ഇറാഖില്‍ ക്രസ്ത്യന്‍ പള്ളികള്‍ക്കും വിഗ്രഹങ്ങള്‍ക്കും നേരെയുള്ള ഐഎസിന്റെ ആക്രമണ ചിത്രങ്ങള്‍ പുറത്തുവന്നു
ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമത ചിഹ്നങ്ങള്‍ക്കുനേരെയും
പള്ളികള്‍ക്കുനേരെയുമുള്ള ഐഎസ് ഭീകരരുടെ ആക്രമണത്തിന്റെ വിവിധ ദൃശ്യങ്ങളാണ്
ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സദാദം ഹുസൈന്റെ ഭരണകാലത്ത് അദ്ദേഹം
സ്ഥാപനാനുമതി നല്‍കി രാജ്യത്ത് പണികഴിപ്പിച്ച പല പള്ളികളും ക്രിസ്ത്യന്‍
ആരാധനാ മൂര്‍ത്തികളുടെ വിഗ്രഹങ്ങളും തകര്‍ത്തെറിഞ്ഞ് ഐഎസിന്റെ കൊടി
നാട്ടുകയാണ്. കുരിശുകള്‍ തകര്‍ത്തെറിഞ്ഞും മാതാവിന്റെ വിഗ്രഹങ്ങള്‍
വികൃതമാക്കിയുമാണ് ഐഎസിന്റെ അതിക്രമം.
പള്ളികളുടെ മുകളില്‍ ഐഎസ് പതാക നാട്ടുന്നതിന്റെ ചിത്രങ്ങളും
പുറത്തുവന്നിട്ടുണ്ട്. പുതുതായി പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍
ഐഎസിനെതിരെയുള്ള ക്രിസ്തുമത വിശ്വാസികളുടെ വികാരം വര്‍ദ്ധിപ്പിക്കുന്നതാണ്.
ക്രിസ്തുമത വിശ്വാസികളെ ഇറാഖില്‍ നിന്നും തുടച്ചുനീക്കാനുള്ള ഐഎസിന്റെ
ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ഐഎസിന്റെ ക്രൂരതയില്‍ സഹിക്കാനാവാതെ
ആയിരക്കണക്കിന് ക്രിസ്തുമത വിശ്വാസികളെ ഇതുവരെ ഇറാഖ് ഉപേക്ഷിച്ച്
പോയിക്കഴിഞ്ഞു. ബാക്കിയുള്ളവരെ കൂടി രാജ്യത്തിന് പുറത്തേക്ക് അയയ്ക്കാനുള്ള
ശ്രമങ്ങളാണ് ഐഎസ് നടത്തുന്നത്.
നിരവധി ക്രിസ്തുമത വിശ്വാസികളെയാണ് ഐഎസ് കഴിഞ്ഞ കുറച്ചുനാളുകളായി
കൊന്നൊടുക്കിയിരിക്കുന്നത്. 21 ഈജിപ്ഷ്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി
കൂട്ടക്കുരുതി നടത്തിയ സംഭവം ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin