വത്തിക്കാന്‍ സിറ്റി : മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കൂടുതല്‍
കപ്പലപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് സര്‍ക്കാരുകള്‍
കുടിയേറ്റക്കാരെ യൂറോപ്പിലെത്താന്‍ സഹായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
അഭ്യര്‍ത്ഥിച്ചു.
ലോകം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം
കൂട്ടകുടിയേറ്റമാണെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിന് അയച്ച
കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍
തൊഴിലില്ലായ്മ മൂലം തങ്ങളുടെ സ്വദേശം വിട്ട് മറ്റിടങ്ങളിലേക്ക്
യാത്രയാകുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. മികച്ച ഭാവി സ്വപ്‌നം
കണ്ടുപോകുന്ന അവര്‍ മിക്കവാറും വന്‍ ദുരന്തങ്ങളിലാണ് അകപ്പെടുകയെന്നും
ഈയാഴ്ച ജനീവയില്‍ സമ്മേളിക്കാനിരിക്കുന്ന ഐ എല്‍ ഒയെ അഭിസംബോധന
ചെയ്തുകൊണ്ടുള്ള കത്തില്‍ വിശദമാക്കുന്നുണ്ട്.
മനുഷ്യക്കടത്ത് മഹാവിപത്തായി മാറിയിരിക്കുകയാണ്. ഇത് മുഴുവന്‍
മനുഷ്യകുലത്തിനുമെതിരെയുള്ള കുറ്റകൃത്യമാണ്. അതിനാല്‍ എല്ലാവരും
പ്രയോജനത്തിനുവേണ്ടി കുടിയേറ്റക്കാരുടെ നീക്കത്തിന് വഴിയൊരുക്കാന്‍
സര്‍ക്കാരുകള്‍ പ്രോത്സാഹനം നടത്തണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചു.
ഈമാസം ആദ്യം മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുമായി രണ്ടു കപ്പലുകള്‍ മുങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ കത്ത്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin