ക്രൈസ്തവ എം.പിമാര്‍ പ്രത്യേക വേദിക്ക് രൂപംനല്‍കുന്നു
http://www.madhyamam.com/news/345889/150321
ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ വിവിധ
ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന
സാഹചര്യത്തില്‍ പരിഹാരംതേടി വിവിധ പാര്‍ട്ടികളില്‍നിന്നുള്ള ക്രൈസ്തവ
എം.പിമാര്‍ പ്രത്യേക യോഗംചേര്‍ന്നു. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍
ഏകസ്വരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്ന അനൗദ്യോഗികവേദി എന്ന നിലയിലാണ്
യോഗം സംഘടിപ്പിച്ചത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉള്‍പ്പെടെ
19 എം.പിമാരാണ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ)
ഓഫിസില്‍ ഒന്നിച്ചത്. കര്‍ദിനാള്‍ ഇവാന്‍ ദിയാസ്, കര്‍ദിനാള്‍ മാര്‍
ബസേലിയോസ് ക്ളീമിസ് എന്നിവരും സംബന്ധിച്ചു.
മോദി അധികാരമേറിയശേഷം ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചതായി വിലയിരുത്തിയ യോഗം, വിശ്വാസസംരക്ഷണവും സാമുദായിക സൗഹാര്‍ദവും സംരക്ഷിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് മുന്‍കൈയെടുക്കാനും തീരുമാനിച്ചു. ഡെറിക് ഒബ്രിയന്‍, ജോസ് കെ. മാണി, പി.എ. സാങ്മ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ച മറ്റുള്ളവര്‍.

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin