ബുദ്ധിവികാസമില്ലാത്ത യുവാവിന് അനാഥാലയത്തില്‍ ക്രുരമര്‍ദനം
തിരുവല്ല: മാനസികമായ വെല്ലുവിളി നേരിടുന്ന യുവാവിന് അനാഥാലയത്തില്‍ ക്രൂരമര്‍ദനമേറ്റു. അനാഥാലയം നടത്തിപ്പുകാരന്റെ സഹായിയും ഡ്രൈവറുമായ രാജിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
പാസ്‌റ്റര്‍ കോശിയുടെ ഉടമസ്‌ഥതയില്‍ കറ്റോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയാഭവനിലെ അന്തേവാസി ദീപു (23) വിനാണ് മര്‍ദനമേറ്റത്. കന്നുകാലികള്‍ക്ക് തീറ്റ നല്‍കാത്തതിനെ ചൊല്ലിയായിരുന്നത്രേ മര്‍ദനം. തെങ്ങിന്റെ മടല്‍ ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനമേറ്റു നിലവിളിച്ച ദീപുവിനെ നാട്ടുകാര്‍ എത്തിയാണു രക്ഷിച്ചത്. മൂന്നു ദിവസമായി തനിക്ക് ആഹാരം നല്‍കിയിരുന്നില്ലെന്ന് ദീപു പറഞ്ഞു. നാട്ടുകാര്‍ കൂട്ടമായി എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച രാജിയെയും പാസ്‌റ്ററെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന സ്‌ഥലത്തെത്തിയ പോലീസ് രാജിയെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
പുറത്തും മുഖത്തും െകെകളിലും പരുക്കേറ്റ നിലയില്‍ ദീപുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്‌ച അന്തേവാസികളായ നാലു കുട്ടികളെ പട്ടിക്കൂട്ടില്‍ അടച്ചിരുന്നതായും നാട്ടുകാര്‍ ചോദ്യംചെയ്‌തതോടെ മോചിപ്പിച്ചതായും സമീപവാസികള്‍ പറയുന്നു.
ബുദ്ധിവികാസമില്ലാത്ത അന്തേവാസികളെ ഉപയോഗിച്ച് കന്നുകാലി വളര്‍ത്തല്‍ നടത്തുന്നതായി സ്‌ഥാപനത്തിനെതിരേ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പോലീസും ജില്ലാ ശിശുക്ഷേമസമിതിയും ഇതു സംബന്ധിച്ച് പരിശോധന നടത്തിയെങ്കിലും നടപടിയുണ്ടായില്ല. അയല്‍ സംസ്‌ഥാനക്കാരുള്‍പ്പെടെ മുപ്പതോളം കുട്ടികളെയാണ് പരിമിതമായ സൗകര്യത്തില്‍ ഇവിടെ പാര്‍പ്പിച്ചിട്ടുള്ളത്.
http://www.mangalam.com/print-edition/keralam/296029
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin