Tuesday 16 June 2015

ബാലപീഡനം: മുന്‍ വത്തിക്കാന്‍ അംബാസഡറെ പ്രതിചേര്‍ത്തു

ബാലപീഡനം: മുന്‍ വത്തിക്കാന്‍ അംബാസഡറെ പ്രതിചേര്‍ത്തു
വത്തിക്കാന്‍ സിറ്റി: കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ ഡൊമനിക് റിപ്പബ്ളിക്കിലെ വത്തിക്കാന്‍ മുന്‍ അംബാസഡറും ആര്‍ച് ബിഷപ്പുമായ ജോസഫ് വെസൊലോവ്സ്കിയെ പ്രതിചേര്‍ത്തു. ജൂലൈ 11ന് വെസൊലോവ്സ്കിയുടെ വിചാരണ വത്തിക്കാന്‍ കോടതിയില്‍ നടക്കും.
ലൈംഗിക അപവാദ കേസില്‍ വിചാരണ നേരിടുന്ന വത്തിക്കാനിലെ ആദ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വെസൊലോവ്സ്കി. വേലക്കാരായ കുട്ടികളെ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് 2013ല്‍ വെസൊലോവ്സ്കിയെ അംബാസഡര്‍ സ്ഥാനത്തുനിന്ന് മാറ്റി വീട്ടുതടങ്കലിലാക്കിരുന്നു.
കേസില്‍ വെസൊലോവ്സ്കിയെ പ്രതിചേര്‍ക്കാമെന്ന് വത്തിക്കാന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിചാരണ ചെയ്യാന്‍ തീരുമാനിച്ചത്. ഇയാളുടെ കമ്പ്യൂട്ടറില്‍നിന്ന് കുട്ടികളുടെ അശ്ളീല ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ വെസൊലോവ്സ്കി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
 http://www.madhyamam.com/news/358202/150615

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin