Thursday, 26 March 2015


വീടില്ലാത്ത 150 പേര്‍ ഇന്ന് വത്തിക്കാനിലെ വി.ഐ.പി.കള്‍

 


വത്തിക്കാന്‍: സ്വന്തമായി വീടുപോലുമില്ലാത്ത അവര്‍ 150 പേരായിരിക്കും വ്യാഴാഴ്ച വത്തിക്കാനിലെ വി.ഐ.പി.കള്‍. വിശ്വപ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസലിക്കയും സിസ്‌റ്റൈന്‍ ചാപ്പലും അതിനുള്ളിലെ മൈക്കല്‍ ആഞ്ജലോയുടെ ചുമര്‍ചിത്രങ്ങളും അവര്‍ കണ്‍കുളിര്‍ക്കെ കാണും.
ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിരാലംബരായ ഇവര്‍ക്ക് ആതിഥ്യമരുളുന്നത്. പ്രതിവര്‍ഷം 60 ലക്ഷത്തോളം സന്ദര്‍ശകരുള്ള സിസ്‌റ്റൈന്‍ ചാപ്പലില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഒരാള്‍ 16 യൂറോ (1100 രൂപ) ഫീസ് അടയ്ക്കണം. എന്നാല്‍, മാര്‍പാപ്പയുടെ ക്ഷണം ലഭിച്ച് വന്നതിനാല്‍ 150 പേര്‍ക്കും പ്രവേശനം സൗജന്യമാണ്.
ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന സിസ്‌റ്റൈന്‍ ചാപ്പല്‍ ഇവരുടെ സന്ദര്‍ശനസമയത്ത് അടച്ചിടും. ഒന്നരമണിക്കൂറോളമാണ് പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശനം വിലക്കിയത്. മൂന്ന് വിഭാഗങ്ങളായി 150 പേരെ തരംതിരിക്കും. ഓരോ വിഭാഗത്തിനും ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശമനുസരിച്ച് ചുമതലപ്പെടുത്തിയ ഗൈഡുകളുണ്ടാകുമെന്നും വത്തിക്കാന്‍ അധികൃതര്‍ പറഞ്ഞു.

http://www.mathrubhumi.com/online/malayalam/news/story/3497329/2015-03-26/world

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin