ലാഹോറില്‍ ഇരട്ട സ്‌ഫോടനം : 15 മരണം , ആക്രമണം ക്രിസ്‌ത്യന്‍ പള്ളികള്‍ക്ക് അടുത്ത്
ലാഹോര്‍: പാകിസ്‌താനിലെ ലാഹോറില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കു സമീപമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 14 മരണം. എണ്‍പതുപേര്‍ക്കു പരുക്ക്. സ്‌ഫോടനം നടത്തിയവരെന്നു സംശയിക്കുന്ന രണ്ടുപേരെ ജനക്കൂട്ടം തല്ലിച്ചതച്ചശേഷം തീയിട്ടു കൊന്നു. അക്രമത്തില്‍ രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു.
ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കുന്നതിനിടെയാണ് ഒരു ലക്ഷത്തിലേറെ ക്രൈസ്‌തവര്‍ താമസിക്കുന്ന യൂഹാന്‍ബാദ് മേഖലയില്‍ സ്‌ഫോടനങ്ങളുണ്ടായത്. അടുത്തടുത്ത് സ്‌ഥിതി ചെയ്യുന്ന കത്തോലിക്ക, പ്ര?ട്ടസ്‌റ്റന്റ് പള്ളികളെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു. തെഹ്‌രീക് ഇ- താലിബാന്റെ ഉപവിഭാഗമായ ജമാഅത്ത് ഉല്‍ അരാര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അറുപതുപേരുടെ മരണത്തിന് ഇടയാക്കിയ സെപ്‌റ്റംബറിലെ വാഗ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വവും ഇവര്‍ ഏറ്റെടുത്തിരുന്നു.ആദ്യ സ്‌ഫോടനത്തിനു ശേഷം പള്ളിയിലേക്കു കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഭടന്‍ തടഞ്ഞെന്നും തുടര്‍ന്ന് ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷിയായ നാട്ടുകാരന്‍ പറഞ്ഞു. ഒരു ആണ്‍കുട്ടിയും ഒരു ബാലികയും രണ്ടു പോലീസുകാരുമടക്കം പള്ളിക്കു സുരക്ഷാവലയം തീര്‍ത്തു നിന്നവര്‍ തല്‍ക്ഷണം മരിച്ചു. ആക്രമണത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം തെരുവിലിറങ്ങിയതോടെ നിരവധി കടകളടക്കം കൊള്ളയടിക്കപ്പെടുകയും ചെയ്‌തു.
പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അഞ്ചു പോലീസുകാരാണ് പള്ളികളുടെ സുരക്ഷയ്‌ക്ക് എത്തിയത്. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബാക്കി മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.സ്‌ഫോടനത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. ജനങ്ങള്‍ക്കും വസ്‌തുവകകള്‍ക്കും സംരക്ഷണം നല്‍കണമെന്നു അദ്ദേഹം പ്രവിശ്യാ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
http://www.mangalam.com/print-edition/international/294412
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin