന്‍ പദമായ 'സ്റ്റുഹ്ള്‍'(Stuhl) പുല്ലിംഗമായതിനാല്‍, കസേര പുരുഷനാണെന്നു പറയാന്‍ കഴിയുമോ? ഒരു വസ്തുവിനെ സൂചിപ്പിക്കാന്‍ വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിക്കാറുണ്ട്. അവയില്‍ ഓരോന്നും വെവ്വേറെ ലിംഗങ്ങളാണെങ്കില്‍ വസ്തുവിന്റെ ലിംഗം എങ്ങനെ നിശ്ചയിക്കും? ഉദാഹരണത്തിന്, മുറി(റൂം) എന്ന അര്‍ത്ഥം വരുന്ന രണ്ടു ജര്‍മ്മന്‍ പദങ്ങളാണ്, സിമ്മെര്‍(Zimmer), റൌം(Raum) എന്നിവ. 'സിമ്മെര്‍' എന്ന പദം നപുംസകവും, റൌം പുല്ലിംഗവുമാണ്! ഇതേ അര്‍ത്ഥം വരുന്ന മറ്റൊരു പദമായ 'കാംമെര്‍'(Kammer) സ്ത്രീലിംഗമാണെന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതായത്, ഒരു വസ്തുവിനെ കുറിക്കുന്ന മൂന്നു പദങ്ങളില്‍ മൂന്നും വ്യത്യസ്തങ്ങളായ ലിംഗങ്ങള്‍ ആയതുകൊണ്ടുതന്നെ, പേരുകള്‍ക്കൊണ്ട് വസ്തുവിന്റെ ലിംഗം നിശ്ചയിക്കാന്‍ സാധിക്കില്ല!
'റൂഹാ' എന്ന പദം സ്ത്രീലിംഗം ആയതുകൊണ്ട് ആത്മാവ് സ്ത്രീയാണെന്നു പറയുന്നുവെങ്കില്‍, ജര്‍മ്മനിയില്‍ എത്തുമ്പോള്‍ ഇതേ ആത്മാവ് പുരുഷനായി മാറുമോ? ഇങ്ങനെയൊരു ചോദ്യമുയര്‍ത്താന്‍ കാരണമുണ്ട്. ജര്‍മ്മന്‍ ഭാഷയില്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്ന പദമായ 'ഹൈലിഗെ ഗൈസ്റ്റ്' (heilige Geist) പുല്ലിംഗവും, ഹെബ്രായഭാഷയില്‍ 'റൂഹാ കുദേശ' സ്ത്രീലിംഗവും ആണെന്നു നാം കണ്ടു. 'റൂഹാ കുദേശ' എന്ന സ്ത്രീലിംഗപദം ജര്‍മ്മന്‍ഭാഷയിലേക്കു മൊഴിമാറ്റിയപ്പോള്‍ പുല്ലിംഗമായെങ്കില്‍, ഇസ്രായേലില്‍ പരിശുദ്ധാത്മാവ് സ്ത്രീയും, ജര്‍മ്മനിയില്‍ പുരുഷനും ആണെന്നു പറയേണ്ടിവരും! പേരിലെ ലിംഗം നോക്കി ത്രിത്വൈക ദൈവത്തിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നവരുടെ മൗഢ്യം വെളിപ്പെടുത്താനാണ് ഇത്രയും വിവരണങ്ങള്‍ നല്‍കിയത്. ഒരു കാര്യംകൂടി വ്യക്തമാക്കിക്കൊണ്ട് ഈ വിവരണം ഉപസംഹരിക്കാം. പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാന്‍ ബൈബിളില്‍(മൂലഗ്രന്ഥങ്ങളില്‍) ഉപയോഗിച്ചിരിക്കുന്ന അനേകം പദങ്ങളില്‍ ഒന്നുമാത്രമാണ് 'റൂഹാ കുദേശ'!
ആത്മാവ്, കാറ്റ്, ചൈതന്യം, ജീവന്‍ എന്നിങ്ങനെ അനേകം വാക്കുകള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നതിനായി ബൈബിളില്‍ വായിക്കാന്‍ കഴിയും. ഉത്പത്തിയുടെ പുസ്തകത്തിലെ ഒരു വചനം നോക്കുക: "ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു"(ഉല്‍പത്തി:1;2). ചൈതന്യം എന്ന വാക്കിന്, ജര്‍മ്മന്‍ ബൈബിളില്‍ ആത്മാവ്(Geist) എന്നും അമേരിക്കന്‍ ഇംഗ്ലീഷ് ബൈബിളില്‍ കാറ്റ്(wind) എന്നും ലാറ്റിന്‍ പരിഭാഷയിലുള്ള ഇംഗ്ലീഷ് ബൈബിളില്‍ ആത്മാവ്(Spirit) എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹെബ്രായ ഭാഷയിലുള്ള ബൈബിളില്‍പ്പോലും പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാന്‍ വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ ഒന്നുമാത്രമാണ് 'റൂഹാ'! ഈ പദം സ്ത്രീലിംഗമായതുകൊണ്ട് പരിശുദ്ധാത്മാവ് സ്ത്രീയാണെന്നു വാദിക്കുന്നത് ദുരുദ്ദേശപരമാണ് എന്നകാര്യത്തില്‍ സംശയമില്ല!
നാം പരിചയപ്പെട്ട വൈദീകന്റെയോ 'എമ്പറര്‍ എമ്മാനുവേല്‍' എന്ന ഗ്രൂപ്പിന്റെയോ ആത്മാര്‍ത്ഥതയെ മനോവ ചോദ്യംചെയ്യുന്നില്ല. ഒരുപക്ഷേ തങ്ങള്‍ വായിച്ചുകൂട്ടിയ 'പാഷാണ്ട' പുസ്തകങ്ങളിലൂടെ ഇവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാകാം. എന്നാല്‍, ചെറിയൊരു തെറ്റിദ്ധാരണയിലൂടെ വന്നുഭവിച്ച ദുരന്തത്തിന്റെ ആഘാതം വലുതാണ്‌! ഇവരിലെ അനേകം നന്മകളെ പരിഗണിച്ചുകൊണ്ട്, ഇവരിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അബദ്ധസിദ്ധാന്തങ്ങള്‍ക്കുനേരേ കണ്ണടയ്ക്കാന്‍ മനോവയ്ക്കാവില്ല! കാരണം, അനേകരെ നശിപ്പിക്കാന്‍പോന്ന മാരകമായ പ്രഹരശേഷി ഈ അബദ്ധസിദ്ധാന്തത്തിലുണ്ട്!

പരിശുദ്ധാത്മാവ് സ്ത്രീയല്ല!

പരിശുദ്ധാത്മാവ് സ്ത്രീയാണെങ്കില്‍, അബദ്ധം പറ്റിയത് യേശുവിനാണെന്നു പറയേണ്ടിവരും. എന്നാല്‍, ഇത്തരം വ്യര്‍ത്ഥ ഭാഷണങ്ങളിലൂടെ ദൈവകോപം പിടിച്ചുവാങ്ങാന്‍ മനോവ തയ്യാറല്ല! അതുകൊണ്ടുതന്നെ, പരിശുദ്ധാത്മാവിനെക്കുറിച്ച് യേശു നല്‍കുന്ന വെളിപ്പെടുത്തലാണ് യഥാര്‍ത്ഥ സത്യമെന്ന് പ്രഖ്യാപിക്കാന്‍ മനോവ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുമ്പോഴൊക്കെ ഒരു പുരുഷനെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍ മാത്രമാണ് യേശു ഉപയോഗിച്ചിട്ടുള്ളത്. അവന്‍, സഹായകന്‍ തുടങ്ങിയ വാക്കുകളിലൂടെയാണ് പരിശുദ്ധാത്മാവിനെ യേശു നമുക്കു പരിചയപ്പെടുത്തിയത്. "ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"(യോഹ:16;7,8).
മറ്റൊരു വചനം നോക്കുക: "സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും"(യോഹ:16;13,14).
ജ്ഞാനത്തെ സ്ത്രീയെയെന്നപ്പോലെ സംബോധന ചെയ്തുവെന്ന ഒറ്റക്കാരണത്താല്‍, പരിശുദ്ധാത്മാവിനെ സ്ത്രീയാക്കാന്‍ ശ്രമിക്കുന്നവര്‍ അനേകം വചനങ്ങളോട് മറുതലിക്കുകയാണ്. പരിശുദ്ധാത്മാവിനെ പരിചയപ്പെടുത്തയപ്പോഴെല്ലാം പുരുഷഭാവത്തില്‍ തന്നെയാണ് യേശു സംബോധന ചെയ്തത് എന്നകാര്യം ഇവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു!

അമ്മ ദേവിയല്ല; അമ്മയാണ്!

അമ്മ ദേവിയല്ല; ദൈവമല്ല; മഹാമായയും അല്ല; അമ്മ അമ്മയാണ്! "പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ:10;41). ഇതാണ് യേശു നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളില്‍ ഒന്ന്. ഓരോരുത്തര്‍ക്കും ഓരോരോ പദവികളാണ് കര്‍ത്താവു നിശ്ചയിച്ചിരിക്കുന്നത്. പിതാവ്, മാതാവ്, ഗുരുക്കന്മാര്‍, സഹോദരങ്ങള്‍, അയല്‍ക്കാര്‍ എന്നിവരോട് നമുക്കുള്ള ഉത്തരവാദിത്വങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ അരികിലേക്ക് ഒരു പ്രവാചകനെ ദൈവം അയച്ചാല്‍, അവനെ നാം പ്രവാചകനായി അംഗീകരിക്കുകയും സ്വീകരിക്കുകയും വേണം. അതുപോലെതന്നെ നീതിമാനെ നീതിമാനായി പരിഗണിക്കുക എന്നതും വാഗ്ദാനത്തോടുകൂടിയുള്ള ഉപദേശമാണ്. പ്രവാചകനെ പ്രവാചകനായും നീതിമാനെ നീതിമാനായും സ്വീകരിക്കുന്നുവെങ്കില്‍, അവര്‍ക്കു ലഭിക്കുന്ന പ്രതിഫലംതന്നെ നമുക്കും ലഭിക്കും.
മാതാവിനെയും പിതാവിനെയും ബഹുമാനിക്കുന്ന വ്യക്തികള്‍ക്ക് കര്‍ത്താവു നല്‍കുന്ന വാഗ്ദാനം പ്രമാണത്തോടുകൂടെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. "നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ:20;12). പിതാവിനെ പിതാവായും, മാതാവിനെ മാതാവായും സ്വീകരിക്കുന്നവര്‍ക്ക് മാതാപിതാക്കളുടെ പ്രതിഫലം ലഭിക്കുമെന്നുകൂടി മനസ്സിലാക്കാവുന്നതാണ്. നല്ല മാതാപിതാക്കള്‍ക്ക് അവരുടെ മക്കളാണ് ഈ ഭൂമിയിലുള്ള പ്രതിഫലം. ദൈവഭയത്തില്‍ മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് അവരുടെ മക്കളെപ്രതി മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കേണ്ടി വരില്ല. നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട് എങ്ങനെ പ്രവര്‍ത്തിച്ചുവോ, അപ്രകാരംതന്നെയായിരിക്കും നിങ്ങളുടെ മക്കള്‍ നിങ്ങളോടും പ്രവര്‍ത്തിക്കുന്നത്. ഇതാണ്, മാതാപിതാക്കളെ മാതാപിതാക്കളായി സ്വീകരിക്കുന്നവര്‍ക്ക് മാതാപിതാക്കളുടെ പ്രതിഫലം ലഭിക്കുന്ന രീതി!
മാതാപിതാക്കളെ മാതാപിതാക്കളായി മാത്രമേ നാം സ്വീകരിക്കാവൂ എന്നൊരു തത്വംകൂടി ദൈവഹിതത്തിലുണ്ട്. ദൈവത്തെക്കാള്‍ ഉപരിയായി മാതാപിതാക്കളെപ്പോലും പരിഗണിക്കാന്‍ പാടില്ല എന്ന തത്വവും നാം മനസ്സിലാക്കിയിരിക്കണം. യേശുവിന്റെ വാക്കുകള്‍ നോക്കുക: "എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"(മത്താ:19;29). മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കല്പനയുമായി ചേര്‍ത്തുവച്ച് ഈ വചനം വായിക്കുമ്പോഴാണ്, ഈ വചനത്തിന്റെ ഗൗരവം നമുക്കു വ്യക്തമാകുന്നത്. ആയതിനാല്‍, ഈ വചനംകൂടി ശ്രദ്ധിക്കുക: "പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്‌ഷേപിക്കുന്നവന്‍ മരിക്കണം എന്നു ദൈവം കല്‍പിച്ചിരിക്കുന്നു"(മത്താ:15;4). പിതാവിനെയും മാതാവിനെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. പ്രമാണങ്ങളുമായി ബന്ധപ്പെട്ട ലേഖനത്തില്‍ അവയെല്ലാം ഉള്‍ക്കൊള്ളിക്കുന്നതാകും കൂടുതല്‍ ഉചിതം. അതിനാല്‍, നമുക്ക് ഈ ഉപശീര്‍ഷകത്തിലെ വിഷയത്തിലേക്കു കടക്കാം.
ദൈവം നമ്മുടെ ജീവിതത്തിലേക്ക് ഒരു വ്യക്തിയെ ഏതു പദവിയോടെയാണോ നല്‍കിയിരിക്കുന്നത്, ആ അവസ്ഥയിലാണ് നാം അവരെ സ്വീകരിക്കേണ്ടത്. പ്രവാചകനെ പ്രവാചകനായും നീതിമാനെ നീതിമാനായും പിതാവിനെ പിതാവായും മാതാവിനെ മാതാവായും പരിഗണിക്കണം എന്നു മാത്രമല്ല, അങ്ങനെയേ പരിഗണിക്കാവൂ എന്നുകൂടി ഇതിന് അര്‍ത്ഥമുണ്ട്! അമ്മ ദേവിയാണെന്നു പറയുന്ന വിജാതിയരെ നാം അനുകരിക്കാന്‍ പാടില്ല! വിജാതിയതയുടെ സ്വാധീനം അതിരുകടന്നപ്പോള്‍ ചില ക്രിസ്ത്യാനികള്‍ ഒരു കല്പനയുണ്ടാക്കി; മാതാപിതാക്കള്‍ കാണപ്പെട്ട ദൈവങ്ങളാണ് എന്ന കല്പനയാണ് ഇവര്‍ നിര്‍മ്മിച്ചത്. ബൈബിളിലെ വചനമെന്ന മുഖവുരയോടെ ഈ പഴഞ്ചൊല്ല് പാടിനടക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. ഇത്തരം പാട്ടുകാര്‍, ഏകദൈവം എന്ന സത്യത്തിനു വിരുദ്ധമായി 'ദൈവങ്ങളെ' ഉണ്ടാക്കി എന്നു മാത്രമല്ല, ഇതിന്റെ ഉത്തരവാദിത്വം ദൈവത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നു! ചില ധ്യാനഗുരുക്കന്മാര്‍പ്പോലും ഈ അബദ്ധം പ്രചരിപ്പിക്കുന്നുണ്ട്!
ദൈവത്തിനും തുല്യമായോ ഉപരിയായോ നമ്മുടെ ജീവിതത്തില്‍ സ്ഥാനംപിടിക്കുന്നതെന്തും വിഗ്രഹങ്ങളാണ്. ആയതിനാല്‍, നമ്മുടെ ജീവിതത്തിലേക്ക് ദൈവം അനുവദിച്ചു തന്നിട്ടുള്ള വ്യക്തികളെ, അവിടുന്ന് നല്‍കിയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കുക. കുറവോ കൂടുതലോ വരുത്തരുത്. കാരണം, നാം ഭൂമിയുടെ ഉപ്പാണ്; അത് കൂടുതലോ കുറവോ ആകുമ്പോള്‍ അസ്വീകാര്യമാകും എന്നകാര്യം വിസ്മരിക്കരുത്.
ഇനി വിഷയത്തിലേക്കു കടക്കാന്‍ വൈകുന്നില്ല. ആയതിനാല്‍ ഈ വചനം ശ്രദ്ധിക്കുക: "യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ"(യോഹ:19;26,27). തന്റെ മരണത്തിന്റെ തൊട്ടുമുന്‍പ് കര്‍ത്താവായ യേശു അവിടുത്തെ ശിഷ്യനോടു പറഞ്ഞ വാക്കുകളാണിത്. യേശുവിന്റെ കുരിശിനു ചുവട്ടില്‍ ഉണ്ടായിരുന്ന ഏക ശിഷ്യന്‍ യോഹന്നാന്‍ ആയിരുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, തന്നെ അനുഗമിക്കുന്ന എല്ലാവരുടെയും പ്രതിനിധിയായിട്ടാണ് യോഹന്നാനെ അവിടുന്നു കണ്ടത്. വെളിപാടു പുസ്തകത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത് ഇങ്ങനെ: "അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു"(വെളി:12;17). ദൈവകല്പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായ സകലരുടെയും മാതാവാണ് ഈ സ്ത്രീയെന്ന്‍ ഇവിടെ സ്ഥിരീകരിക്കുന്നു. ആരാണ് ഈ സ്ത്രീയെന്ന് അറിയണമെങ്കില്‍ ഉത്പത്തിയുടെ പുസ്തകം പരിശോധിക്കണം. അവിടെ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും"(ഉത്പ:3;15).
ഇവിടെ കാണുന്ന സര്‍പ്പം ആരാണെന്നു വ്യക്തമാക്കുന്ന വചനം നോക്കുക: "താന്‍ ഭൂമിയിലേക്ക്‌ വലിച്ചെറിയപ്പെട്ടു എന്നു കണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ അന്വേഷിച്ച് സര്‍പ്പം പുറപ്പെട്ടു"(വെളി:12;13). ആണ്‍കുട്ടികളെ പ്രസവിച്ച സ്ത്രീകള്‍ അനേകരുണ്ടെങ്കിലും, യേശുവിനെ പ്രസവിച്ച സ്ത്രീ അവരാരുമല്ല! ഈ സ്ത്രീ ഒന്നിലധികം ആണ്‍കുട്ടികളെ പ്രസവിച്ചിട്ടില്ല എന്ന്‍ ഈ വചനം വ്യക്തമാക്കുമ്പോള്‍, ഇവളുടെ അവശേഷിക്കുന്ന സന്തതികളെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പതിനേഴാമത്തെ വാക്യത്തില്‍ എത്തുമ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയ്ക്ക് അനേകം സന്തതികളെ ലഭിച്ചിരിക്കുന്നു. ഇതാണ് പെന്തക്കൊസ്തുകാര്‍ തിരിച്ചറിയാത്ത മറിയവും അവളുടെ മക്കളും! ഉത്പത്തിയുടെ പുസ്തകത്തിലെ പ്രവചനം വെളിപാടിന്റെ പുസ്തകത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു! ജറുസലേമിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ഈ സ്ത്രീ എന്ന വാദവുമായി നടക്കുന്ന വ്യക്തികള്‍, വചനത്തെ തങ്ങളുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കായി വളച്ചൊടിക്കുകയാണ്. അവള്‍ പ്രസവിക്കുന്ന കുഞ്ഞ് ആരാണെന്ന് വ്യക്തമാകാന്‍ ഈ വചനകൂടി വായിക്കുക: "ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തിനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു; സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവാനാണ് അവന്‍"(വെളി:12;4,5). അവള്‍ ഒരാണ്‍കുട്ടിയെ മാത്രമേ പ്രസവിച്ചിട്ടുള്ളുവെന്ന് ഇവിടെയും സ്ഥിരീകരണമുണ്ട്.
ഈ സ്ത്രീ പ്രസവിച്ചത് യേശുവിനെയാണെന്നു സമ്മതിക്കാന്‍ കഴിയാത്തവര്‍ ക്രിസ്ത്യാനികളാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെയാണ്, ക്രിസ്ത്യാനികള്‍ ആരാണെന്നും അവരുടെയെല്ലാം പൊതുവായ അമ്മ ആരാണെന്നും വചനം വ്യക്തമാക്കിയിരിക്കുന്നത്. ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കുന്നവന്‍ യേശുവും, യേശുവിനെ പ്രസവിച്ച സ്ത്രീ മറിയവും, അവളുടെ ശേഷിക്കുന്ന മക്കള്‍ ദൈവകല്പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായ ക്രിസ്ത്യാനികളാണെന്നും തിരിച്ചറിയണമെങ്കില്‍, പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ! കാരണം, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും"(യോഹ:16;13).
ഈ ഉപശീര്‍ഷകത്തിന്റെ ആരംഭത്തില്‍ കുറിച്ച വചനത്തിലേക്കുതന്നെ ഇനി നമുക്കു മടങ്ങാം. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുക എന്ന സന്ദേശമായിരുന്നു ആ വചനത്തിലൂടെ നല്‍കപ്പെട്ടത്‌. യേശു നമുക്ക് നല്‍കിയിരിക്കുന്ന വ്യക്തികളെ നാം സ്വീകരിക്കേണ്ടത് അവിടുന്ന് നല്കിയതുപോലെയാണ്. അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ നമുക്കു നല്‍കിയത് നമ്മുടെ അമ്മയായാണ്! അതിനാല്‍ത്തന്നെ, ഈ അമ്മയെ നാം സ്വീകരിക്കേണ്ടത് നമ്മുടെ അമ്മയായി മാത്രമാണ്! അമ്മയെ അമ്മയായി സ്വീകരിക്കുന്നവന് അമ്മയുടെ പ്രതിഫലവും പരിശുദ്ധാത്മാവിനെ പരിശുദ്ധാത്മാവായി സ്വീകരിക്കുന്നവന് പരിശുദ്ധാത്മാവിന്റെ പ്രതിഫലവും ലഭിക്കും. പരിശുദ്ധാത്മാവ് നമ്മുടെ സഹായകനായ ദൈവമാണ്! ഈ സത്യാത്മാവിനെ സ്വീകരിക്കുന്നവര്‍ക്ക് അവിടുത്തെ വരങ്ങളും ദാനങ്ങളും ഫലങ്ങളും പ്രതിഫമായി ലഭിക്കുന്നു. പരിശുദ്ധ കന്യകാമാതാവിനെ അമ്മയായി സ്വീകരിക്കുന്നവര്‍ക്ക് യേശുവിന്റെ അമ്മയെ അമ്മയായി ലഭിക്കുകയും ചെയ്യുന്നു!
പരിശുദ്ധാത്മാവിനെ പരിശുദ്ധാത്മാവായി സ്വീകരിക്കുന്നതിനു പകരം പരിശുദ്ധ കന്യകാമാതാവിനെ പരിശുദ്ധാത്മാവായി സ്വീകരിച്ചവര്‍ക്ക്, പരിശുദ്ധാത്മാവിനെയോ പരിശുദ്ധ അമ്മയെയോ ലഭിച്ചില്ല എന്നതാണു യാഥാര്‍ത്ഥ്യം! കാരണം, പരിശുദ്ധാത്മാവിനെ പരിശുദ്ധാത്മാവായി ഇവര്‍ സ്വീകരിച്ചില്ല; പരിശുദ്ധ കന്യകാമാതാവിനെ അമ്മയായും ഇവര്‍ സ്വീകരിച്ചില്ല!
മാതാവിനെ പരിശുദ്ധാത്മാവാക്കുന്നതിലെ പൊരുത്തക്കേടുകള്‍ മുന്‍ലേഖനത്തില്‍ വ്യക്തമാക്കിയതാണ്. എന്നിരുന്നാലും ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ചിലതുകൂടി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. യേശു അവിടുത്തെ പരസ്യജീവിത കാലത്തുതന്നെ ഒരു സഹായകനെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അവിടുത്തെ പുനരുത്ഥാനത്തിനുശേഷവും ശിഷ്യന്മാര്‍ ഈ ആത്മാവിനെ സ്വീകരിച്ചിരുന്നില്ല എന്നതിന് യേശുവിന്റെ വാക്കുകള്‍ തന്നെയാണ് സാക്ഷ്യം! ഉത്ഥിതനായ യേശു ശിഷ്യന്മാരോടു പറയുന്ന ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍"(ലൂക്കാ:24;49). യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത് പത്തു ദിവസങ്ങള്‍ക്കുശേഷമാണ് ഈ വാഗ്ദാനം ശിഷ്യന്മാര്‍ സ്വീകരിച്ചത്. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ നാമിത് വായിക്കുന്നുണ്ട്. എന്നാല്‍, പരിശുദ്ധ കന്യകാമറിയത്തെ യോഹന്നാന്‍ തന്റെ ഭവനത്തില്‍ സ്വീകരിച്ചത് യേശുവിന്റെ മരണദിനത്തിലായിരുന്നു! മാത്രവുമല്ല, പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരുടെ കൂട്ടത്തില്‍ ഈ അമ്മയും ഉണ്ടായിരുന്നു. ഈ വചനം നോക്കുക: "ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരന്മാരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു"(അപ്പ. പ്രവര്‍:1;14).
ജ്ഞാനത്തെ സൂചിപ്പിക്കുന്നതിനായി അവള്‍ എന്ന സംബോധന ബൈബിളിലുണ്ട്. അതിനാല്‍, പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും, ആ സ്ത്രീ പരിശുദ്ധ കന്യകാമറിയമാണെന്നും ചിലര്‍ വാദിക്കുന്നു. ഈ ലേഖനത്തില്‍ വെളിപ്പെടുത്തിയ വൈദീകനും ഇതേ വാദഗതിക്കാരനാണ്. ജ്ഞാനമെന്നത് പരിശുദ്ധാത്മാവ് അല്ലെന്നും, പരിശുദ്ധാത്മാവിന്റെ വിവിധങ്ങളായ ദാനങ്ങളില്‍ ഒന്നുമാത്രമാണ് ജ്ഞാനമെന്നും മുന്‍ലേഖനത്തില്‍ മനോവ വ്യക്തമാക്കിയിരുന്നു. പരിശുദ്ധാത്മാവ് സ്ത്രീയല്ലെന്ന് ബൈബിളിനെ അടിസ്ഥാനമാക്കി ഈ ലേഖനത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നതുകൊണ്ട്, സ്ത്രീകളില്‍ അനുഗ്രഹീതയായ മറിയം പരിശുദ്ധാത്മാവല്ലെന്നു മനസ്സിലാക്കാന്‍ ഇനിയുമൊരു വിവരണത്തിന്റെ ആവശ്യമില്ല.
ദൈവം സര്‍വ്വജ്ഞാനിയും ത്രികാലങ്ങളെയും അറിയുന്നവനുമാണ്‌. അവിടുത്തെ കണ്ണുകളില്‍നിന്ന്‍ ഒന്നും മറഞ്ഞിരിക്കുന്നില്ല. ത്രിത്വത്തിലെ മൂന്നാളുകളും ഇക്കാര്യത്തില്‍ വ്യത്യസ്തരാണെന്നു കരുതാന്‍ കഴിയില്ല. ഒരു വ്യക്തിയുടെ മനസ്സിലുള്ളത് എന്താണെന്നുപോലും ദൈവം വിവേചിച്ചറിയുന്നുണ്ട്. മനുഷ്യന്റെ ഹൃദയത്തില്‍ ഒരു അഭിലാഷം ഉടലെടുക്കുന്നതിനുമുമ്പുതന്നെ ദൈവം അത് അറിയുന്നുവെന്ന് യേശു പറഞ്ഞിരിക്കുന്നത് നോക്കുക: "രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും"(മത്താ:6;6). ത്രിത്വത്തിലെ രണ്ടാമത്തെ ആളായ യേശുവിനും ഈ ജ്ഞാനം ഉണ്ടായിരുന്നതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു: "പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു"(യോഹ:1;48). പിതാവിനും പുത്രനും അറിയാവുന്നതെല്ലാം പരിശുദ്ധാത്മാവിനും അറിയാം. കാരണം, ഇവര്‍ മൂവരും ഒന്നാണ്! യേശു പറയുന്നു: "ഞാനും പിതാവും ഒന്നാണ്"(യോഹ:10;30). ത്രിത്വൈകദൈവത്തിനു സമരായി ആരെയെങ്കിലും പരിഗണിക്കുന്നത് ദൈവനിന്ദയാണെന്നു നാം അറിഞ്ഞിരിക്കണം.
പരിശുദ്ധ കന്യകാമാതാവിനെക്കുറിച്ചു വചനം പറയുന്നത്, സ്ത്രീകളില്‍ അനുഗ്രഹീത എന്നാണെന്നു നാം കണ്ടു. അതുകൊണ്ടുതന്നെ, പരിശുദ്ധ അമ്മ ദൈവത്തിലെ ആളത്തങ്ങളില്‍ ഒന്നായ പരിശുദ്ധാത്മാവാണെന്ന വാദം ദൈവനിന്ദയായി പരിഗണിക്കേണ്ടിവരും. യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ ഒരു അടയാളവും പരിശുദ്ധ അമ്മയില്‍ കാണാന്‍ കഴിയുന്നില്ല. ജറുസലേം ദൈവാലയത്തില്‍വച്ച് യേശുവിനെ കാണാതായ കാര്യം ജോസഫ് അറിയാത്തതുപോലെതന്നെ മറിയവും അറിഞ്ഞിരുന്നില്ല എന്ന് ബൈബിള്‍ വായിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. പരിശുദ്ധാത്മാവിനെ സംബന്ധിച്ച് യേശു നല്‍കുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നാണ് ഇത്: "ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"(യോഹ:16;7,8). അതായത്, യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം സംഭവിക്കേണ്ട കാര്യമാണ് അവിടുന്ന് ഇവിടെ വെളിപ്പെടുത്തിയത്. എന്നാല്‍, യേശു ഇതു പറയുമ്പോഴും കന്യകാമറിയം ഈ ലോകത്ത് ഉണ്ടായിരുന്നു. മാത്രവുമല്ല, യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ അപ്പസ്തോലന്മാര്‍ സ്വീകരിച്ചപ്പോള്‍ അവരോടൊപ്പം മാതാവും ഉണ്ടായിരുന്നു.
ഈ സംഭവം ബൈബിളില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു: "പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി"(അപ്പ. പ്രവര്‍:2;1-4). പരിശുദ്ധ അമ്മയും ഇവരോടൊപ്പം ഉണ്ടായിരുന്നുവെന്നതിനും ബൈബിളില്‍ തെളിവുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരങ്ങളോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു"(അപ്പ. പ്രവര്‍:1;14). പരിശുദ്ധ അമ്മയും പരിശുദ്ധാത്മാവും ഒന്നല്ല എന്നതിന് ഇത്രയേറെ വ്യക്തമായ തെളിവുകള്‍ ബൈബിള്‍ നല്‍കുമ്പോള്‍, ഇതില്‍നിന്നു വ്യത്യസ്തമായ പ്രബോധനങ്ങളുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്‌ഷ്യം നാം തിരിച്ചറിയണം. പൗരസ്ത്യസഭയില്‍ ഉടലെടുത്ത ഈ പാഷാണ്ടതയുടെ പരിണിതഫലമായി ലോകത്തേക്കു വന്ന മഹാമാരിയായ ഇസ്ലാമിനെ ഇനിയും ശക്തിപ്പെടുത്തുകയെന്ന പൈശാചിക അജണ്ടയാണ് ഈ പ്രചാരണങ്ങളുടെ പിന്നിലുള്ളത്!
വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ശത്രുക്കള്‍ക്ക് സുഖമമായ പാതയൊരുക്കുകയും ചെയ്യുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തിരിച്ചറിഞ്ഞ്, അവരില്‍നിന്ന് അകന്നുനില്‍ക്കുകയും സത്യവചനത്തെ മുറുകെപ്പിടിക്കുകയും ചെയ്തില്ലെങ്കില്‍ ഗുരുതരമായ ദുരന്തമായിരിക്കും ഫലം. അതിനാല്‍, ഈ വചനം ഓരോരുത്തരുടെയും ഹൃദയത്തില്‍ സജ്ജീവമായി ഉണ്ടായിരിക്കട്ടെ! "പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ:10;41). അമ്മയെ അമ്മയായി സ്വീകരിക്കുന്നവന് അമ്മയുടെ പ്രതിഫലവും പരിശുദ്ധാത്മാവിനെ പരിശുദ്ധാത്മാവായി സ്വീകരിക്കുന്നവന് പരിശുദ്ധാത്മാവിന്റെ പ്രതിഫലവും എന്നുകൂടി ഈ വചനത്തില്‍നിന്നു വായിച്ചെടുക്കാന്‍ കഴിയട്ടെ!
ഈ ലേഖനത്തിന്റെ ശീര്‍ഷകത്തിലെ ഒരു വിഷയം മാത്രമേ ഇവിടെ ചര്‍ച്ച ചെയ്തിട്ടുള്ളു. യേശുവിന്റെ രണ്ടാംവരവിനെ സംബന്ധിച്ച് 'എമ്പറര്‍ എമ്മാനുവേല്‍' പ്രചരിപ്പിക്കുന്ന അബദ്ധങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്കെടുത്തില്ല. അതീവ പ്രാധാന്യമുള്ള ഈ വിഷയത്തെ വിശദമായിത്തന്നെ പരിഗണിക്കേണ്ടതുള്ളതിനാല്‍, ഒരു തുടര്‍ലേഖനം അനിവാര്യമായിരിക്കുന്നു. ക്രിസ്തീയതയുടെ അടിസ്ഥാന പ്രബോധനങ്ങളിലൊന്നായ കര്‍ത്താവിന്റെ പുനരാഗമനവുമായി ബന്ധപ്പെട്ട അനേകം 'കഥകള്‍' ക്രൈസ്തവരുടെ ഇടയിലുണ്ട്. അനിവാര്യമായ ഈ പുനരാഗമനത്തിന്റെ യഥാര്‍ത്ഥ സത്യം ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ചചെയ്യുന്ന ലേഖനവുമായി മനോവ ഉടനെ വായനക്കാര്‍ക്കു മുന്നിലെത്തും!
പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുക: 'അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!'
NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin