Monday, 30 March 2015

പാകിസ്‌താനില്‍ പ്രതികളെ കൈയേറ്റം ചെയ്‌ത നൂറോളം ക്രൈസ്‌തവരെ അറസ്‌റ്റ് ചെയ്‌തു

mangalam malayalam online newspaperഇസ്ലാമാബാദ്‌: തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന്‌ അറസ്‌റ്റിലായ രണ്ടു പ്രതികളെ പോലീസ്‌ വാഹനം തടഞ്ഞ്‌ കൈയേറ്റം ചെയ്‌തതിന്‌ പാകിസ്‌താനില്‍ 100ഓളം ക്രൈസ്‌തവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പാകിസ്‌താനിലെ രണ്ട്‌ പള്ളികളിലായി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു.
മാര്‍ച്ച്‌ 15നാണ്‌ ക്രൈസ്‌റ്റ് പള്ളിയിലും ഒരു കാത്തലിക്ക്‌ പള്ളിയിലും ചാവേറുകള്‍ ആക്രമണം നടത്തിയത്‌. ചാവേറുകളെ പ്രവേശന കവാടത്തില്‍ സുരക്ഷാ സേന തടഞ്ഞിരുന്നെങ്കിലും ഇരുവരും സ്വയം പൊട്ടിത്തെറിച്ചു. ഒരു ലക്ഷത്തോളം ക്രൈസ്‌തവ സമൂഹം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ്‌ പള്ളികള്‍ ആക്രമിക്കപ്പെട്ടത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ തെഹ്‌റക്‌-ഇ-താലിബാന്‍, ജമത്‌ ഉള്‍ അഹ്‌റര്‍ എന്നീ തീവ്രവാദി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന്‌ ആക്രമണത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇരുവരെയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്‌ ഇടയിലാണ്‌ വാഹനം തടഞ്ഞ ജനക്കൂട്ടം പ്രതികളെ കൈയേറ്റം ചെയ്‌തത്‌. പ്രതികളെ വാഹനത്തില്‍ നിന്ന്‌ പിടിച്ചിറക്കിയ ജനക്കൂട്ടം ഇരുവരെയും മര്‍ദിക്കുകയും കയറുപയോഗിച്ച്‌ കെട്ടിയ ശേഷം തീ ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തില്‍ പങ്കെടുത്തതിനാണ്‌ നൂറോളം ക്രൈസ്‌തവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. സി.സി.റ്റി.വി. ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.
 http://www.mangalam.com/latest-news/298015

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin