സിസ്റ്റര്‍ മേരി പ്രേമ മിഷനറീസ് ഓഫ് ചാരിറ്റി സുപീരിയര്‍ ജനറല്‍
കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച
മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപീരിയര്‍ ജനറലായി സിസ്റ്റര്‍ മേരി പ്രേമയെ
വീണ്ടും തെരഞ്ഞെടുത്തു. 61കാരിയായ സിസ്റ്റര്‍ മേരി പ്രേമ 2009 മുതല്‍
സുപീരിയര്‍ ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മിഷനറീസ് ഓഫ്
ചാരിറ്റിയുടെ ലോകത്തെമ്പാടുമുള്ള മുതിര്‍ന്ന കന്യാസ്ത്രീകള്‍
കൊല്‍ക്കത്തയില്‍ നടത്തിയ ആറാഴ്ചത്തെ ധ്യാനത്തിലാണ് സംഘടനയുടെ പുതിയ
മേധാവിയെ തെരഞ്ഞെടുത്തത്. 1953ല്‍ ജര്‍മനിയില്‍ ജനിച്ച സിസ്റ്റര്‍ മേരി
പ്രേമ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് മിഷനറീസ് ഓഫ്
ചാരിറ്റിയില്‍ ചേര്‍ന്നത്.
http://www.madhyamam.com/news/345080/150315
http://www.madhyamam.com/news/345080/150315
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin