ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; വിശ്വാസികളും പോലീസും ഏറ്റുമുട്ടി
Posted on: 26 May 2014
കൊല്ലം: ഇടവക വികാരിയെ മാറ്റുന്നതിനെതിരെ വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കുനേരെ കല്ലേറുണ്ടായി. മാധ്യമ പ്രവര്‍ത്തകരും വനിതാ പോലീസുകാരും ഉള്‍പ്പെടെ നാല്പതോളം പേര്‍ക്ക് പരിക്കേറ്റു.
കുരീപ്പുഴ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് ഡാനിയലിനെ ചവറയിലേക്ക് സ്ഥലം മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതിനെ തുടര്‍ന്ന് വിശ്വാസികള്‍ തങ്കശ്ശേരി ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്‍ഫന്റ് ജീസസ് സ്‌കൂളിനുമുമ്പില്‍ പോലീസ് പ്രകടനം തടഞ്ഞു. ഒരു മണിക്കൂറോളം ശാന്തരായി മുദ്രാവാക്യം വിളിച്ച വിശ്വാസികള്‍ ബിഷപ്പുമായി ചര്‍ച്ച നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.
ബിഷപ്പ് വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ പ്രതിനിധിയായ ഫാ. സന്തോഷ് യോഹന്നാന്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തി. ബിഷപ്പ് എത്തിയതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
സ്ഥലംമാറ്റ തീരുമാനം പിന്‍വലിക്കാതെ പിരിഞ്ഞുപോവില്ലെന്ന് പറഞ്ഞ് വിശ്വാസികള്‍ ബിഷപ്പ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പോലീസിനുനേരെ കല്ലെറിയുകയും സുരക്ഷയ്ക്കായി കെട്ടിയ വടം പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നാലു റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചതിനുശേഷമാണ് ജനക്കൂട്ടം പിരിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അറുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മീഡിയാവണ്‍ ചാനല്‍ ക്യാമറമാനായ അനിരുദ്ധന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ക്യാമറാമാന്‍ ഷിജു ചവറ, കൊല്ലം എ.സി.പി. കെ.ലാല്‍ജി, കൊല്ലം വെസ്റ്റ് ഗ്രേഡ് എസ്.ഐ.മാരായ നജീബ്, ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവ്, രഞ്ജിത്ത്, ശിവകുമാര്‍, വിനോദ്, സിന്ധു എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഭാഗി (35), അലക്‌സാണ്ടര്‍ (50), പോള്‍ (49), ജോര്‍ജ് (62), റിപ്പിള്‍ (59), ജോര്‍ജ് (66), ശ്രീജിത്ത് (37), നോബിള്‍ (48), ജോബിന്‍ (16), നെല്‍സണ്‍ (43), വിപിന്‍ലാല്‍ (44) എന്നീ വിശ്വാസികള്‍ക്കും പരിക്കുണ്ട്. ഇവരെ കൊല്ലം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
http://www.mathrubhumi.com/online/malayalam/news/story/2938412/2014-05-26/kerala
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin