ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ മാ൪. അങ്ങാടിയത്തി൯റെ തിരുനാള്‍ ജൂണ്‍ ഒന്നിന് | |
[പളളി റൂഫി൯റെ മുകളില്‍ പേ൪ഷ൯ ക്രോസിനുപകരം ജയ൯റ് മാ൪. അങ്ങാടിയത്ത്] | |
ഡാളസ്:
വളര്‍ച്ചയുടെ നാലാം ദശകത്തിലേക്കു കുതിക്കുന്ന ഗാര്‍ലന്റ് സെന്റ് തോമസ്
സീറോ മലബാര്‍ ഇടവകയെ ഔദ്യോഗികമായി ഫൊറോനയായി ഉയര്‍ത്തപ്പെടുന്ന ചടങ്ങുകള്‍
ജൂണ്‍ ഒന്നിന് (ഞായര്‍) നടക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, മറ്റു വൈദികര്‍, വിശ്വാസികളും പങ്കെടുക്കും. ഇടവകയെ ഫൊറോന പദവിയിലേക്ക് ഉയര്‍ത്തുന്ന മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഔദ്യോഗിക കല്‍പന ചടങ്ങില്‍ വായിക്കും. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയം, ഒക്ലഹോമ ഹോളി ഫാമിലി ദേവാലയം, ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സാ മിഷന്‍ എന്നീ ദേവാലയങ്ങളാണ് സെന്റ് തോമസ് ഫോറോനയുടെ പരിധിയില്‍ വരുന്ന മറ്റു ദേവാലയങ്ങള്‍. ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് ഇടവക 1984 ലാണ് മിഷനായി ആരംഭിച്ചത്. തുടക്കത്തില്‍ ഡാളസ് കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍. വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതോട 1992 ല്‍ ഗാര്‍ലന്‍ഡില്‍ സ്വന്തമായി പള്ളി വാങ്ങി സീറോ മലബാര്‍ രീതിയില്‍ തുടങ്ങി. ഇടവകയുടെ പ്രഥമ ഡിറക്ടര്‍ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആയിരുന്നു. 1999ല്‍ ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സ്വതന്ത്ര ഇടവകയായി ഉയര്‍ത്തപ്പെട്ട ഇടവകയുടെ പ്രഥമ വികാരിയായി ഫാ. ജോണ്‍ മേലേപ്പുറം നിയമിതനായി. ഇടവക കൂടുതല്‍ സജീവമായാതോടെ 2002 ല്‍ പള്ളിയോടു ചേര്‍ന്ന് പണികഴിപ്പിച്ച 18,000 ചതുരശ്ര അടിയുള്ള ജൂബിലി സെന്റര്‍ കുട്ടികളുടെ വേദപാഠ ക്ളാസുകള്‍ക്കും ഇടവകാംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കും മുതല്‍ക്കൂട്ടായി. 2003ല്‍ ഫാ. സഖറിയാസ് തോട്ടുവേലില്‍ ഇടവകയുടെ വികാരിയായി. ഇടവകാംഗങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ അദ്ദേഹം കൂടുതല്‍ സൌകര്യപ്രദമായ ദേവാലയത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. 2009 ല്‍ നിയമിതനായ വികാരി ഫാ. സെബാസ്റ്യന്‍ കണിയാമ്പടിയുടെ നേതൃത്വത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പൌരസ്ത്യ ക്രിസ്തീയ പാരമ്പര്യത്തില്‍ അധിഷ്ടിതമായി പണികഴിപ്പിച്ച പുതിയ ദേവാലയം തുടര്‍ന്ന് 2011 ഡിസംബറില്‍ കൂദ്ദാശ ചെയ്യപ്പെട്ടു. മൂന്നു ദശകങ്ങള്‍ പിന്നിടുമ്പോള്‍ സെന്റ് തോമസ് ഇടവക ഇപ്പോള്‍ ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ആധ്യാത്മിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ട്രസ്റിമാരായ ഇമ്മാനുവല്‍ കുഴിപ്പളില്‍, ജിമ്മി മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്ന പാരീഷ് കൌണ്‍സില്‍ എല്ലാവിധ ഒരുക്കങ്ങളും ഇടവകയില്‍ പൂര്‍ത്തിയായി. ഫൊറോനയുടെ കീഴിലുള്ള ഇടവകകളിലെ എല്ലാ വിശ്വാസികളേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ അറിയിച്ചു. റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=53605 |
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin