Monday, 6 April 2015


ദുഃഖവെള്ളിയിലെ സമ്മേളനം: വിവാദം നിര്‍ഭാഗ്യകരമെന്ന് ചീഫ് ജസ്റ്റിസ്‌
Posted on: 06 Apr 2015


ന്യൂഡല്‍ഹി: വിശുദ്ധവാരത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഭിപ്രായപ്പെട്ടു.
എല്ലാ സുപ്രീംകോടതി ജഡ്ജിമാരെയും ക്ഷണിച്ചിരുന്നെങ്കിലും താനടക്കം ആദ്യത്തെ മൂന്ന് മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യംമാത്രമേ സമ്മേളനത്തിനുള്ളൂ. ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവരാണ് മറ്റ് രണ്ടുപേര്‍.
ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ്, കുടുംബത്തിന്റെ തലവന്‍ താനാണെന്ന് ചൂണ്ടിക്കാട്ടി. കുടുംബത്തിലെ ഒരംഗം കുറ്റപ്പെടുത്തിയാല്‍ അത് പറഞ്ഞുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കാത്തതിനാല്‍, പ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഇത്തരം യോഗങ്ങള്‍ കാലാകാലങ്ങളില്‍ ചേരാറുണ്ട്. 2013 ഏപ്രില്‍ ഏഴിനാണ് അവസാനമായി ഇത്തരം സമ്മേളനം ചേര്‍ന്നത്.
 http://www.mathrubhumi.com/online/malayalam/news/story/3517893/2015-04-06/india

കൈവെട്ട് കേസ്: വിധി ഇന്ന്

 

കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്‍െറ കൈ വെട്ടിയ കേസില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി തിങ്കളാഴ്ച വിധി പറയും. 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി. ശശിധരന്‍ വിധി പറയുന്നത്.
2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് പ്രഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ. ജോസഫിനെ ഒമ്നി വാനിലത്തെിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പള്ളിയില്‍നിന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന ജോസഫിനെയും കുടുംബത്തെയും വാനിലത്തെിയ സംഘം നിര്‍മല സ്കൂളിന് സമീപം തടഞ്ഞു. പ്രഫസറുടെ വാഹനത്തിന് മാര്‍ഗ തടസ്സം സൃഷ്ടിച്ച് നിര്‍ത്തിയ ഒമ്നി വാനില്‍നിന്ന് മഴു,വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുമായി ഇറങ്ങിയ ആറംഗസംഘം കാര്‍ വളഞ്ഞ് ആക്രമിച്ചെന്നാണ് കേസ്. ഗൂഢാലോചന, അനധികൃതമായി സംഘംചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ ചുമത്തിയാണ് എന്‍.ഐ.എ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്

 http://www.madhyamam.com/news/348503/150406

യേശുവിന്റെ കുരിശ് മരണത്തിന്റെ 

ഓര്‍മ്മ പുതുക്കി ലോകം ദു:ഖവെള്ളി 

ആചരിച്ചു; മാര്‍പാപ്പ 12 തടവുകാരുടെ കാല്‍ കുഴികി മുത്തി






യേശുവിന്റെ കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ലോകം ദു:ഖവെള്ളി ആചരിച്ചു; മാര്‍പാപ്പ 12 തടവുകാരുടെ കാല്‍ കുഴികി മുത്തി
ലണ്ടന്‍: ത്യാഗസ്മരണകളുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ദു:ഖവെള്ളി ആചരിച്ചു. യേശുവിന്റെ കുരിശ് മരണ ഓര്‍മ്മകള്‍ വിശ്വാസികള്‍ക്ക് ആത്മീയ സായൂജ്യത്തിന്റെ ദിനമായി. പലയിടങ്ങളിലും കുരിശ് മരണത്തിന് പുനരവതരണം അരങ്ങേറി . ആയിരങ്ങളാണ് ദു:ഖവെള്ളി ദിനത്തില്‍ രാത്രി നടന്ന ആരാധനകളില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തിച്ചേര്‍ന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മിഡില്‍ ഈസ്റ്റിലും, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ക്രിസ്തുമത വിശ്വാസികള്‍ നേരിടുന്ന വര്‍ഗ്ഗീയ അതിക്രമങ്ങളെ അദ്ദേഹം അനുസ്മരിച്ചു.


പതിനായിരക്കണക്കിന് തീര്‍ത്ഥാടകരും റോമക്കാരും വിനോദസഞ്ചാരികളും ചത്വരത്തില്‍ എത്തിയിരുന്നു. യേശുക്രിസ്തുവിന്റെ കുരിശ് മരണത്തിന്റെ ഓര്‍മ്മകളില്‍ വിശ്വാസികള്‍ ആരാധനകളില്‍ മുഴുകി. വിശുദ്ധ വാര ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആരാധന നടക്കും.


ചടങ്ങുകള്‍ക്കും ആരാധനകള്‍ക്കും ശേഷം ദു:ഖവെള്ളി ദിനത്തില്‍ പോപ്പ് പതിവില്‍ നിന്നും വ്യത്യസ്തമായി തടവുകാരുടെ കാലുകള്‍ കഴുകി മുത്തി. ഇതില്‍ മുന്‍ മിസ്സ് ഇറ്റലി മത്സരത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായ സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നു. ഇവര്‍ തന്റെ സുഹൃത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ചതിനാണ് ഇവര്‍ തടവിലായത്. ഇവരുള്‍പ്പെടെ 12ഓളം ജയില്‍ വാസികളുടെ കാലുകളും അദ്ദേഹം കഴുകി. യേശുവിന്റെ അവസാന അത്താഴത്തിന്റെ ഓര്‍മ്മയ്ക്കായാണ് പോപ്പ് കാലുകള്‍ കഴുകുന്നത്. ഇത്തവണ പോപ്പ് തടവുകാരുടെ കാലുകളാണ് കഴുകിയത്.

http://4malayalees.com/index.php?page=newsDetail&id=60086

'ദുഃഖവെള്ളി' യോഗം കുടുംബകാര്യം: ചീഫ്‌ ജസ്‌റ്റിസ്‌

ന്യൂഡല്‍ഹി: ദുഃഖവെള്ളിയാഴ്‌ച ചീഫ്‌ ജസ്‌റ്റിസുമാരുടെ യോഗം വിളിച്ചു ചേര്‍ത്ത സംഭവം കുടുംബകാര്യമാണെന്നും വിവാദം നിര്‍ഭാഗ്യകരമാണെന്നും സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌.എല്‍.ദത്തു. ദുഃഖവെള്ളിയാഴ്‌ച യോഗം വിളിച്ചതിനെതിരേ കത്തെഴുതിയ ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫിന്റെ നടപടിയോട്‌ പ്രതികരിക്കുകയായിരുന്നു ദത്തു.
ജസ്‌റ്റിസ്‌ കുടുംബത്തിന്റെ നാഥന്‍ താനാണെന്നും വിവാദം കുടുംബത്തില്‍ തന്നെ ഒത്തുതീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. "കുടുംബത്തിന്റെ കാരണവര്‍ ഞാനാണ്‌. ഏതെങ്കിലും ഒരു അംഗം എന്നെ ചോദ്യം ചെയ്‌താല്‍ ഞങ്ങള്‍ അതു പരിഹരിക്കും. കുടുംബത്തിനു പുറത്തേക്ക്‌ ആ വിഷയം പോകാന്‍ പാടില്ല". - ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.
ദു:ഖവെള്ളി ദിവസം സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ദത്തു ഹൈക്കോടതി ജഡ്‌ജിമാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തതിനെതിരെ ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ചീഫ്‌ ജസ്‌റ്റിസിനും കത്തെഴുതിയിരുന്നു.
കത്ത്‌ ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ദത്തു തള്ളിയിരുന്നു. ദുഃഖവെള്ളി ദിനത്തില്‍ ജസ്‌റ്റുസുമാരുടെ കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം നിര്‍ഭാഗ്യകരമായെന്നു ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.
 http://www.mangalam.com/print-edition/india/301903

വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ മാര്‍പാപ്പയുടെ ഈസ്‌റ്റര്‍ സന്ദേശം

mangalam malayalam online newspaperവത്തിക്കാന്‍സിറ്റി: പശ്‌ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും അടുത്തിടെയുണ്ടായ രക്‌തരൂക്ഷിത സംഭവങ്ങളില്‍ ആശങ്കയയുയര്‍ത്തി മാര്‍പാപ്പയുടെ ഈസ്‌റ്റര്‍ സന്ദേശം. സ്വന്തം തെറ്റുകള്‍ മനസിലാക്കി മറ്റുള്ളവര്‍ക്കും മാപ്പു നല്‍കാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നോട്ടുപോകണം.
ഇതിനായി ഈസ്‌റ്റര്‍ ദിന ചിന്തകള്‍ തുണയ്‌ക്കട്ടെയും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ മഴയെ അവഗണിച്ചു തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണു ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഈസ്‌റ്റര്‍ ദിന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്‌. ലോകമെമ്പാടുനിന്നും നിരവധിപ്പേര്‍ സാക്ഷിയായി.
ലോകമെമ്പാടും വിശ്വാസികള്‍ക്കുനേരെ ഉയരുന്ന കടന്നുകയറ്റങ്ങളില്‍ ആശങ്കയുയര്‍ത്തിയ മാര്‍പാപ്പ, കെനിയന്‍ സര്‍വകലാശാലയില്‍ ഭീകരര്‍ നടത്തിയ ആക്രമത്തെയും അപലപിച്ചു. ഇറാനുമായുള്ള ആണവകരാര്‍ കൂടുതല്‍ സുരക്ഷയുടെ നാളുകളിലേക്കുള്ള പടിയാകട്ടെയെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു.
ജനങ്ങളുടെ ചോരകൊണ്ടാണ്‌ ആയുധക്കച്ചവടക്കാര്‍ പണമുണ്ടാക്കുന്നത്‌. ഇറാഖിയും സിറിയയിലും ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയയിലും തെക്കന്‍ സുഡാനിലും സുഡാനിലും കോംഗോയിലുമൊക്കെ ആയുധങ്ങള്‍ ഗര്‍ജിക്കുന്നു. ക്രിസ്‌ത്യാനികളായതിന്റെ പേരില്‍ കൊല്ലപ്പെടേണ്ടിവന്ന കെനിയന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെയും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയവരെയും സന്ദേശത്തില്‍ അദ്ദേഹം അനുസ്‌മരിച്ചു. യുക്രൈനടക്കമുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സ്‌ഥിതി വ്യത്യസ്‌തമല്ലെന്നും ഇവിടങ്ങളില്‍ സമാധാനത്തിനായി പരിശ്രമിക്കുന്നവര്‍ക്കു നന്ദിയും പറഞ്ഞു.
അലസതയിലും അലംഭാവത്തിലും മുഴുകി പിന്നോട്ടടിക്കാതെ സുരക്ഷിത സ്‌ഥാനങ്ങളിലെത്തണം. സത്യം, സൗന്ദര്യം, സ്‌നേഹം എന്നിവയ്‌ക്കായി എല്ലാവരും പരിശ്രമിക്കണം. വിശ്വാസത്തിനു വേണ്ടി ജീവിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട്‌ ആഹ്വാനം ചെയ്‌തു.
വത്തിക്കാനിലെ ഈസ്‌റ്റര്‍ കുര്‍ബാനയ്‌ക്കു ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. സഭയിലെത്തുന്ന മുതിര്‍ന്നവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കി.

 http://www.mangalam.com/print-edition/international/301933

Sunday, 5 April 2015

laityvoice.blogspot.com

http://laityvoice.blogspot.com.au/

Saturday, 4 April 2015

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥ്. ആദിത്യനാഥ് നയിക്കുന്ന ഹിന്ദു യുവ വാഹിനിയാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നത്. മിസ്ഡ് കോളിലൂടെ അംഗത്വ വിതരണം നടത്തിയ പാര്‍ട്ടി പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്, രാഷ്ട്ര മാതാവിനെ സൃഷ്ടിക്കാന്‍ പിന്തുണതേടി 07533007511 എന്ന മൊബൈല്‍ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കാമ്പയിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പശു പാരമ്പര്യ ഹിന്ദുത്വത്തിന്‍െറ ചിഹ്നമാണെന്നും ഗോവധം രാജ്യത്താകമാനം നിരോധിക്കണമെന്നും ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ ഘര്‍ വാപസിയെ അനുകൂലിച്ച ആദിത്യനാഥ്, എല്ലാ മുസ്ലിം പള്ളികളിലും ഗണേശ വിഗ്രഹം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
 http://www.madhyamam.com/news/348161/150403




 

വയനാടന്‍ ചുരത്തില്‍ കുരിശിന്‍െറ വഴി 14 ഇടങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു


വയനാടന്‍ ചുരത്തില്‍ കുരിശിന്‍െറ വഴി 14 ഇടങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു
ദു:ഖവെള്ളിയാഴ്ച ദിനത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ വയനാട് ചുരത്തില്‍ നടത്തിയ കുരിശിന്‍െറ വഴി ^പി. സന്ദീപ്
താമരശ്ശേരി: യേശുദേവന്‍െറ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് വയനാടന്‍ ചുരത്തിലൂടെ നടത്തിയ കുരിശിന്‍െറ വഴി ഭക്തിസാന്ദ്രമായി. ദു:ഖവെള്ളിയാഴ്ച രാവിലെ 10ന് അടിവാരം ഗദ്സമനില്‍നിന്ന് ആരംഭിച്ച കുരിശിന്‍െറ വഴിയില്‍ നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്നത്തെിയ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പീലാത്തോസിന്‍െറ അരമനയില്‍നിന്ന് കുരിശും വഹിച്ചുള്ള യേശുദേവന്‍െറ ഗാഗുല്‍ത്താ മലയിലെ കാല്‍വരിയിലേക്കുള്ള യാത്രക്കിടയിലുള്ള 14 സംഭവങ്ങളെ അനുസ്മരിച്ച് 14 ഇടങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു.
പ്രതീകാത്മകമായി യേശുവും പടയാളികളും മറിയവും ഭക്തസ്ത്രീകളും അണിഞ്ഞൊരുങ്ങി വിശ്വാസികള്‍ക്കു മുമ്പേ നടന്നുനീങ്ങി. കുരിശുമേന്തി പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ട് നീങ്ങിയ വിശ്വാസികള്‍ക്കൊപ്പം സിസ്റ്റര്‍ ജീനയുടെ നേതൃത്വത്തില്‍ നാല് ഗായകസംഘം അനുഗമിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കുരിശിന്‍െറ വഴി ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു.
ഫാ. എമ്മാനുവല്‍ പൊന്‍പാറ ദു$ഖവെള്ളി സന്ദേശം നല്‍കി. തുടര്‍ന്ന്, നേര്‍ച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ സമാപിച്ചു. കോഓഡിനേറ്റര്‍മാരായ ഫാ. തോമസ് തുണ്ടത്തില്‍, തങ്കച്ചന്‍ താഴത്തുപറമ്പില്‍, ജോസ് അടിവാരം, കുട്ടിയച്ചന്‍ പാല, ഷിബു നെയ്ശ്ശേരി തുണ്ടിയില്‍, ജോയി ഓണാട്ട്, രാജു അമലാപുരി, തോമസ് ജോസഫ്, വില്‍സണ്‍ തുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
 http://www.madhyamam.com/news/348189/150404













Friday, 3 April 2015

ആലപ്പുഴ പെണ്‍വാണിഭം ജില്ലാ പൊലീസ് സൂപ്രണ്ട് അന്വേഷിക്കും - ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

Asianet News 11 hours ago Kerala
ആലപ്പുഴ പെണ്‍വാണിഭം ജില്ലാ പൊലീസ് സൂപ്രണ്ട് അന്വേഷിക്കും - ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
03 Apr
ആലപ്പുഴയില്‍ ഹൗസ് ബോട്ട് കേന്ദ്രീകരിച്ചു നടത്തുന്ന പെണ്‍വാണിഭത്തെ കുറിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് അന്വേഷിക്കും. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നിര്‍ദ്ദേശം.
 ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. മലയാളികളും, അന്യസംസ്ഥാനക്കാരികളുമായ പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് പെണ്‍വാണിഭം. ബോട്ട് ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് പെണ്‍വാണിഭ സംഘങ്ങള്‍ ആളുകളെ വലവീശിപിടിക്കുന്നത്. 20000 മുതല്‍ 30000 വരെയാണ് ഒരു ദിവസത്തേയ്‍ക്ക് വാങ്ങിക്കുന്നത്.
ടൂറിസം സീസണ്‍ പുരോഗമിക്കുകയാണ് ആലപ്പുഴയില്‍ ഇപ്പോള്‍. വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെത്തിയാല്‍ വലവീശിപ്പിടിക്കുന്ന ഏജന്റുമാര്‍ ധാരാളമുണ്ടിവിടെ. സുന്ദരികളായ പെണ്‍കുട്ടികളെ കാട്ടിയാണ് കച്ചവടം. ഇത്തരത്തിലുള്ള ഒരു ഏജന്റിനെ ഞങ്ങള്‍ ഫോണില്‍ വിളിച്ചു.
നേരിട്ട് കാണാനെത്തി. പെണ്‍കുട്ടികള്‍ ഉടനെത്തുമെന്നറിയിച്ചു. പൊലീസിനെ പേടിക്കേണ്ട, എന്തു പ്രശ്നമുണ്ടെങ്കിലും തന്നെ വിളിച്ചാല്‍ മതിയെന്നായിരുന്നു എ‍ജന്റായ സ്‍ത്രീ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ പ്രതിനിധി രഞ്ജിത് രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം
http://www.asianetnews.tv/crime/article/25628_Sex-Racket

ചെയ്ഞ്ചിങ്ങ് റൂമില്‍ ക്യാമറവച്ചതിന് എതിരെ പരാതിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

Asianet News 7 hours ago India
http://www.asianetnews.tv/crime/article/25644_Union-Minister-Smriti-Irani-Complains-About-Camera-Pointed-at-Changing-Room-in-Goa
03 Apr
പനാജി: ഗോവയിലെ പ്രമുഖ തുണിക്കടയിലെ ട്രയല്‍ റൂമിന് സമീപം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ കണ്ടെത്തി. സമൃതി ഇറാനി ഗോവയില്‍ കുടുംബസമേതം നടത്തിയ വിനോദയാത്രക്കിടെയാണ് സംഭവം.ഷോറും അധികൃതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
പ്രമുഖ വസ്ത്ര വ്യപാര ശൃംഘലയായ ഫാബ് ഇന്ത്യയുടെ ഗോവ കന്‍ഡോലിം ഷോറൂമിലാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ട്രയല്‍ റൂമിന് സമീപം ഒളിക്യാമറ കണ്ടെത്തിയത്. .വസ്ത്രം മാറുന്ന മുറിക്ക് അഭിമുഖമായി ഘടിപ്പിച്ച ഒളിക്യാമറ സഹായിയാണ് സ്മൃതി ഇറാനിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ ഒരു അഭിഭാഷകനെയും സ്ഥലം എംപി മൈക്കല്‍ലോബോയെയും വിളിച്ച് വരുത്തി തുണിക്കട നടത്തിപ്പുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.
സ്ത്രീകളുടെ വിഭാഗത്തിലെ ട്രയല്‍ റൂമിന് അഭിമുഖമായി ഒളിക്യാമറ ഘടിപ്പിച്ചത് വഴി ഷോറും അധികൃതര്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് സ്മൃിതി ഇറാനി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.തുണിക്കടയിലെ ക്യാമറകളും,ഹാര്‍ഡ് ഡിസ്‌ക്കും പോലീസ് പിടിച്ചെടുത്തു.
ഷോറൂം മാനേജരെയും മറ്റ് ജീവനക്കാരെയും കന്‍ഡോലീം പോലീസ് ചോദ്യംചെയ്ത് വരികയാണ്.മന്ത്രി കണ്ടെത്തിയത് ഒളിക്ക്യാമറയല്ലെന്നും ഷോറുമിലെ സിസിറ്റിവി ക്യാമറകളില്‍ ഒന്ന് മാത്രമാണെന്നും, ഇതില്‍ ഒന്ന് ട്രയല്‍ റൂമിന് അഭിമുഖമായി തിരിച്ച വച്ചത് ശ്രദ്ധയില്‍ പെട്ടില്ലെന്നുമാണ് ഷോറും അധികൃതരുടെ വിശദീകരണം.

icc
ഹിന്ദുമതക്കാര്‍ 2050-ല്‍ 
ലോകജനസംഖ്യയില്‍ 
മൂന്നാമതെത്തും; പക്ഷേ, 

സീറൊമലബാ൪ സഭ,  ഇല്ലാതെയാകുമൊ?

ലോകത്ത് ഏറ്റവും മുസ്ലിങ്ങളുള്ള രാജ്യം ഇന്ത്യയാവും
ക്രിസ്തുമതക്കാരുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാവും


വാഷിങ്ടണ്‍: ലോകജനസംഖ്യയില്‍ 2050-ഓടെ ഹിന്ദുമതക്കാര്‍ മൂന്നാംസ്ഥാനത്തെത്തുമെന്ന് പഠനം. ലോകത്ത് ഏറ്റവും മുസ്ലിം ജനവിഭാഗമുള്ള രാജ്യം ഇന്ത്യയുമാവും. ക്രിസ്തുമതക്കാരുടെയും മുസ്ലിങ്ങളുടെയും എണ്ണം ലോകത്ത് ഏതാണ്ട് തുല്യമാവുകയുംചെയ്യും. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്ററാണ് അടുത്ത നാലു പതിറ്റാണ്ടുകൊണ്ട് ലോകജനസംഖ്യയിലുണ്ടാവുന്ന മാറ്റങ്ങള്‍ വിലയിരുത്തിയത്.

ഹിന്ദുമതക്കാരുടെ എണ്ണം 2050-ല്‍ 140കോടിയാവുമെന്ന് പഠനം നിരീക്ഷിക്കുന്നു. ഹിന്ദുജനസംഖ്യയില്‍ 34ശതമാനം വര്‍ധനയാണുണ്ടാവുക. ഇതോടെ മൊത്തം ജനസംഖ്യയുടെ 14.9 ശതമാനവുമായി ക്രിസ്തുമതക്കാര്‍ക്കും മുസ്ലിങ്ങള്‍ക്കും പിന്നാലെ ഹിന്ദുമതക്കാര്‍ മൂന്നാംസ്ഥാനത്തെത്തും. ഒരുമതവുമായും ബന്ധമില്ലാത്തവരാവും 13.3 ശതമാനം ജനങ്ങളെന്നും വിശകലനം വ്യക്തമാക്കുന്നു. നിലവില്‍ ഈവിഭാഗമാണു മൂന്നാംസ്ഥാനത്ത്.

ലോകത്ത് മുസ്ലിം ജനസംഖ്യയാണ് ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്നത്. 2050-ല്‍ ക്രിസ്തുമതജനസംഖ്യ 290 കോടിയും(31 ശതമാനം) മുസ്ലിം ജനസംഖ്യ 280(29 ശതമാനം) കോടിയുമാവും.
 http://www.mathrubhumi.com/story.php?id=536076

വസ്‌ത്രക്കടയിലെ ഒളിക്ക്യാമറ; നാലുപേര്‍ പിടിയില്‍

mangalam malayalam online newspaperപനജി: ഗോവയിലെ വസ്‌ത്ര വ്യാപാരക്കടയില്‍നിന്ന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഒളിക്ക്യാമറ പിടിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്‌റ്റില്‍. വസ്‌ത്രം മാറുന്ന മുറിയില്‍ സ്‌ഥാപിച്ചിരുന്ന ഒളിക്ക്യാമറയിലെ ദൃശ്യങ്ങള്‍ മാനേജരുടെ കമ്പ്യൂട്ടറില്‍ റെക്കോര്‍ഡ്‌ ആയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും.
ഭര്‍ത്താവുമൊത്ത്‌ വസ്‌ത്രക്കടയില്‍ സന്ദര്‍ശനം നടത്തുന്നതിന്‌ ഇടയിലാണ്‌ സമൃതി ഇറാനി ഒളിക്ക്യാമറ കണ്ടെത്തിയത്‌. ഉടന്‍തന്നെ സ്‌ഥലം എം.എല്‍.എ യെയും പോലീസിനെയും മന്ത്രി വിവരം അറിയിച്ചിരുന്നു. ഏകദേശം 40 മാസത്തോളം ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി പോലീസ്‌ വ്യക്‌തമാക്കി.
 http://www.mangalam.com/latest-news/301353

യുദ്ധമുഖത്തുനിന്ന്‌ പെസഹയുടെ സമാധാനത്തിലേക്ക്‌ അവര്‍

mangalam malayalam online newspaperനെടുമ്പാശേരി : യെമനിലെ മരണമുഖത്തു നിന്നും 151 മലയാളികളും 17 തമിഴ്‌നാട്‌ സ്വദേശികളും തിരിച്ചെത്തി. ഇന്നലെ പുലര്‍ച്ചേ 1.40 ന്‌ എയര്‍ഫോഴ്‌സിന്റെ സി 17 ഗ്ലോബ്‌ മാസ്‌റ്റര്‍ വിമാനത്തിലാണ്‌ 168 പേര്‍ നെടുമ്പാശേരിയില്‍ എത്തിയത്‌. പലര്‍ക്കും പാസ്‌പോര്‍ട്ടുണ്ടായില്ല. അതുകൊണ്ട്‌ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തു. പാസ്‌പോര്‍ട്ട്‌ ഇല്ലാത്തവര്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടിവന്നു.
െയമനില്‍ നിന്ന്‌ നെടുമ്പാശേരിയിലെത്തിയ യാത്രക്കാരെ വീട്ടിലെത്തിക്കാന്‍ കെ.എസ്‌.ആര്‍.ടി.സിയുടെ രണ്ട്‌ വലിയ ബസുകളും പത്തോളം ചെറിയ വാഹനങ്ങളും നോര്‍ക്ക ഏര്‍പ്പെടുത്തിയിരുന്നു. രണ്ടായിരം രൂപ വീതം എല്ലാവര്‍ക്കും പോക്കറ്റ്‌ മണിയും നല്‍കി.
ജിബൂട്ടിയില്‍നിന്നു പ്രതിരോധവകുപ്പിന്റെ ലാന്‍ഡ്‌ മാസ്‌റ്റര്‍ വിമാനത്തില്‍ രാത്രി ഒമ്പതിനാണ്‌ സംഘം പുറപ്പെട്ടത്‌.
ഏദനില്‍നിന്ന്‌ ഐ.എന്‍.എസ്‌. സുമിത്ര എന്ന കപ്പലിലാണ്‌ ഇവരെ ജിബൂട്ടിയിലെത്തിച്ചത്‌. യെമനില്‍ നിന്നെത്തിയവരെ സ്വീകരിക്കാന്‍ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്‌, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌, മന്ത്രി കെ. ബാബു, അന്‍വര്‍ സാദത്ത്‌ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ രാജമാണിക്യം എന്നിവര്‍ എത്തിയിരുന്നു. ഇവരെ ബസില്‍ കയറ്റിവിടുന്നതിനും ഇവര്‍ നേതൃത്വം നല്‍കി.
ഭീകരമായ അന്തരീക്ഷമാണ്‌ യമനിലുള്ളതെന്നു തിരിച്ചെത്തിയവര്‍ പറഞ്ഞു. ഏദന്‍ ഉള്‍പ്പെടെ ചില പ്രധാന മേഖലകളിലാണ്‌ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്‌. പലയിടത്തും കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്‌. ആശുപത്രികളെല്ലാം വെടിയേറ്റവരെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌. നിരവധി കെട്ടിടങ്ങളും സ്‌ഥാപനങ്ങളും ബോംബിങ്ങില്‍ തകര്‍ന്നു. തിരിച്ചെത്തിയവരില്‍ ഭൂരിഭാഗംപേരും യെമനിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമാണ്‌ ജോലി ചെയ്‌തിരുന്നത്‌. പലര്‍ക്കും ശമ്പളം കിട്ടാനുണ്ട്‌. പലരുടെയും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ചിരിക്കുകയാണ്‌.
മലയാളികള്‍ പൂര്‍ണമായും തിരിച്ചുപോന്നാല്‍ ആശുപത്രികള്‍ അടച്ചിടേണ്ടിവരും. യുദ്ധത്തില്‍ പരുക്കേറ്റവരെ ചികില്‍സിക്കാന്‍ സ്‌ഥലമില്ലാത്ത അവസ്‌ഥ വരും. കുടുംബവുമായി താമസിച്ചിരുന്ന ചിലരില്‍ ഭര്‍ത്താക്കന്മാര്‍ക്കു മാത്രമാണു നാട്ടിലേക്കു തിരിച്ചുപോരാന്‍ കഴിഞ്ഞത്‌.
നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നു പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. ഇതിനുവേണ്ടി വരുന്ന ചെലവു സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി കട്ടിലിനടിയില്‍ കിടന്നാണ്‌ തങ്ങള്‍ വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ടതെന്ന്‌ യമനില്‍ നിന്നു കൊച്ചിയില്‍ വന്നിറങ്ങിയ നഴ്‌സുമാരായ ടിന്‍സി തോമസും ജെസിയും പറഞ്ഞു.
ഏദനിലെ അല്‍ സദാക്ക ആശുപത്രിയിലാണ്‌ ഇവര്‍ ജോലി ചെയ്‌തിരുന്നത്‌. ഏദനില്‍ അല്‍ നക്കീം ആശുപത്രിയില്‍ ജോലി ചെയ്ുയന്ന 40 മലയാളി നഴ്‌സുമാരില്‍ പത്തുപേര്‍ മാത്രമാണ്‌ രക്ഷപ്പെട്ടിട്ടുള്ളത്‌. ഏകദേശം പത്തുലക്ഷത്തോളം രൂപ ശമ്പളയിനത്തില്‍ കിട്ടാനുണ്ടെന്ന്‌ കോഴഞ്ചേരി സ്വദേശികളായ ജെറിന്‍, സിജി സഹോദരിമാര്‍ പറഞ്ഞു.
സാര്‍ബര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 26 മലയാളി നഴ്‌സുമാരില്‍ മൂന്നുപേര്‍ക്കു മാത്രമാണ്‌ പാസ്‌പോര്‍ട്ട്‌ തിരിച്ചുകിട്ടിയതെന്ന്‌ അവിടെ നിന്നും രക്ഷപ്പെട്ട മുണ്ടക്കയം സ്വദേശി രമ്യയും കോട്ടയം സ്വദേശി സിമിയും പറഞ്ഞു.
 http://www.mangalam.com/print-edition/keralam/301006

പീഡാനുഭവ സ്‌മരണയില്‍ ക്രൈസ്‌തവ സമൂഹം

mangalam malayalam online newspaperകോട്ടയം: കാല്‍വരി മലയിലേക്കു കുരിശും വഹിച്ചുകൊണ്ടുള്ള യേശുദേവന്റെ പീഡാനുഭവത്തിന്റെ സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നു ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷയും കയ്‌പുനീര്‍ കുടിയ്‌ക്കലുമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും. വാഗമണ്‍, കുടമാളൂര്‍, അറുനൂറ്റിമംഗലം ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ പങ്കെടുക്കാന്‍ വിശ്വാസ സഹസ്രങ്ങള്‍ ഒഴുകിയെത്തും.
യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളില്‍ ഇന്നു രാവിലെ ഏഴിന്‌ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു മൂന്നോടെയാണ്‌ അവസാനിക്കുക. ശുശ്രൂഷകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്കു കഞ്ഞി വിതരണം ചെയ്യും. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകള്‍ക്കു കീഴിലുള്ള പള്ളികളില്‍ ഉച്ചകഴിഞ്ഞാണു പീഡാനുഭവ ശുശ്രൂഷകള്‍ നടക്കുക.
ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ ഇന്നു പീഡാനുഭവ വായനയുണ്ടാകും. രാവിലെ മുതല്‍ ആരാധനയും പള്ളികളില്‍ ക്രമീകരിച്ചിട്ടുണ്ട്‌. തുടര്‍ന്നു നഗരികാണിക്കല്‍ ശുശ്രൂഷ, കുരിശു ചുംബനം, കയ്‌പുനീര്‍ കുടിയ്‌ക്കല്‍, കുരിശിന്റെ വഴി തുടങ്ങിയ ചടങ്ങുകളും നടക്കും. പള്ളികളിലെ തിരുക്കര്‍മങ്ങള്‍ക്കു ശേഷം കുരിശിന്റെ വഴിയും നടക്കും. വിശ്വാസികള്‍ ഉപവാസമനുഷ്‌ടിച്ചു പ്രാര്‍ഥനയില്‍ പങ്കു കൊള്ളുന്ന ദിവസമാണ്‌ ഇന്ന്‌.
വാഗമണ്‍, അറുനൂറ്റിമംഗലം തുടങ്ങിയ കുരിശുമലകളിലേക്കു രാവിലെ മുതല്‍ വിശ്വാസികള്‍ കുരിശിന്റെ വഴിയും ചൊല്ലിക്കൊണ്ടു യാത്ര നടത്തും. പെസഹാ ആചരണത്തിന്റെ ഭാഗമായി ഇന്നലെ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും മറ്റ്‌ പെസഹാ അനുബന്ധ തിരുക്കര്‍മങ്ങളും നടന്നു. വൈകുന്നേരം വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയുമുണ്ടായിരുന്നു. കുടമാളൂര്‍ പള്ളിയിലെ പ്രശസ്‌തമായ നീന്തുനേര്‍ച്ചയ്‌ക്കും ഇന്നലെ രാവിലെ തുടക്കമായി.
നാളെ ദുഃഖശനിയാണ്‌. ദുഃഖശനിയാചാരണത്തിന്റെ ഭാഗമായി നാളെ ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക തിരുക്കര്‍മങ്ങള്‍ക്കൊപ്പം പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പും നടക്കും. യേശുവിന്റെ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്ന ഞായറാഴ്‌ചയോടെ അമ്പതു നാള്‍ നീണ്ട നോമ്പിനും പരിസമാപ്‌തിയാകും.

ത്യാഗ സ്‌മരണയില്‍ ഇന്ന്‌ ദുഃഖവെള്ളി
ലോകജനതയുടെ പാപമോചനത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ സ്‌മരണകളില്‍ ഇന്ന്‌ ദു:ഖവെള്ളി ആചരിക്കുന്നു. യേശുവിന്റെ പീഢാനുഭവ സ്‌മരണകള്‍ അനുസ്‌മരിച്ച്‌ ഇന്ന്‌ ദേവാലയങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങള്‍ നടക്കും. കുരിശു ചായ്‌ക്കല്‍, പീഢാനുഭവ ചരിത്രവായന, കയ്‌പുനീര്‌ രുചിയ്‌ക്കല്‍, കുരിശിന്റെ വഴി എന്നിവയാണ്‌ ഇന്നു ദേവാലയങ്ങലില്‍ നടക്കുന്ന പ്രധാന ചടങ്ങുകള്‍.
ഭാരമേറിയ മരക്കുരിശേന്തി കാല്‍വരിയിലേയ്‌ക്ക് യേശു നടത്തിയ ത്യാഗയാത്രയുടെ അനുസ്‌മരണമാണ്‌ കുരിശിന്റെ വഴി. പാലക്കാട്‌ സെന്റ്‌ റാഫേല്‍സ്‌ കത്തീഡ്രലില്‍ ഇന്നുരാവിലെ ആറരയ്‌ക്ക് ദു:ഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കുരിശുചായ്‌ക്കല്‍, തുടര്‍ന്ന്‌ പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍. ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ കാര്‍മ്മികനാകും. വൈകുന്നേരം നാലരയ്‌ക്ക് കത്തീഡ്രല്‍ പള്ളി, മാങ്കാവ്‌ നിത്യസഹായമാതാ പള്ളി, യാക്കര ഹോളി ട്രിനിറ്റി പള്ളി എന്നിവിടങ്ങളില്‍ നിന്നും സംയുക്‌ത പരിഹാരപ്രദക്ഷിണം രാപ്പാടിയിലേയ്‌ക്ക് നടക്കും. ഫാ. ബിജു കല്ലിങ്കല്‍ ദു:ഖവെള്ളി സന്ദേശം നല്‌കും.
കോയമ്പത്തൂര്‍ രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ദു:ഖവെള്ളിയാഴ്‌ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഏഴിന്‌ ആരംഭിക്കും. ബിഷപ്‌ മാര്‍ പോള്‍ ആലപ്പാട്ട്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം നാലിന്‌ കത്തീഡ്രലില്‍ നിന്നും അല്‍വേര്‍ണിയ കോണ്‍വന്റിലേയ്‌ക്ക് പരിഹാരപ്രദക്ഷിണം. യുവജനങ്ങളുടെ നേതൃത്വത്തില്‍ ടാബ്ലോയും പരിഹാരപ്രദക്ഷിണത്തില്‍ ഉണ്ടാകും. സുല്‍ത്താന്‍പേട്ട സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ കത്തീഡ്രല്‍ പള്ളിയില്‍ ബിഷപ്‌ ഡോ. അന്തോണിസാമി പീറ്റര്‍ അബീറിന്റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടക്കും.

വടക്കഞ്ചേരി: ദേവാലയങ്ങളില്‍ ഇന്ന്‌ പീഢാനുഭവ ചരിത്രം വായന, രൂപം ചായ്‌ക്കല്‍ ശുശ്രൂഷ, കുരിശു ചുംബനം, പരിഹാര പ്രദക്ഷിണങ്ങള്‍ എന്നിവ നടക്കും. വടക്കഞ്ചേരി ലൂര്‍ദ്ദ്‌ മാതാ ഫൊറോന പള്ളിയില്‍ കാലത്ത്‌ ഏഴിന്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. വൈകീട്ട്‌ നാലിന്‌ പീഢാനുഭവത്തിന്റെ സന്ദേശം, തുടര്‍ന്ന്‌ വള്ളിയോട്‌ സെന്റ്‌ ജോസഫ്‌ ആശുപത്രിയിലേക്ക്‌ പരിഹാര പ്രദക്ഷിണം നടക്കും. പാലക്കുഴി സെന്റ്‌ തോമസ്‌ പള്ളിയില്‍ രാവിലെ 7.15 ന്‌ പീഢാനുഭവ വായന, കുരിശു ചുംബനം എന്നിവ നടക്കും. വൈകീട്ട്‌ 3.30 ന്‌ പള്ളിയില്‍ നിന്നും പാത്തിപ്പാറയിലേക്ക്‌ പരിഹാര പ്രദക്ഷിണം. കണക്കന്‍ത്തുരുത്തി രാജഗിരി തിരുഹൃദയ പള്ളിയില്‍ രാവിലെ 7 ന്‌ പീഢാനുഭവ ചരിത്ര വായന, രൂപം ചുംബിക്കല്‍ എന്നിവ നടക്കും. വൈകീട്ട്‌ 3.30 ന്‌ പൊത്തപ്പാടം കുരിശുപള്ളിയിലേക്ക്‌ പരിഹാര പ്രദക്ഷിണം നടക്കും.
ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക്‌ ക്രൈസ്‌തവ ദേവാലയങ്ങള്‍ ഒരുങ്ങി
കായംകുളം: ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക്‌ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കറ്റാനം സെന്റ്‌ സ്‌റ്റീഫന്‍സ്‌ മലങ്ക കത്തോലിക്കാ പള്ളിയില്‍ രാവിലെ എട്ടിന്‌ നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം, സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളി എന്നിവിടങ്ങളില്‍ രാവിലെ എട്ടിന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. കറ്റാനം സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ് പള്ളി, മങ്കുഴി ഓര്‍ത്തഡോക്‌സ് പള്ളി, കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, കാദീശായ യാക്കോബായ ഇടവക, സെന്റ്‌ ബേസില്‍സ്‌ മലങ്കര കത്തോലിക്കാ പള്ളി എന്നിവിടങ്ങളില്‍ രാവിലെ എട്ടിന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. കായംകുളം ശാലേം മര്‍ത്തോമാ പള്ളിയില്‍ രാവിലെ ഒന്‍പതിന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. സെന്റ്‌ ആന്റണീസ്‌ കത്തോലിക്കാ പള്ളി, പരിപ്ര ചെറുപുഷ്‌പ ദേവാലയം, കല്ലുംമൂട്‌, മങ്കുഴി, കറ്റാനം സി.എസ്‌.ഐ പള്ളികള്‍, ചേപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളി, മര്‍ത്തോമാ പള്ളി, രാമപുരം മലങ്കര കത്തോലിക്കാ പള്ളി, ചൂളത്തെരുവ്‌ സെന്റ്‌ ജോസഫ്‌ ദേവാലയം എന്നിവിടങ്ങളിലും രാവിലെ ശുശ്രൂഷകള്‍ ആരംഭിക്കും.
കട്ടപ്പന: യേശുക്രിസ്‌തു വിശുദ്ധ കുര്‍ബാന സ്‌ഥാപിച്ചതിന്റെയും അന്ത്യ അത്താഴത്തിന്റെ ഓര്‍മപുതുക്കലായി ഇന്നലെ പെസഹാ വ്യാഴം ആചരിച്ചു. ഇതിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും ധ്യാനങ്ങളും ആരാധനകളും നടന്നു.
കുരുത്തോലകള്‍ ഉപയോഗിച്ച്‌ വിശ്വാസികള്‍ പെസഹാ അപ്പം തയാറാക്കി. പെസഹാ വ്യാഴത്തിലെ കുര്‍ബാനയില്‍ െവെദികന്‍ 12 പേരുടെ പാദം കഴുകി ചുംബിച്ചു. കുര്‍ബാനയ്‌ക്ക്‌ ശേഷം ്രെകെസ്‌തവ ഭവനങ്ങളില്‍ പെസഹാ അപ്പവും തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള പാലും തയാറാക്കിയിരുന്നു.
ദുഃഖവെള്ളി ദിനമായ ഇന്നു വിശ്വാസികള്‍ പാപ പരിഹാരത്തിനായി കുരിശുമല കയറും. തുടര്‍ന്ന്‌ ഞായറാഴ്‌ച യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കലായി ഈസ്‌റ്റര്‍ ആഘോഷിക്കും.
അടിമാലി: ക്രിസ്‌തുവിന്റെ അന്ത്യഅത്താഴത്തിന്റെ സ്‌മരണയില്‍ ക്രൈസ്‌തവര്‍ ഹൈറേഞ്ച്‌ മേഖലയില്‍ വിപുലമായി പെസഹാ ആചരിച്ചു. അടിമാലി, രാജാക്കാട്‌, മാങ്കുളം, മറയൂര്‍, കമ്പിളികണ്ടം തുടങ്ങിയ മേഖലയിലെ മുപ്പതോളം യാക്കോബായ ദേവാലയങ്ങളില്‍ ബുധനാഴ്‌ച സന്ധ്യയോടെ ആരംഭിച്ച പെസഹാ ശുശ്രൂഷകള്‍ പുലര്‍ച്ചെ വരെ നീണ്ടു.
മറ്റു വിവിധ ക്രിസ്‌ത്രീയ ദേവാലങ്ങളില്‍ ഇന്നലെ പകല്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ആയിരങ്ങളാണു ദേവാലയങ്ങളില്‍ എത്തി പ്രാര്‍ഥനകളില്‍ പങ്കു കൊണ്ടത്‌.
പഴയനിയമ കാലത്ത്‌ ഫറവോന്റെ അടിമത്തത്തിലായ ദൈവജനത്തെ വിടുവിക്കാന്‍ ദൈവം ഓരോ വീടുകളിലും കുഞ്ഞാടിനെ അറുത്ത്‌ പെസഹാ പെരുന്നാള്‍ ആചരിച്ചതായാണു വിശ്വാസം. പിന്നീട്‌ ക്രിസ്‌തുവിന്റെ കാലത്ത്‌ മര്‍ക്കോസിന്റെ മാളികയില്‍ പെസഹാ പെരുന്നാളിനോടനുബന്ധിച്ചു നടന്ന അന്ത്യഅത്താഴ വേളയിലാണു കുര്‍ബാനയെന്ന കൂദാശ സ്‌ഥാപിച്ചത്‌.
ക്രിസ്‌തു അപ്പവും വീഞ്ഞും ശിഷ്യന്മാര്‍ക്കു വിഭജിച്ചു കൊടുത്തതിന്റെ ഓര്‍മ്മ പുതുക്കാനായി ദേവാലയങ്ങളിലും ക്രൈസ്‌തവ വീടുകളിലും അപ്പം മുറിക്കല്‍ ശുശ്രൂഷകള്‍ നടന്നു.
കാല്‍കഴുകി ചുംബിക്കുന്നതാണു ദൈവാലയങ്ങളിലെ പ്രധാന ചടങ്ങ്‌. യേശു ശിഷ്യന്മാരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ സ്‌മരണയിലാണു വൈദികര്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ കാലുകള്‍ കഴുകുന്നത്‌.
വൈദികന്‍ ശുശ്രൂഷകരുടെ ഒപ്പമെത്തി 12 വിശ്വാസികളുടെ കാലുകള്‍ കഴുകും.
അരയില്‍ചുറ്റിയ തൂവാല കൊണ്ട്‌ കാലുകള്‍ തുടയ്‌ക്കും. ഓരോരുത്തരുടെയും കാലുകള്‍ ചുംബിക്കുകയും ചെയ്യും. യേശുക്രിസ്‌തു തന്റെ 12 ശിഷ്യന്മാരുടെ കാല്‍കഴുകിയാണ്‌ എളിമയുടെയും ശുശ്രൂഷയുടെയും മാര്‍ഗം പഠിപ്പിച്ചത്‌.

 http://www.mangalam.com/religion/301062

ഇന്ന്‌ പെസഹ നാളെ ദുഃഖ വെള്ളി :ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി

mangalam malayalam online newspaperവിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിക്കുകയും സ്വയം ബലിയായികൊണ്ട്‌ വിശുദ്ധ കുര്‍ബാന സ്‌ഥാപിക്കുകയും ചെയ്‌തതിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്‌തവര്‍ ഇന്ന്‌ പെസഹ ആചരിക്കും .
ദേവാലയങ്ങളില്‍ രാവിലെ ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രുഷകളിലെ പ്രധാന ഇനമാണ്‌ കാല്‍ കഴുകല്‍ ശുശ്രൂഷ. ഗദ്‌സമെന്‍ തോട്ടത്തില്‍ രക്‌തം വിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശുവിന്റെ പാത പിന്തുടര്‍ന്ന്‌ രാത്രി വൈകുന്നതുവരെയും ദേവാലയങ്ങളില്‍ നടക്കുന്ന ആരാധനയില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ പങ്കെടുക്കും സ്വന്തം ശരീരവും രക്‌തവുമായ അന്ത്യ അത്താഴം യേശു ശിഷ്യര്‍ക്ക്‌ പകുത്തു നല്‍കി മറ്റുള്ളവര്‍ക്കായി സ്വജീവന്‍ ബലിയര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയെ അനുസ്‌മരിപ്പിച്ച്‌കൊണ്ട്‌ ദേവാലയങ്ങളിലും ഭവനങ്ങളിലും പെസഹാ ഊട്ടും അപ്പം മുറിക്കലും നടക്കും. ലോക രക്ഷക്ക്‌യ്ക്കായി യേശു ക്രിസ്‌തു പീഡനാനുഭവങ്ങള്‍ക്കൊടുവില്‍ കുരിശു മരണം വരിക്കുന്നതിനെ സ്‌മരിപ്പിക്കുന്ന ദുഃഖ വെള്ളിയാഴ്‌ചയിലേക്കുള്ള പ്രാര്‍ത്ഥനാ നിര്‍ഭയവും ത്യാഗ പൂര്‍ണവുമായ ഒരുക്കം കൂടിയാണ്‌ പെസഹാ ദിനം.
അമ്പത്‌ നാളത്തെ നോമ്പിനും പ്രാര്‍ത്ഥനയ്‌ക്കും പരിസമാപ്‌തി കുറിച്ച്‌ കൊണ്ട്‌ ഞാറാഴ്‌ച വന്നെത്തുന്ന പ്രത്യാശ നിര്‍ഭരമായ ഉയര്‍പ്പ്‌ തിരുനാളിലേക്ക്‌ കൂടുതല്‍ ത്യാഗപൂര്‍ണമായ കാത്തിരിപ്പിന്റെ നാളുകളാണിനി.

അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ഇന്നു പെസഹാവ്യാഴം
യേശുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു പെസഹാവ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും നടക്കും. കടന്നുപോകല്‍ എന്നാണു പെസഹാ എന്ന വാക്കിന്റെ അര്‍ഥം. പെസഹാ ആചരണത്തോടെ അമ്പതു നോമ്പ്‌ ഏറ്റവും തീവ്രമായ ദിവസങ്ങളിലേക്കു കടക്കുകയാണ്‌. നാളെ ഉപവാസത്തോടെ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കും.
ഇന്നു ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മയില്‍ തിരുക്കര്‍മങ്ങളോടനുബന്ധിച്ചു കാല്‍കഴുകല്‍ ശുശ്രൂഷകളും നടക്കും. പെസഹായുടെ ഓര്‍മയില്‍ വീടുകളിലും ആഘോഷങ്ങളുണ്ട്‌. സന്ധ്യാപ്രാര്‍ഥനയ്‌ക്കുശേഷം പുളിപ്പില്ലാത്ത അപ്പവും പാലും തയാറാക്കി വീട്ടിലെ മുതിര്‍ന്ന അംഗം മുറിച്ച്‌ കുടുംബാംഗങ്ങള്‍ക്കു നല്‍കും. ഇന്‍ഡറി അപ്പമെന്നാണ്‌ ഇതറിയപ്പെടുന്നത്‌. യാക്കോബായ സഭയിലെ പള്ളികളില്‍ ഇന്നലെ വൈകിട്ടായിരുന്നു പെസഹാ ശുശ്രൂഷകള്‍. ഓര്‍ത്തഡോക്‌സ്‌ സഭയിലെ പള്ളികളില്‍ ഇന്നു രാവിലെ പെസഹാ തിരുക്കര്‍മങ്ങള്‍ നടക്കും.
ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ചങ്ങനാശേരി സെന്റ്‌ മേരീസ്‌ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വൈകിട്ടു നാലിനു കാല്‍കഴുകള്‍ ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും. തോട്ടയ്‌ക്കാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ വൈകിട്ട്‌ നാലിനു നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
പാലാ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന പെസഹാശുശ്രൂഷകള്‍ക്കു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കനും കാര്‍മികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ കത്തീഡ്രലില്‍ വൈകിട്ട്‌ നാലിനു നടക്കുന്ന പെസഹാ ശുശ്രൂഷയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം അതിരൂപത മെത്രാന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ ക്രിസ്‌തുരാജാ കത്തീഡ്രലില്‍ രാവിലെ 6.30ന്‌ കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കു കാര്‍മികത്വം വഹിക്കും. വിജയപുരം രൂപത മെത്രാന്‍ ഡോ. സെബാസ്‌റ്റ്യന്‍ തെക്കെത്തേച്ചേരില്‍ വിമലഗിരി കത്തീഡ്രലില്‍ വൈകിട്ട്‌ ആറിനു കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കു കാര്‍മികനാകും. കുടമാളൂര്‍ പള്ളിയില്‍ ഇന്നു രാവിലെ 6.15ന്‌ നീന്തുനേര്‍ച്ച തുടങ്ങും. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി നിരവധി വിശ്വാസികള്‍ നീന്തുനേര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്‌. നാളെയാണു ദുഃഖവെള്ളി ആചരണം. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ രാവിലെ മുതല്‍ ആരാധനയും പീഡാനുഭവ തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ തിരുക്കര്‍മങ്ങളോടനുബന്ധിച്ചു കയ്‌പുനീര്‍ വിതരണവും നടക്കും. ശേഷം നഗരികാണിക്കല്‍ ശുശ്രൂഷയും തുടര്‍ന്നു കുരിശിന്റെ വഴികളും നടക്കും. യേശുവിന്റെ ക്രൂശിത രൂപവും വഹിച്ചുകൊണ്ടാണു കുരിശിന്റെ വഴി നടക്കുക. വാഗമണ്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും ദുഃഖവെള്ളിയാഴ്‌ച പ്രത്യേക തിരുക്കര്‍മങ്ങളുണ്ടാകും.

വാഗമണ്ണില്‍ മലകയറാന്‍ ആയിരങ്ങള്‍ നാളെയെത്തും
വാഗമണ്‍: മധ്യകേരളത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വാഗമണ്‍ കുരിശുമലയില്‍ ദുഃഖവെള്ളിയാഴ്‌ചയായ നാളെ ആയിരങ്ങള്‍ മലകയറാനെത്തും. രാവിലെ 8.30ന്‌ കല്ലില്ലാക്കവലയില്‍നിന്നും മലമുകളിലേക്കു നടക്കുന്ന ആഘോഷമായ കുരിശിന്റെവഴിക്കു മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു മലമുകളില്‍ ഫാ. സെബാസ്‌റ്റ്യന്‍ കുറ്റിയാനിക്കല്‍ പീഡാനുഭവ സന്ദേശം നല്‍കും. 11.30 മുതല്‍നേര്‍ച്ചക്കഞ്ഞി വിതരണം ആരംഭിക്കും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ഇന്നു രാത്രി മുതല്‍ മലകയാറാനെത്തും. രാത്രിയില്‍ മലകയറാനെത്തുന്നവര്‍ക്കു കല്ലില്ലാക്കവല മുതല്‍ മലമുകള്‍വരെ വെളിച്ച സംവിധാനം ക്രമീകരിച്ചിട്ടുണ്ട്‌. മലയടിവാരത്തു വാഹനങ്ങള്‍ക്കു പാര്‍ക്കിങ്ങ്‌ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ഈരാറ്റുപേട്ട, പീരുമേട്‌ സി.ഐമാരുടെ നേതൃത്വത്തില്‍ ഒറ്റയീട്ടി മുതല്‍ വാഗമണ്‍ വരെ ട്രാഫിക്‌ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയതായി. വാഗമണ്‍ പള്ളി വികാരി ഫാ. ജോസഫ്‌ ചെറുകരക്കുന്നേല്‍ പറഞ്ഞു.
വാഗമണ്ണിലേക്കു നാളെ രാവിലെ മുതല്‍ പാലാ, ഈരാറ്റുപേട്ട, കട്ടപ്പന എന്നിവിടങ്ങളില്‍നിന്നും കുരിശുമല ജംഗ്‌ഷനായ വഴിക്കടവിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. സ്‌പെഷല്‍ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പതിവുബസുകള്‍ക്കു പുറമേയാണ്‌ സ്‌പെഷല്‍ ബസ്‌ സര്‍വീസ്‌ നടത്തുന്നത്‌.

വയനാട്‌ ചുരത്തില്‍ കുരിശിന്റെ വഴി
കോഴിക്കോട്‌: ദുഃഖവെള്ളിയായ നാളെ പുലര്‍ച്ചെ മൂന്നുമുതല്‍ വയനാട്‌ ചുരത്തില്‍ വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തും. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ പതിനാറര കിലോമീറ്റര്‍ നടന്ന്‌ ലക്കിടി മൗണ്ട്‌ സീനായില്‍ എത്തിച്ചേരും. ഫാ. എമ്മാനുവേല്‍ പൊന്‍പാറ സമാപനസന്ദേശം നല്‍കും.കുമ്പസാരത്തിനുള്ള സൗകര്യവും അവിടെ ലഭിക്കും. ഏഴുമുതല്‍ പ്രഭാഷണം ഉണ്ടായിരിക്കും. ടി.എല്‍. ജോസ്‌, ജോസഫ്‌ ആന്റണി, ഔസേപ്പച്ചന്‍ കടുത്തുരുത്തി എന്നിവര്‍ സന്ദേശം നല്‍കും. ഗദ്‌സെമനില്‍ പത്തിനു ദുഃഖവെള്ളി സന്ദേശം ഉണ്ടായിരിക്കുമെന്നും ഡയറക്‌ടര്‍ ഫാ. തോമസ്‌ തുണ്ടത്തില്‍ അറിയിച്ചു. തങ്കച്ചന്‍ താഴത്തുപറമ്പില്‍, ജോസ്‌ അടിവാരം, തോമസ്‌ ജോസഫ്‌, രാജു അമലാപുരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പൂങ്കാവ്‌ പള്ളിയില്‍ ദീപക്കാഴ്‌ച ഇന്ന്‌
ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ്‌ പള്ളിയില്‍ ഭക്‌തസഹസ്രങ്ങള്‍ പങ്കെടുക്കുന്ന ദീപക്കാഴ്‌ച ഇന്നു നടക്കും.
പെസഹാ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ അഞ്ചിന്‌ ആരംഭിക്കും. ഫാ. ഷൈജു പരിയാത്തുശേരി മുഖ്യകാര്‍മ്മികനായിരിക്കും. ഫാ. ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍ വചനപ്രഘോഷണം നടത്തും.രാത്രി എട്ടിനാണു ദീപക്കാഴ്‌ച ആരംഭം. ആലപ്പുഴ രൂപതാ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആദ്യ ദീപം തെളിക്കും. കെ.സി. വേണുഗോപാല്‍ എം.പി, ഡോ.ടി.എം. തോമസ്‌ ഐസക്ക്‌ എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 16 നിരകളിലായി ആയിരക്കണക്കിന്‌ നിലവിളക്കുകളാണു തെളിക്കുക.

 http://www.mangalam.com/religion/300809

Thursday, 2 April 2015

ഫാദർ എഡ്വിൻ ഫിഗോറിനെ ഉടൻ അറസ്റ്റ് ചെയ്യണം-കെ.സി. ആർ. എം.

14 വയസുകാരി പെണ്‍കുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദുമാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗോറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാവിന്റ പരാതിയുടെ ആടിസ്ഥാനത്തില്‍ പുരോഹിതനെതിരെ പോലീസ് കേസ്സേടുത്തു എന്ന വാര്‍ത്ത ഏഷ്യാനേറ്റ് ന്യൂസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ ജാനുവരി മുതല്‍ കുട്ടിയെ നിരന്തരം പുരോഹിതന്‍ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ഈ പുരോഹിതനെ ഉടന്‍ പുറത്താക്കാന്‍ മെത്രാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. അറസ്റ്റ് വെകിയാല്‍ ശക്തമായ സമരപരിപാടികള്‍ കെ.സി. ആര്‍. എം. ആരംഭിക്കുന്നതാണ്.

      http://almayasabdam.blogspot.com.au/2015/04/blog-post_94.html                                                                                                          സെക്രട്ടറി

                                      കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് .

ഭിക്ഷാടകസംഘത്തില്‍നിന്ന് അഞ്ചാംക്ളാസുകാരിയെ രക്ഷപ്പെടുത്തി

ഭിക്ഷാടകസംഘത്തില്‍നിന്ന് അഞ്ചാംക്ളാസുകാരിയെ രക്ഷപ്പെടുത്തി
ഭിക്ഷാടകസംഘം വിദ്യാര്‍ഥിനിയുടെ കാല്‍ തല്ലിയൊടിച്ചു
ആലുവ: ഭിക്ഷാടനത്തിലൂടെ പണം തട്ടാന്‍ ഭിക്ഷാടകസംഘം അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയുടെ കാല്‍ തല്ലിയൊടിച്ചു. ഒടിഞ്ഞ കാലുമായി മലയാറ്റൂര്‍ കുരിശുമുടിയില്‍ ഭിക്ഷാടനത്തിനിരുന്ന കുട്ടിയെ ജനസേവ ശിശുഭവന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലത്തെിച്ചു.
വ്യാഴാഴ്ച മലയാറ്റൂരിലെ ഭിക്ഷാടകരില്‍നിന്ന് ജനസേവ രക്ഷപ്പെടുത്തിയ അഞ്ച് കുട്ടികളില്‍ ഒരാളായ ആന്ധ്ര തിരുപ്പതി സ്വദേശിനി ഇന്ദുവാണ് ആശുപത്രിയില്‍ കഴിയുന്നത്. രോഗിയായ മാതാവ് ഉമയോടൊപ്പം കാലില്‍ പ്ളാസ്റ്ററിട്ട നിലയിലാണ് കുട്ടി മലയാറ്റൂരില്‍ ഭിക്ഷ യാചിച്ചിരുന്നത്. ഇന്ദുവിന്‍െറ അച്ഛന്‍ രാംചന്ദ്ര വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയി. തിരുപ്പതി കേനാഥ് സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ഇന്ദുവിന്‍െറ പഠനവും അതോടെ മുടങ്ങി. സ്വന്തമായി വീടോ ഒരുതുണ്ട് ഭൂമിയോ ഇല്ലാത്ത രോഗിയായ ഉമയും മക്കളും പിന്നീട് തെരുവുകളിലാണ് അന്തിയുറങ്ങിയിരുന്നത്. പിന്നീട് ഭിക്ഷാടകസംഘം ഉമയേയും മക്കളേയും കേരളത്തില്‍ പലയിടങ്ങളിലും ഭിക്ഷാടത്തിന് കൊണ്ടുനടക്കുകയായിരുന്നു.
മലയാറ്റൂര്‍ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചാണ് ഇവരെ കുരിശുമുടിയിലേക്ക് കൊണ്ടുവന്നത്. ഭിക്ഷാടകസംഘത്തിന്‍െറ ആജ്ഞയനുസരിച്ച് തീര്‍ഥാടന കേന്ദ്രങ്ങളിലും ആള്‍ത്തിരക്കുള്ള സ്ഥലങ്ങളിലും ഭിക്ഷയെടുപ്പിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. ആളുകളുടെ ദയനീയത പിടിച്ചുപറ്റി പണം തട്ടാനാണ് ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിച്ച് ഭിക്ഷാടനത്തിന് ഇരുത്തുന്നതെന്ന് ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു. നൂറുകണക്കിന് കുട്ടികളെയാണ് ആഹാരംപോലും നല്‍കാതെ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭിക്ഷയെടുപ്പിച്ച് മാഫിയ പണം കൊയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മൗലിക അവകാശങ്ങളായ ഭക്ഷണം, വിദ്യാഭ്യാസം, വസ്ത്രം, പാര്‍പ്പിടം എന്നിവ നിഷേധിക്കപ്പെട്ട് അവര്‍ക്കെതിരെ നടക്കുന്ന നിയമലംഘനങ്ങള്‍ അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആലുവ അന്‍വര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. സി.എം. ഹൈദരാലിയുടെ ചികിത്സയിലാണ് പെണ്‍കുട്ടി ഇപ്പോള്‍. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ജനസേവ സംരക്ഷണയിലൂടെ കുട്ടിയുടെ വിദ്യാഭ്യാസം തുടരും.

 http://www.madhyamam.com/news/347987/150402

പീഡാനുഭവസ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി
P


കോഴിക്കോട് : യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവര്‍ ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു.

ദേവാലയങ്ങളില്‍ രാവിലെ ആറുമുതല്‍ ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പ്രത്യേക ആരാധന, പ്രാര്‍ഥന, കുരിശിന്റെ വഴി, പരിഹാരപ്രദക്ഷിണം, കബറടക്ക ശുശ്രൂഷ എന്നിവ ഉണ്ടാകും.

വയനാട് ചുരത്തില്‍ നടക്കുന്ന കുരിശിന്റെ വഴി അടിവാരം ഗസമന്‍ പാര്‍ക്കില്‍നിന്ന് എട്ടരയോടെ ആരംഭിക്കും. ചുരത്തില്‍ 14 സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടാകും.
 http://www.mathrubhumi.com/online/malayalam/news/story/3512667/2015-04-03/kerala

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു



ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു
തൃശൂര്‍: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മയ്ക്കായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പെസഹാ വ്യാഴം ആചരിക്കുന്നു. കേരളത്തിലെ വിവിധ പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടന്നു.

അന്ത്യ അത്താഴവേളയില്‍ ക്രിസ്തു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മയ്ക്കായാണ് പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും അപ്പം മുറിക്കല്‍ കര്‍മവും നടത്തുന്നത്. കുരിശു മരണത്തിന്റെ ദു:ഖവെള്ളി, ഉയര്‍പ്പിന്റെ ഈസ്റ്റര്‍ എന്നിവക്ക് ദേവാലയങ്ങളും ക്രൈസ്തവ വിശ്വാസികളുടെ വീടുകളും തയ്യാറെടുത്തുകഴിഞ്ഞു.

തൃശൂര്‍ വ്യാകുല മാതാവിന്റെ ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാല്‍കഴുകല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന നടത്തിയതിന്റെന്റെ സ്മരണയ്ക്കായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.

കൊച്ചി സെന്റെ മേരീസ് ബസലിക്കയില്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 http://4malayalees.com/index.php?page=newsDetail&id=60039

14കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ്

Obey to Achan! or Preacher!

സീറൊ മലബാ൪ സഭയിലെ [ഇന്ത്യയിലൊ, യൂറോപ്പിലൊ, അമേരിക്കയിലൊ]  അച്ഛ൯ പറയുന്നത് എന്തുമായികൊട്ടെ ജെനങ്ങള്‍ അനുസരിച്ചിലെങ്കില്‍ പാപമാണ്!

Asianet News 1 day ago Kerala
14കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ്
01 Apr
കൊച്ചി: പതിനാലുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പള്ളിവികാരിക്കെതിരെ കേസെടുത്തു. എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗോറിനെതിരെയാണ് കേസ്.

പുത്തന്‍വേലിക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഫാദര്‍ എഡ്വിന്‍ ഫിഗോര്‍ ഒളിവിലാണെന്ന് പുത്തന്‍വേലിക്കര എസ് ഐ അറിയിച്ചു.
http://www.asianetnews.tv/crime/article/25567#sthash.rhEikELE.gbpl