Tuesday, 3 March 2015

ക്രിസ്‌തുവിന്റെ നസ്രേത്തിലെ വീട്‌ കണ്ടെത്തി

mangalam malayalam online newspaperജറുസലേം: യേശു ക്രിസ്‌തു ബാലനായിരുന്നപ്പോള്‍ താമസിച്ചിരുന്ന നസ്രേത്തിലെ വീട്‌ കണ്ടെത്തിയതായി അവകാശവാദം.
എ.ഡി. 670 ല്‍ ഐറിഷ്‌ സന്യാസി ആബോട്ട്‌ ആഡംനാം എഴുതിയ യാത്രാവിവരണത്തിന്റെ സഹായത്തോടെയാണു പ്രഫ. കെന്‍ ഡാര്‍ക്കിന്റെ നേതൃത്വത്തിലുള്ള സംഘം വീട്‌ കണ്ടെത്തിയത്‌. ഫ്രാങ്കിഷ്‌ മെത്രാനായിരുന്ന ആര്‍കള്‍ഫിന്റെ ജറുസലേം സന്ദര്‍ശനം അടിസ്‌ഥാനമാക്കിയാണു യാത്രാവിവരണം തയാറാക്കിയത്‌.
രണ്ട്‌ ശവകുടീരങ്ങള്‍ക്കു മധ്യേ ഒരു പള്ളിയുടെ അടിയിലാണു ക്രിസ്‌തുവിന്റെ നസ്രേത്തിലെ വീടെന്നാണു യാത്രാക്കുറിപ്പിലുള്ളത്‌. മെത്രാന്‍ സഞ്ചരിച്ച പാതയെക്കുറിച്ചുള്ള വിവരവും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു ഗവേഷണം നടത്തിയത്‌. പ്രതികൂല സാഹചര്യം മറികടന്നാണു വീട്‌ കണ്ടെത്തിയതെന്നു പ്രഫ. കെന്‍ അറിയിച്ചു. 12- ാം നൂറ്റാണ്ടില്‍ ഈ മേഖലയിലെ പള്ളികള്‍ തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ നൂറ്റാണ്ടിലെ നിര്‍മാണ വിദ്യ നസ്രേത്തിലെ വീട്‌ തിരിച്ചറിയാന്‍ സഹായകമായതായി അദ്ദേഹം പറഞ്ഞു. ആദ്യനൂറ്റാണ്ടുകളിലെ യഹൂദ ഭവനങ്ങളുടെ മാതൃകയിലാണു നസ്രേത്തിലെ വീട്‌ നിര്‍മിച്ചിരിക്കുന്നത്‌.
കുമ്മായവും ചുണ്ണാമ്പുകല്ലുകളും ചേര്‍ത്തു നിര്‍മിച്ച വീടാണു ക്രിസ്‌തുവിന്റേതായി ഗവേഷകര്‍ നിര്‍ദേശിക്കുന്നത്‌. സിസ്‌റ്റേഴ്‌സ്‌ നസ്രേത്ത്‌ കോണ്‍വന്റ്‌ മന്ദിരത്തിന്‌ അടിയിലാണു ക്രിസ്‌തുവിന്റെ വീടെന്നു കരുതുന്ന കെട്ടിടം.
2009 ല്‍ ഇസ്രയേല്‍ ഗവേഷകര്‍ ക്രിസ്‌തുവിന്റേതെന്നു കരുതുന്ന ഭവനം കണ്ടെത്തിയിരുന്നു. എന്നാല്‍ പീന്നീട്‌ ഇതിനു സ്‌ഥിരീകരണം ലഭിച്ചില്ല. പുതുതായി കണ്ടെത്തിയ ഭവനം സംബന്ധിച്ചും ക്രിസ്‌തീയ ചരിത്രകാരന്മാര്‍ക്കിടെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌.

http://www.mangalam.com/print-edition/international/289935

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin