ബിഷപ്പിനു പടക്കമേറ്:ഐ.ജി തെളിവെടുത്തു
Posted on: Friday, 23 May 2014
http://news.keralakaumudi.com/news.php?nid=16f5c3d2d2a85c0d179cd6cf2b6fc7b1
ചെറുതോണി: ഇടുക്കി ബിഷപ്പ് ഹൗസിന് നേരെ പടക്കം എറിഞ്ഞ കേസിൽ എറണാകുളം റേഞ്ച് ഐ.ജി. എം.ആർ. അജിത് കുമാർ രൂപതാ ആസ്ഥാനത്തെത്തി തെളിവെടുത്തു. ആവശ്യമെങ്കിൽ പുനരന്വേഷണത്തിന് കുറ്റപത്രം സമർപ്പിക്കുമെന്നും കേസ് ഗൗരവമായി കാണുമെന്നും ഐ.ജി. പറഞ്ഞു. പോരായ്മകൾ തിരുത്തി പുതിയ കുറ്റപത്രം സമർപ്പിക്കും. ആവശ്യമായ എല്ലാ സഹായങ്ങളും സുരക്ഷയും രൂപതയ്ക്കും ബിഷപ്പിനും ഉറപ്പുവരുത്തും. പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി തനിക്കറിയില്ലെന്നും ഐ.ജി. പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.50 ന് കരിമ്പനിലെ ബിഷപ്പ് ഹൗസിലെത്തിയാണ് ഐ.ജി. തെളിവെടുത്തത്. ഈ മാസം 16 നാണ് രൂപതാ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിനു നേരെ ഒരു സംഘം പടക്കമെറിഞ്ഞത്. മൂന്ന് പ്രതികളെ പിറ്റേന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ മുൻകൂർ ജാമ്യം നേടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നിൽ. ഇടുക്കി എസ്.പി. അലക്‌സ് എം. വർക്കി, തൊടുപുഴ ഡിവൈ.എസ്.പി. സാബു മാത്യു, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. ഫെയ്‌മസ് വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin